13
December, 2018
Thursday
02:08 PM
banner
banner
banner

ഉപ്പും വെള്ളവും ഉപയോഗിച്ച്‌ വീട്ടിലെ നെഗറ്റീവ്‌ എനർജിയെ ഇല്ലാതെയാക്കാം, ഇങ്ങനെ ചെയ്താൽ മതി

നാം പലരും മിക്കപോഴും പറയുന്ന വാക്കുകൾ ആണ് പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പോസിറ്റീവ് – നെഗറ്റീവ് എനർജി നമ്മുടെ ജീവിതത്തെ പോസിറ്റീവും നെഗറ്റീവും ആക്കാൻ സഹായിക്കുന്നതാണ്.

നമ്മുടെ ചുറ്റുപാടുള്ള പലതും പോസിറ്റീവ് – നെഗറ്റീവ് എനർജി പ്രധാനം ചെയ്യുന്നു. നെഗറ്റീവ് എനർജി പലതിനെയും ദോഷകരമായി മാറ്റുന്നു. പോസിറ്റീവ് എനർജി സന്തോഷവും സമാധാനവും നൽകും. നമുക്ക് ചുറ്റും നെഗറ്റീവും പോസിറ്റീവും എനർജിയും എപ്പോളും ഉണ്ടാകും. അതിൽ നെഗറ്റീവ് എനർജി ഒഴിവാക്കാൻ ചില വഴികൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. ആ വഴികൾ എന്തൊക്കെ ആണെന്ന് ഇനി പറയുന്നു.

ഉപ്പ്, വെള്ളം, വിനിഗർ, പാല്, തേൻ എന്നിവ വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഇല്ലാതെയാക്കാൻ സഹായിക്കുന്നവയാണ്.

വെള്ളം: ശുദ്ധ ജലം പോസറ്റീവ് എനർജി ലഭിക്കാൻ വളരെ നല്ലതാണ്. എവിടെയാണോ നെഗറ്റീവ് എനിർജി ഉണ്ടെന്നു തോന്നുന്നത് അവിടെ ഒരു ഗ്ലാസ് വെള്ളം വയ്ക്കുന്നത് നെഗറ്റീവ് എനർജി നശിപ്പിക്കുന്നു. വെള്ളം വയ്ക്കുമ്പോൾ ആരുടെയും കണ്ണിൽ പെടാത്തിടത്തു വേണം വെള്ളം സൂക്ഷിക്കേണ്ടത്. വെള്ളം 24 മണിക്കൂർ ഇങ്ങനെ സൂക്ഷിക്കണം. വെള്ളത്തിനു എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ നെഗറ്റീവ് എനർജി ഉണ്ടെന്നു മനസിലാക്കാം.

ഉപ്പ്: നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഉപ്പു. സാധാരണയായി വെള്ളത്തിൽ ഉപ്പു കലക്കി വീട്ടിൽ മുഴുവൻ തളിക്കാറുണ്ട്. കുളിക്കുന്ന വെള്ളത്തിൽ അല്പം ഉപ്പിടുന്നതും നെഗറ്റീവ് എനർജി ഒഴിവാക്കാൻ സഹായിക്കും. വീട് തുടയ്ക്കുമ്പോൾ ആ വെള്ളത്തിൽ അല്പം കല്ലുപ്പ് ഇടുന്നത് നെഗറ്റീവ് എനർജി നശിപ്പിക്കുന്നു.

ഉപ്പ്, വെള്ളം, വിനിഗർ: നെഗറ്റീവ് എനിർജി ഒഴിവാക്കാൻ സഹായിക്കുന്നവയാണ് ഉപ്പും വെള്ളവും വിനിഗറും. ഇവ ഉപയോഗിച്ചും വീട്ടിലെ നെഗറ്റീവ് ഊര്‍ജം നശിപ്പിക്കാം. നെഗറ്റീവ് എനർജി അനുഭപ്പെടുന്ന മുറിയിൽ ഒരു ഗ്ലാസ് ഉപ്പിട്ട വെള്ളം സൂക്ഷിക്കുക. അടുത്ത ദിവസം ഈ വെള്ളം എടുത്തു കളയാം. വിനിഗറും നെഗറ്റീവ് എനർജി ഇല്ലാതെയാക്കാൻ സഹായിക്കുന്നു. ഒരു ഗ്ലാസ് എടുത്ത് അതന്റെ മൂന്നിൽ ഒന്ന് ഭാഗം വെള്ളം ഒരു ഭാഗം കല്ലുപ്പ് ബാക്കി ഭാഗത്തു വിനിഗർ എന്നിവ കൊണ്ട് നിറയ്ക്കുക.

നെഗറ്റീവ് എനിർജി ഉണ്ടെന്നു തോന്നുന്നിടത്തു ഈ ഗ്ലാസ് സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി പ്രധാനം ചെയ്യുന്നു. ഓരോ പ്രാവശ്യം വെക്കുമ്പോളും ഇതിലെ വെള്ളവും ഉപ്പും വിനിഗറും കളഞ്ഞു മാറ്റി മാറ്റി വെക്കണം. ഗ്ലാസിലെ വെള്ളത്തിന്റെ നിറത്തിന് മാറ്റം ഉണ്ടെങ്കിൽ അവിടെ നെഗറ്റീവ് എനർജി ഉണ്ടെന്നു മനസിലാക്കാം.

പാലും തേനും: പാലും തേനും നെഗറ്റീവ് എനർജി ഒഴിവാക്കാൻ സഹായിക്കുന്നവയാണ് . പുരാതന കാലം മുതൽക്കേ നാം നെഗറ്റീവ് എനർജി ഇല്ലാതെയാക്കാൻ ഉപയോഗിക്കുന്നവയാണ് ഇവ രണ്ടും. ഇതിനായി തിളപ്പിക്കാത്ത പാൽ ആണ് വേണ്ടത്. ശുദ്ധമായ പാത്രത്തിൽ അല്പം ശുദ്ധമായ പാല് എടുക്കുക. അതിലേക്കു 9 തുള്ളി തേൻ ചേർത്ത് ഇളക്കുക. ശുദ്ധമായ തേൻ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. തേൻ നെഗറ്റീവ് എനർജി കളയാൻ വളരെ നല്ലതാണ്. കുളിച്ചു വൃത്തിയായ ശേഷം ഈ മിശ്രിതം എടുത്തു വീടിന്റെ വിവിധ ഭാഗങ്ങളിൽ തളിക്കുക.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 12 ഡിസംബർ 2018) എങ്ങനെ എന്നറിയാം

മുറികളിലും തട്ടിലും എല്ലാം തന്നെ ഈ മിക്സ് തളിക്കുക. ബാക്കി വരുന്ന അല്പം മിശ്രിതം വീടിന്റെ പ്രധാന വാതിലിലൂടെ പുറത്തേക്കു കളയുക. വീട്ടിൽ ഉള്ള നെഗറ്റീവ് എനർജി പുറത്തു കളയുന്നു എന്നാണ് വിശ്വാസം. തുടർച്ചയായി 24 ദിവസം ഇങ്ങനെ ചെയുന്നത് നെഗറ്റീവ് എനർജി ഇല്ലാതെയാക്കാനും ധനലാഭം ഉണ്ടാക്കാനും സഹായിക്കും.

_____________________________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

· · ·
[yuzo_related]

Comments


Related Articles & Comments