മലയാളം ഇ മാഗസിൻ.കോം

ഭീമമായ ബാങ്ക്‌ ബാധ്യതകളും ആദായനികുതി കുരുക്കുകളും: വിവാഹമോചനത്തെക്കുറിച്ച്‌ കൂടുതൽ വെളിപ്പെടുത്തലുകളുമായി റിമിയുടെ ഭർത്താവ്‌

റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളും മാത്രം. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. ഇപ്പോൾ ഇരുവരും വിവാഹ മോചനത്തിനൊരുങ്ങുകയാണ്. പരസ്പര ധാരണയില്‍ വിവാഹ മോചനത്തിന് തയ്യാറായതു കൊണ്ട് ആറ് മാസത്തിനുള്ളില്‍ കോടതിയില്‍ നിന്നും വിവാഹ മോചനം നേടാം.

\"\"

ഇപ്പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയശേഷം റിമിക്കെതിരേ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് റോയ്സ്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച്‌ പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം ഇപ്പോള്‍ റോയ്സിന്റെ തൃശൂരിലെ അടുത്ത സുഹൃത്തുക്കളോട് എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്നകാര്യം വ്യക്തമാക്കി രംഗത്തുവന്നു.

റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നും റോയ്സ് അറിയിച്ചു. തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനോ ഉദ്ദേശമില്ല.

ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന് റിമിയെ സാക്ഷ്യപ്പെടുത്തിയതും റോയ്സ് അഭിമാനപൂര്‍വ്വം ഓര്‍ത്തെടുക്കുന്നു. അവള്‍ നല്ല പാട്ടുകാരിയാണ്. അതേസമയം റിമിയുടെ പ്രൊഫെഷനുവേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലികൊടുത്തുകൊണ്ട് താന്‍ നഷ്ടപ്പെടുത്തിയ, തന്റെ ജിവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ പന്ത്രണ്ടു കൊല്ലത്തെ കുറിച്ചും റോയ്സ് പറഞ്ഞു.

ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ ഭര്‍ത്താവ് എന്ന ഒരനാവശ്യ മേല്‍വിലാസം മാത്രമാണ്. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്സ് പറയുന്നു.

Avatar

Staff Reporter