മലയാളം ഇ മാഗസിൻ.കോം

സ്വന്തം മകളുടെ വിവാഹത്തിന്‌ അതിഥിയായി പങ്കെടുക്കേണ്ട ആളായിരുന്നോ അച്ഛൻ? ചോദിക്കുന്നത്‌ മലയാളത്തിന്റെ പ്രിയനടൻ

സിനിമാതാരങ്ങളുടെ സ്വകാര്യ വിശേഷങ്ങൾ അറിയാനും മലയാളികൾക്ക്‌ ഏറെ താൽപര്യമാണ്‌. അവരെ നമ്മുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്‌ നാം കാണുന്നത്‌. അവരുടെ സന്തോഷങ്ങളിലും ദു:ഖങ്ങളിലും പങ്കു ചേരാൻ ആഗ്രഹമുള്ളവരും കൂടിയാണ്‌ ആരാധകർ. അതുകൊണ്ട്‌ തന്നെയാണ്‌ അവർ പറയുന്ന ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുന്നത്‌. അക്കൂട്ടത്തിൽ വീണ്ടും ചർച്ചയാവുകയാണ്‌ മലയാളത്തിന്റെ പ്രിയ നടൻ സായ്കുമാറിന്റെ തുറന്നു പറച്ചിൽ.

മലയാളസിനിമയിലെ താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. വില്ലനും നായകനായുമൊക്കെ സായികുമാര്‍ തിളങ്ങിയപ്പോള്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ബിന്ദു പണിക്കര്‍ ശ്രദ്ധേയമായത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2019 ഏപ്രില്‍ 10 നാണു ഇരുവരുടെയും വിവാഹം. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്.

2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. തന്റെ ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവത്തെക്കുറിച്ച് സായ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. തന്റെ ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെ കുറിച്ചുണ്ടായിരുന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അത്. താന്‍ സീറോയില്‍ നിന്ന് തുടങ്ങി വളര്‍ന്നുവന്നയാളാണ്. ഏറെ കാലം അധ്വാനിച്ചതൊക്കെ അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു.

മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചുതുടങ്ങി. ഇതോടെ എനിക്ക് ഒരുപാട് വിഷമമായി. ഞാന്‍ അത് തിരുത്താനും പോയില്ല.

മകളുടെ വിവാഹ ആലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഒരിക്കല്‍ ഞാനില്ലാത്ത ദിവസം വിവാഹം വിളിക്കുന്നതിനായി മകള്‍ ഫ്‌ളാറ്റില്‍ വന്നിരുന്നു എന്നത് പറഞ്ഞറിഞ്ഞു. പിന്നീട് വാട്‌സ് ആപ്പില്‍ എനിക്കൊരു മെസേജായിക്ഷണക്കത്തയച്ചു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലെന്ന് കരുതി, മകളുടെ വിവാഹത്തിന് അതുകൊണ്ടാണ് പോവാതിരുന്നതെന്ന് സായ്കുമാര്‍ പറഞ്ഞു.

Avatar

Staff Reporter