22
February, 2019
Friday
12:09 PM
banner
banner
banner

ആ കാര്യത്തിന്‌ അമ്മ പോകരുതെന്ന്‌ കാലു പിടിച്ച്‌ പറഞ്ഞിട്ടും കേട്ടില്ല, മീനാക്ഷിക്ക്‌ മഞ്ജുവിനോട്‌ ഇപ്പോഴും പകയെന്ന്‌ വെളിപ്പെടുത്തി സംവിധായകൻ!

നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ വന്നതും തുടർന്ന് വനിതാ അംഗങ്ങൾ രാജി വച്ചതും മുതൽ എല്ലാവരും ഉറ്റുനോക്കിയത് മഞ്ജു വാര്യറിലേക്ക് ആണ്. മഞ്ജു വാര്യർ മാത്രം ഇതേക്കുറിച്ച് ഒന്നും യാതൊന്നും പ്രതികരിച്ചില്ലായിരുന്നു. മഞ്ജുവിന്റെ പ്രതികരണം അറിയാൻ കാത്തു നിന്നവരിൽ പലരും നടി വനിത സംഘടനയിൽ നിന്നും രാജിവച്ചതായും പറഞ്ഞു പരത്തി.

എന്നാൽ ഇപ്പോഴിതാ ഈ കാര്യങ്ങളിൽ എല്ലാം മഞ്ജു വാര്യർ കാണിക്കുന്ന മൗനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി സലിം ഇന്ത്യ എന്ന വ്യക്തി രംഗത്തു എത്തിയിരിക്കുകയാണ്. നടൻ ദിലീപ് കേസിൽ അകപ്പെട്ട സമയത്ത് ദിലീപിന്റെ മോചനത്തിനായി ദിലീപിനുവേണ്ടി ചാലക്കുടിയിൽ നിരാഹാരസമരം അനുഷ്ഠിക്കുകയും ദിലീപിനെ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും വരെ ഹർജി നൽകുകയും ചെയ്ത ആളാണ് സലിം ഇന്ത്യ.

മഞ്ജു വാര്യർ ഇപ്പോൾ കാണിക്കുന്ന മൗനത്തെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഷൈൻ ചെയ്തതും നടിയ്ക്കൊപ്പം നിന്നതും പേരെടുത്തതും മഞ്ജുവായിരുന്നു. നടിയ്ക്കുവേണ്ടി അമ്മയുടെ നേതൃത്വത്തിൽ ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധയോഗത്തിൽ മഞ്ജു നടത്തിയ പ്രസംഗത്തിൽ പ്രശസ്തമായ “ഗൂഢാലോചനാ പ്രസംഗ’മാണ് കാര്യങ്ങൾ ചൂട് പിടിക്കാൻ കാരണമായതും കേസ് ദിലീപിലേക്ക് എത്തിയതും.

താനുമായി വിവാഹബന്ധം വേർപ്പെടുത്തിയ തന്റെ ആദ്യകാല പ്രിയകാമുകനും തന്റെ മകളുടെ അച്ഛനുമായ ദിലീപിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മഞ്ജു “ഗൂഢാലോചന പ്രസംഗം’ നടത്തിയത്. ഇതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയുണ്ട് എന്നു തന്നെയായിരുന്നു മഞ്ജുവിന്റെ വാദം. ഇതിലൂടെ ഇരയ്ക്ക് വലിയ ധാർമിക പിന്തുണയാണ് മഞ്ജു നൽകിയത്. ഈ പിന്തുണ വഴി പ്രായപൂർത്തിയായ മകളെവിട്ട് സിനിമയിൽ അഭിനയിക്കാൻ പോയ അമ്മ എന്ന തരത്തിലുള്ള ഒരു ഇമേജ് മഞ്ജുവിനെക്കുറിച്ച് കേരളത്തിലെ സ്ത്രീകളുടെ മനസ്സിൽ ഉണ്ടായിരുന്നത് മാറ്റിയെടുത്ത് കേരള സമൂഹത്തിലെ ആദർശ വനിതയായി നിവർന്നു നിൽക്കാനും മഞ്ജുവിന് സാധിച്ചു.

ഇതിൽ നിന്നും തന്നെയാണ് ഡബ്ലുസിസി യുടെ പിറവിയുടെ ഉറവിടവും. അങ്ങിനെ ശരിക്കും ഒരു ലേഡി സൂപ്പർസ്റ്റാർ ആയി മഞ്ജു മാറി. തുടർന്നങ്ങോട്ട് പൾസർ സുനിയുടെ അറസ്റ്റും തുടർന്ന് ദിലീപിന്റെ അറസ്റ്റും നടന്നു. മഞ്ജുവിന്റെ നേതൃത്വത്തിൽ ഡബ്ലുസിസിയുടെ പ്രവർത്തകരായ വനിതകൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടതും നടിക്ക് നീതി ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിച്ചതും സർക്കാർ നടിയോടൊപ്പമാണെന്ന് പ്രഖ്യാപിച്ചതുമെല്ലാം കേരളചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട സുവർണ്ണ അദ്ധ്യായമായി മാറി.

“അവളോടൊപ്പം’ എന്ന പുതിയ ഒരു മുദ്രാവാക്യം തന്നെ ഇവിടെ കേരളത്തിൽ പിറവി കൊണ്ടു. എന്നിട്ടും മഞ്ജുവിന്റെ ഇപ്പോഴത്തെ മൗനത്തിന്റെ അർത്ഥം എന്താണെന്ന് പറയാൻ എനിക്കു കഴിയും. സത്യം എന്താണെന്ന് വച്ചാൽ മഞ്ജുവും ദിലീപുമായി ഉള്ള പ്രശ്നങ്ങൾ പലതും തീർന്നിരിക്കുന്നു. പഴയ എതിർപ്പ് മഞ്ജുവിന് ഇപ്പോൾ ദിലീപിനോട് ഇപ്പോൾ ഇല്ല. ഇതിനു കാരണം മറ്റൊന്നുമല്ല. നടി ആക്രമിക്കപ്പെട്ട സംഭവം നടി നടത്തിയ “ഒരു നാടകം’ മാത്രമായിരുന്നെന്ന് മറ്റാരേക്കാളും കൂടുതലായി മഞ്ജു വാര്യർ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.

പൊതുസമൂഹത്തിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മഞ്ജു മൗനം പാലിക്കുന്നത് ദിലീപും കുടുംബവുമായി മഞ്ജു മനസ്സുകൊണ്ട് ഒന്നായി ചേർന്നു കഴിഞ്ഞതുകൊണ്ടാണ്. മഞ്ജുവുമായി ഇപ്പോഴും പൊരുത്തപ്പെടാൻ ആവാത്ത ഒരാൾ ഇനി ദിലീപിന്റെ കുടുംബത്തിലുള്ളത് മീനാക്ഷിയാണ്. കാവ്യ മാധവൻ പോലും മഞ്ജുവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ മീനാക്ഷി അമ്മയ്ക്ക് മാപ്പ് കൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞയിൽ തന്നെയാണ്.

ഇത്തവണ മഞ്ജു നാഫാ അവാർഡ് പ്രോഗ്രാമിന് അമേരിക്കയിലേക്ക് പോയിരുന്നു. കഴിഞ്ഞ വർഷവും മഞ്ജു ഇതേ അവാർഡ് പ്രോഗ്രാമിന് യു.എസ്.ലേയ്ക്ക് പോയിരുന്നു. ദിലീപ് ജയിലിൽ കിടക്കുമ്പോഴായിരുന്നു കഴിഞ്ഞ വർഷത്തെ മഞ്ജുവിന്റെ അമേരിക്കൻ യാത്ര.

അന്ന് മീനാക്ഷി മഞ്ജുവിനെ ഫോണിൽ വിളിച്ച് നെഞ്ചത്ത് കൈവെച്ച് പറഞ്ഞതാണ്. ‘അമ്മേ, അച്ഛൻ ജയിലിൽ കിടക്കുമ്പോൾ അമ്മ അമേരിക്കയിൽ പോയി ആടുകയും പാടുകയും ഒന്നും ചെയ്യരുത്. അമ്മ അച്ഛനു ജാമ്യം കിട്ടാൻവേണ്ടി പരിശ്രമിച്ചില്ലെങ്കിലും സാരമില്ല. അമ്മ അവിടെ വീട്ടിലിരുന്ന് അച്ഛനു വേണ്ടി പ്രാർത്ഥിക്കണം. എന്റെ അച്ഛൻ ഒരു പാവമാണ്. ചെയ്യാത്ത തെറ്റിനാണ് അച്ഛനെ ജയിലിൽ പിടിച്ചിട്ടിരിക്കുന്നത്. അമ്മ അമേരിക്കയിലേക്ക് പോവല്ലേ.” എന്നു .

പക്ഷേ മീനാക്ഷിയുടെ കണ്ണീര് മഞ്ജു കണ്ടില്ല. മഞ്ജു അമേരിക്കയിൽ പോയി ആടുകയും പാടുകയും ചെയ്തു. അതിന്റെ പക മീനാക്ഷിയുടെ മനസ്സിൽ കെടാത്ത കനലു പോലെ ഇപ്പോഴുമുണ്ട്. എങ്കിലും മഞ്ജു ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. മഞ്ജുവിന്റെ മനസ്സിലിപ്പോൾ ലവലേശം പോലും ദിലീപിനോട് വെറുപ്പില്ല. “ദിലീപേട്ടൻ’ എന്നല്ലാതെ മറ്റൊരു സംബോധന മഞ്ജുവിന്റെ നാവിൽ ദിലീപിനെക്കുറിച്ച് വരില്ല എന്നത് തന്നെ ഇതിന് തെളിവാണ്.

രമ്യാ നമ്പീശൻ, റിമ കല്ലിങ്ങൽ, ഗീതു മോഹൻദാസ്, ആക്രമിക്കപ്പെട്ട നടി എന്നീ നാൽവർസംഘം ദിലീപിനെതിരെ ഇൗയിടെ ശീർഷാസനത്തിൽ നിന്നിട്ടും മഞ്ജു അവരോടൊപ്പം ചേരാതെ മൗനം അവലംബിച്ചത് മഞ്ജു മനസ്സുകൊണ്ട് ദിലീപിന്റെ നന്മ തൊട്ടറിഞ്ഞതുകൊണ്ടാണ്. മഞ്ജുവിന്റെ ആ മൗനം തച്ചുടയ്ക്കാൻ ദിലീപിനെ നശിപ്പിക്കാനായി നോമ്പുനോറ്റു നടക്കുന്ന ഇൗ ഫെമിനിച്ചികൾക്കെന്നല്ല, സാക്ഷാൽ പരമശിവനുപോലും ഇനി കഴിയില്ല. കാരണം മഞ്ജുവിന്റെ മൗനത്തിന് ഒരു സത്യമുണ്ട്. സത്യം ജയിക്കും. സത്യമേവ ജയതേ!

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments