13
December, 2018
Thursday
02:38 PM
banner
banner
banner

സുരക്ഷാ കാലം നോക്കി ബന്ധപ്പെടുന്നവർക്ക് അറിയാമോ ആർത്തവത്തിന് മുൻപാണോ ശേഷമാണോ സുരക്ഷയെന്ന്!

പലരേയും അലട്ടുന്ന ഒരു പ്രശനമാണ് ഗര്ഭധാരണസാധ്യത ഉള്ള സമയം എപ്പോൾ ആണ് എന്നുള്ളത്. സുരക്ഷാ കാലം നോക്കി ബന്ധപ്പെടുന്നവർ ആണ് കൂടുതൽ. ആർത്തവത്തിന് മുന്പാണോ ശേഷമാണോ ബന്ധപ്പെടേണ്ടത് എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല. പക്ഷെ സുരക്ഷാസമയം അത്ര സുരക്ഷിതമല്ല എന്നതാണ് സത്യം.

ഇതിന് നിങ്ങളുടെ കൃത്യമായ ആർത്തവചക്രം മനസിലാക്കിയിരിക്കണം. എങ്കിൽ ഒരു പരിധി വരെ അനാവശ്യ ഗർഭം ഒഴിവാക്കാൻ സാധിക്കും. ഗർഭധാരണ സാധ്യതയുള്ള ദിവസങ്ങൾ കുറവാണ് പക്ഷെ അത് മനസ്സിലാക്കി വേണം ബന്ധപ്പെടാൻ. എങ്കിൽ മാത്രമെ ഗർഭം ധരിക്കുകയുള്ളൂ. എന്നാൽ കൃത്യമായ ആർത്തവ ചക്രം ഉള്ളവർക്ക് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

28- 30 ദിവസമാണ് കൃത്യമായ ആർത്തവ ചക്രം. ഈ സ്ത്രീകളുടെ ഗര്ഭധാരണ സാധ്യത കൃത്യമായി പറയാൻ സാധിക്കും. പലരുടെയും പൊതുവായ സംശയം ഗര്ഭധാരണം എപ്പോൾ നടക്കും എന്നുള്ളതാണ്. ആർത്തവ സമയത്ത് ഗർഭധാരണം നടക്കുമോ? ആർത്തവത്തിന് മുൻപോ അതോ ആർത്തവത്തിനു ശേഷമാണോ ഗർഭം ധരിക്കാനുള്ള സാധ്യത കൂടുതൽ? ഇതേ പറ്റി ഇനി പറയുന്നു.

സാധാരണയായി ഒരു സ്ത്രീയുടെ ആർത്തവ ചക്രം 28 ദിവസം ആണ്. അങ്ങനെ ഉള്ള സ്ത്രീയിൽ ആർത്തവത്തിന്റെ 14 ആം ദിവസമായിരിക്കും ഓവുലേഷൻ (അണ്ഡവിസര്‍ജനം) നടക്കുന്നത്. അണ്ഡവിസര്‍ജനതത്തിന് ശേഷം പുറത്തു വരുന്ന അണ്ഡം 12 മുതൽ 24 മണിക്കൂർ വരെ ഫിലോപിയൻ ട്യൂബിൽ ആക്റ്റീവ് ആയിരിക്കും. ഈ സമയത്ത് ബന്ധപ്പെടുന്നത് ഗർഭധാരണത്തിന് കാരണമാകുന്നു. ആർത്തവ ചക്രം കൃത്യമല്ലെങ്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

ചില സ്ത്രീകൾക്ക് കുറഞ്ഞ ദൈര്‍ഘ്യമുള്ള ആര്‍ത്തവ ചക്രമായിരിക്കും. ഇങ്ങനെ ഉള്ളവർക്ക് ഓവുലേഷൻ സാധരണയിലും നേരത്തെ ആയിരിക്കും. അതായത് ഓവുലേഷനും ആര്‍ത്തവവും വളരെ അടുത്ത ദിവസങ്ങളിൽ ആയിരിക്കും. അതുകൊണ്ടു തന്നെ ആ സമയം ബന്ധപ്പെടുന്നത് ഗര്ഭധാരണ സാധ്യത കൂട്ടുന്നു. ബീജം 6 ദിവസം വരെ ആക്റ്റീവ് ആയിരിക്കും. അത് ആർത്തവ സമായത്താണെങ്കിൽ പോലും ഗര്ഭധാരണ സാധ്യത കൂടുന്നു.

കുറഞ്ഞ ദൈര്‍ഘ്യമുള്ള ആര്‍ത്തവ ചക്രത്തില്‍ ഓവുലേഷന്‍ നേരത്തേ ആരംഭിക്കുന്നു. അതിനര്‍ത്ഥം ആര്‍ത്തവവും ഓവുലേഷനും തമ്മിലുള്ള ദിവസങ്ങളുടെ ദൈര്‍ഘ്യം വളരെ കുറവായിരിക്കും എന്നതാണ്. അതുകൊണ്ട് തന്നെ ആ സമയത്തുള്ള ബന്ധത്തിലൂടെ ഗര്‍ഭധാരണത്തിന് സാധ്യത വളരെ കൂടുതലാണ്. കാരണം ബീജത്തിന് ആറ് ദിവസം വരെ ആക്ടീവ് ആയി ഇരിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ അത് ആര്‍ത്തവ സമയത്താണെങ്കില്‍ പോലും വളരെയധികം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ചിലരുടെ ആര്‍ത്തവ ചക്രം കൂടുതല്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും. ഇങ്ങനെ ആണെങ്കിലും ആർത്തവ സമയത്ത് ബന്ധപ്പെടുന്നത് ഗര്ഭധാരണ സാധ്യത കൂട്ടുന്നു എന്നാണ് പറയുന്നത്. കാരണം കൂടുതല്‍ ദൈര്‍ഘ്യമുള്ളവരുടെ ഓവുലേഷനും ആര്‍ത്തവ ചക്രവും വളരെ അടുത്ത സമയത്തായിരിക്കും. ആർത്തവത്തിന്റെ അവസാന ദിവസങ്ങളിൽ ബന്ധപ്പെടുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നു.

RELATED ARTICLES  ചില സ്ത്രീകളെങ്കിലും ഓറൽ സെക്സിനോട്‌ സഹകരിക്കാത്തതിനുള്ള കാരണങ്ങൾ ഇവയാണ്

ഇനി ആര്‍ത്തവത്തിന് ശേഷമുള്ള ഗര്‍ഭധാരണ സാധ്യത എങ്ങനെ എന്ന് നോക്കാം.
ആര്‍ത്തവ ചക്രം 28-30 ദിവസങ്ങള്‍ ആയിട്ടുള്ളവരുടെ ഓവുലേഷന്‍ സമയം 11 മുതല് 19 വരെയുള്ള ദിവസങ്ങളിലാണ്. ആര്‍ത്തവ ശേഷം ഉണ്ടാകുന്നത് ഫെര്‍ട്ടൈല്‍ ദിവസങ്ങളാണ്. നിങ്ങളുടെ ആര്‍ത്തവ ചക്രം 28-30 ദിവസങ്ങള്‍ക്കുള്ളിലാണെങ്കില്‍ നിങ്ങളുടെ ഓവുലേഷന്‍ പിരിയഡ് എന്ന് പറയുന്നത് 11 മുതല് 19 വരെയുള്ള ദിവസങ്ങളിലാണ്. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് നിങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നു.

ആർത്തവ ശേഷം ബന്ധപ്പെടുമ്പോൾ ബീജം ആറു ദിവസം വരെ ആക്റ്റീവ് ആയിരിക്കുന്നത് കൊണ്ടാണ് ഗര്ഭധാരണ സാധ്യത വര്‍ദ്ധിക്കുന്നത്. 24 ദിവസത്തില്‍ കുറഞ്ഞ ആര്‍ത്തവ ചക്രം ഉള്ളവരുടെ ഓവുലേഷന്‍ സമയം പത്താമത്തെ ദിവസമാണ്. ഈ സമയം ബന്ധപ്പെടുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നു.

ആർത്തവത്തിന് മുൻപ് ബന്ധപ്പെട്ടാൽ ഗര്ഭധാരണ സാധ്യത ഉണ്ടോ എന്നുള്ളത് പലരുടെയും സംശയമാണ്. ആർത്തവത്തിന് മുൻപ് ബന്ധപ്പെടുന്നത് ഗർഭം ധരിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. അത് സേഫ് പീരീഡ് എന്ന് അറിയപ്പെടുന്നു. പക്ഷെ ഇത് കൃത്യമായ ആർത്തവ ചക്രം ഉള്ളവരിൽ മാത്രമെ ഫലപ്രദമാകുകയുള്ളൂ. ശ്രദ്ധിച്ചു ബന്ധപ്പെട്ടില്ലെങ്കിൽ ആവശ്യമില്ലാത്ത ഗര്‍ഭധാരണത്തിനു കാരണമാകുന്നു. ഗർഭധാരണം ആഗ്രഹിക്കുന്നില്ലെങ്കിൽ വേണ്ടുന്ന മുന്‍കരുതലുകള്‍ എടുക്കണം.

·
[yuzo_related]

Comments



Related Articles & Comments