ഏറെ നേരം ഷൂ ഉപയോഗിച്ച ശേഷം വീട്ടിലെത്തി അത് ഊരി ഇടുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം അസഹ്യമാണ്. അടുത്താരെങ്കിലും ഉണ്ടെങ്കിൽ അത് അവരുടെ മുന്നിൽ വച്ച് ഊരാൻ പോലും നമുക്ക് മടിയാണ്. കാരണം അത്ര അസഹനീയമാകാറുണ്ട് ചിലപ്പോഴെങ്കിലും ആ ദുർഗന്ധം അല്ലേ?
എന്നാ നാറിയ ഷൂസും സോക്സും വിറ്റ് പെണ്‍കുട്ടി പ്രതിവര്‍ഷം സമ്പാദിക്കുന്നത് 94 ലക്ഷം രൂപ. ലണ്ടന്‍കാരി റോക്സി സൈക്സ്സാണ് താന്‍ ഉപയോഗിച്ച് അഴുക്കുപുരണ്ട ഷൂവും സോക്സും വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉപയോഗിച്ച സോക്സുകളും ഷൂസുകളും റോക്സി വില്‍ക്കുന്നത്.
റോക്സി സൈക്സ് പറയുന്നത് ഇങ്ങനെ: തന്റെ കാൽപ്പാദങ്ങൾ വളരെ മനോഹരമായിരിക്കുന്നുവെന്ന് ഒരിക്കൽ തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞപ്പോൾ തന്റെ പാദങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ആ സമയത്തൊന്നും തന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല.
പതിനായിരക്കണക്കിന് ഫോളോവേഴ്സാണ് തന്റെ പാദം മാത്രം കണ്ട് തന്റെ പിന്നാലെ വന്നതെന്ന് റോക്സി പറയുന്നു. പാദങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നപ്പോൾ ആളുകൾ നിരന്തരം ആവശ്യപ്പെട്ടത് ഈ പാദങ്ങൾ ധരിക്കുന്ന എന്തെങ്കിലും വേണമെന്നായിരുന്നു. അങ്ങനെയാണ് താന്‍ ഉപയോഗിച്ച സോക്സുകളുടെയും ഷൂസുകളുടെയും ചിത്രം ആദ്യം വെറുതെ തമാശയ്ക്കാണ് റോക്സി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ആവശ്യമുള്ളവര്‍ക്ക് സോക്സും ഷൂസും വില്‍ക്കുമെന്ന് അറിയിപ്പും ചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റുചെയ്തു.
ഈ ചിത്രങ്ങള്‍ക്കൊപ്പം തന്റെ കാലുകളുടെ ചിത്രവും റോക്സി പങ്ക് വെച്ചിരുന്നു. ഇതോടെ സംഗതിയേറ്റു. സോക്സും ഷൂസും വാങ്ങാനായി ആവശ്യക്കാര്‍ ഇടിച്ചുകയറി. സുന്ദരമായ കാലുകളുടെ മണം ആസ്വദിക്കാനാണ് ചിലര്‍ ഷൂസും സോക്സും ഓര്‍ഡര്‍ ചെയ്തത്. ധരിച്ചുനടക്കാനാണ് മറ്റുചിലര്‍ ഇത് വാങ്ങിയത്.
ഒരു ജോടി സോക്സിന് ആയിരത്തി എണ്ണൂറു രൂപയാണ് വില. ഷൂസിന് ഇരുപതിനായിരം രൂപയും. നാലുവര്‍ഷം മുന്‍പ് ഈ ബിസിനസ് തുടങ്ങിയപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു വാങ്ങാനുണ്ടായിരുന്നത് എന്നാലിപ്പോള്‍ അത് ലക്ഷങ്ങളുടെ ബിസിനസിൽ എത്തി നില്‍ക്കുകയാണ്. ബിസിനസ് പച്ചപിടിച്ചതോടെ ദിവസത്തില്‍ കൂടുതല്‍ സമയവും പാദസംരക്ഷണത്തിനായാണ് റോക്സി ചെലവിടുന്നത്.
കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. സോക്സും ഷൂവും വാങ്ങുന്നതിനൊപ്പം പാദങ്ങള്‍ സുന്ദരമായി സംരക്ഷിക്കാനുള്ള പൊടികൈകള്‍ അറിയാനും ചിലര്‍ക്ക് താത്പര്യമുണ്ട്. റോക്സി ആരെയും നിരാശപ്പെടുത്താറില്ല. പക്ഷേ, ഉപദേശം വേണമെങ്കില്‍ കാശ് കൂടുതല്‍ കൊടുക്കണമെന്ന് മാത്രം. ധരിച്ച ഷൂസിലൂടെയും സോക്സിലൂടെയും എങ്ങനെ പണം സമ്പാദിക്കാമെന്ന് യുവതികൾക്ക് ട്രെയിനിംഗ് കൊടുക്കാനും റോക്സി സമയം കണ്ടെത്തുന്നുണ്ട്. കൂടുതൽ പേരുമായി ചേർന്ന് ബിസിനസ് വിപുലീകരിക്കാനും റോക്സിക്ക് പദ്ധതിയുണ്ട്.