മലയാളം ഇ മാഗസിൻ.കോം

ഓർമ ദിവസം അമ്മയുടെ ആ വലിയ ആഗ്രഹവും സാധിച്ചു കൊടുത്ത്‌ സാഗർ സൂര്യ: വികാര നിർഭരം

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന കോമഡി പരമ്പരയിലൂടെ ഏവരുടെയും മനസ്സ് കീഴടക്കിയ താരമാണ് സാഗർ സൂര്യ. താരത്തിൻ്റെ അഭിനയവും തമാശകളും ഒട്ടേറെ പ്രേക്ഷകർ ആസ്വദിച്ചിരുന്നു. ശേഷം ബിഗ് ബോസ് താരമായും സാഗർ മലയാളികളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. കൂടാതെ കുറി, ജോ ആൻഡ് ജോ, കാപ്പ തുടങ്ങിയ ചിത്രങ്ങളിലും സാഗർ അഭിനയിച്ചു തൻ്റെ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇപ്പോഴിതാ അടുത്ത ദിവസം താരം തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത്. താരത്തിനെ ഒരുപാട് തളർത്തിയ ഒന്നായിരുന്നു സാഗറിന്റെ അമ്മയുടെ മരണം. തൻ്റെ അമ്മയുടെ ആഗ്രഹമാണ് സാഗർ ഇപ്പൊൾ നിറവേറ്റിയിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO, പ്രവാസികൾക്ക് വൻ തിരിച്ചടി സ്ഥിരമായി കൊണ്ട് പോകുന്ന ഈ സാധനങ്ങൾ ഇനി വിമാനത്തിൽ കയറ്റാൻ പറ്റില്ല

തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ചേച്ചിക്ക് ഒരു വീട് വെച്ചു കൊടുത്തിരിക്കുകയാണ് താരം. ഈ സന്തോഷം പങ്ക് വെച്ചു കൊണ്ടുള്ള വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം പങ്ക് വെച്ചത്. പുതിയ വീടിനു മുന്നിൽ നിന്ന് കൊണ്ടാണ് സാഗർ ഈ വീഡിയോ ചെയ്തത്. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ചേച്ചിക്ക് വീട് വെച്ചു കൊടുക്കുക എന്നത് തന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു എന്നാണ് സാഗർ പറയുന്നത്.

YOU MAY ALSO LIKE THIS VIDEO, Qin Shi Huang | Ningalkkariyamo? | 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു

അത് കൊണ്ട് തന്നെ അമ്മയുടെ ഓർമ്മദിവസം തന്നെ ആ വീട് പൂർത്തീകരിക്കാൻ സാഗർ സൂര്യക്ക് കഴിഞ്ഞു. ഇതിനു വേണ്ടി സംഭാവനകൾ തന്നും മറ്റുമായി സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയാനാണ് വീഡിയോ ചെയ്യുന്നതെന്ന് സാഗർ വിഡിയോയിൽ പറഞ്ഞത്.

അമ്മയെ ഒരുപാടു സ്നേഹിക്കുന്ന താരം ബിഗ്‌ബോസിൽ കൂടുതൽ സംസാരിച്ചിട്ടുള്ളതും അമ്മയെക്കുറിച്ചാണ് . അയോട്ടാ അർത്രടൈസ് എന്ന രോഗമായിരുന്നു സാഗറിൻ്റെ അമ്മക്ക്. മരിക്കുന്നതിന് അര മണിക്കൂർ മുൻപ് വരെ ചിരിച്ചു സന്തോഷിച്ച അമ്മക്ക് പെട്ടെന്ന് വയറുവേദന ഉണ്ടാകുകയും ആശുപത്രിയിൽ എത്തി അര മണിക്കൂറിനു ശേഷം മരിക്കുകയുമായിരുന്നു

YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത്‌ മികച്ച മാസ വരുമാനം, Sudhi Curry Powder Unit

Avatar

Staff Reporter