രാമക്ഷേത്രത്തിനായി അന്ന് വിളിച്ച ജയ്ശ്രീറാം വിളിയ്ക്കും ഇന്ന് ശബരിമലയ്ക്കായി വിളിക്കുന്ന സ്വാമിയേ ശരണമയ്യപ്പയ്ക്കും ഒരേ സ്വരം തന്നെയാണെന്ന് പ്രമുഖ ഓൺലൈൻ എഴുത്തുകാരൻ സലീൽ ബിൻ ഖാസിം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സലീൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്. സലീലിന്റെ അഭിപ്രായത്തോടെ യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:
അയ്യപ്പനു വേണ്ടി സമരം ചെയ്യാൻ ആര് വന്നാലും മ്മള് കട്ടക്ക് കൂടെ നിക്കും ന്ന് പറഞ്ഞ കട്ട വിശ്വാസികളൊക്കെ എവിടെ. ചാണകമിടുന്ന ജീവികളെ തെളിച്ചുകൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്.. പക്ഷേ ചാണകം തിന്നു ജീവിക്കുന്ന പിള്ളേച്ചനെപ്പോലൊരു ഒരു ജീവി നിങ്ങളെയൊക്കെ തെളിച്ചുകൊണ്ട് പോയിന്ന് പറഞ്ഞാൽ. കഷ്ടം തന്നെ!
ഇതൊന്നും ഞാൻ പറഞ്ഞതല്ല… പിള്ളേച്ചൻ സ്വയം നടത്തിയ കുറ്റസമ്മതമാണ്. ഇനിയെങ്കിലും മനസ്സിലാക്കുക… വിശ്വാസികൾ സംഘടിക്കേണ്ടത് വിശ്വാസം സംരക്ഷിക്കാനാണ് അല്ലാതെ ബിജെപിയെ വളർത്താൻ അവര് തെളിക്കുന്ന വഴിയിലൂടെയല്ല. പണ്ട് സംഘികൾ രാമക്ഷേത്രം പണിതുതരും എന്ന് ദിവാസ്വപ്നം കണ്ടു ബാബറിമസ്ജിദ് പൊളിക്കാനിറങ്ങിയവരും വിശ്വാസികൾ തന്നെ ആയിരുന്നു.
ഒടുക്കം ബാബരിമസ്ജിദും ഇല്ല രാമക്ഷേത്രവും ഇല്ല ബിജെപി ആണേൽ ജനങ്ങളെ തമ്മിലടിപ്പിച്ചു മാനംമുട്ടെ വളരുകയും ചെയ്തു. രണ്ടായിരത്തിപ്പത്തൊൻപതിലെയും പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം രാമക്ഷേത്രം തന്നെ ആണെന്നുള്ളത് ശ്രദ്ധേയമാണ്. അവിടെ രാമൻ ഇവിടെ അയ്യപ്പൻ… അത്രേ ഉള്ളൂ വ്യത്യാസം…
ഉത്തരേന്ത്യയിൽ ജയ്ശ്രീരാം വിളിച്ചു അക്രമം നടത്തുന്ന ആളുകളെ സൃഷ്ടിച്ചെടുക്കാൻ പറ്റിയെങ്കിൽ. കേരളത്തിൽ \”സ്വാമിയേ ശരണമയ്യപ്പാ\” എന്ന് വിളിച്ചുകൊണ്ടു അക്രമം നടത്തുന്നവരെ എന്തുകൊണ്ട് സൃഷ്ടിച്ചെടുത്തുകൂടാ എന്നുള്ളതാണ് പുതിയ ചിന്ത.
അയ്യപ്പനേറ്റ മുറിവിൽ നിന്നും ചോര പൊടിഞ്ഞു മുറിവിൽ നക്കിയും മാന്തിയും വിസർജ്ജിച്ചും ഉണങ്ങിപ്പിടിച്ച ചോരയ്ക്ക് മുകളിൽ വട്ടമിട്ടു പറന്നും ഈച്ചകളതൊരു ആഘോഷമാക്കി. മുറിവ് വൃണമായി ചോരയ്ക്ക് പകരം ചലം പൊടിഞ്ഞു ദുർഗന്ധം വമിച്ചു.
ചലവും ദുർഗന്ധവും ഈച്ചകൾക്ക് ആവേശം പകർന്നു ഈച്ചകൾ വീണ്ടും വീണ്ടും കൂട്ടം കൂട്ടമായി എവിടുന്നൊക്കെയോ പറന്നു വന്നുകൊണ്ടേയിരുന്നു. ഈച്ചകൾ ചിറകുവീശി പറന്നടുക്കുന്നത് അയ്യപ്പൻറെ മുറിവിനു കാറ്റുകൊള്ളിക്കാനാണെന്ന മൂഢസ്വർഗ്ഗത്തിൽ നിന്നുണർന്ന് ഭക്തർ മുറിവിൽ മരുന്നുവച്ചുകെട്ടി ഈച്ചകളിൽ നിന്നും അയ്യപ്പനെ സംരക്ഷിക്കട്ടെ. അല്ലെങ്കിൽ അയ്യപ്പൻ സ്വയം ഈച്ചകളെ ആട്ടിയോടിക്കട്ടെ.
ഇനിയും വൈകിയാൽ അയ്യപ്പൻറെ മുറിവിൽനിന്നുള്ള ഈച്ചകൾ നമ്മുടെ അടുക്കളകളിൽ വിളമ്പാനെടുത്തുവച്ച ഇറച്ചിക്കറികൾ ലക്ഷ്യമാക്കി സാംക്രമിക രോഗങ്ങളും വഹിച്ചുകൊണ്ട് പറന്നടുക്കും.
സലീൽ ബിൻ ഖാസിം