ജനുവരി ഒന്നു മുതൽ ആറ് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ യാത്രയ്ക്ക് മുമ്പ് എയർ സുവിധ പോർട്ടലിൽ അവരുടെ റിപ്പോർട്ടുകൾ അപ്ലോഡ് ചെയ്യണം. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക്, 72 മണിക്കൂറിനുളളിലാകണം പരിശോധനകൾ നടത്തേണ്ടതെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിൽ റാൻഡം ടെസ്റ്റുകൾ നടത്തുന്നതിന് പുറമേയാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു.
കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കണമെന്നും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാകണമെന്നും കേന്ദ്രം സ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 268 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. സജീവ കേസുകൾ 3,552 ആയി ഉയർന്നിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി 0.17 ശതമാനമായും ഉയർന്നിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO, 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ് എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന് പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam