മലയാളം ഇ മാഗസിൻ.കോം

രോഷ്‌നി ദിനകറിനൊപ്പമില്ല! പൃത്വിരാജിനെതിരെ വെളിപ്പെടുത്തലുമായി സംവിധായിക!

താരങ്ങളുടെ പിടിവാശി പലപ്പോഴും പല സിനിമകളെയും പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. വന്‍ തുകകള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ തന്നെ പലപ്പോഴും നിര്‍മ്മാതാവിനേയും സംവിധായകരെയും പ്രതിസന്ധിയില്‍ ആക്കുക പതിവാണ്.

അത്തരം ഒരു വാര്‍ത്തയിലെ ഏറ്റവും പുതിയ സംഭവത്തിലെ വില്ലന്‍ നടന്‍ പ്രിഥ്വിരാജാണ്.  നടന്‍ സുകുമാരന്‍റെയും  സിനിമാ നടി മല്ലികയുടെയും പുത്രനായ പ്രിത്വിരാജില്‍ നിന്നും ഒരിക്കലും കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

നവാഗതയായ രോഷ്നി  ദിനകര്‍  സംവിധാനംചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് ആണ് നായകന്‍. പതിമൂന് കോടി രൂപ ബട്ജറ്റില്‍ നിര്‍മ്മാണം ആരംഭിച്ച ചിത്രം കഴിഞ്ഞ നവംബറില്‍ ചിത്രീകരണവും ആരംഭിച്ചിരുന്നു. എന്നാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിഥ്വി സിനിമയോട് സഹകരിക്കാത്തത് മൂലം ഇതിന്‍റെ ചിത്രീകരണം പ്രതിസന്ധിയിലാണെന്ന് സമകാലിക മലയാളം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു.

തന്‍റെ സിനിമക്ക് ഡേറ്റ് നല്‍കിയ ശേഷം പൃഥ്വിരാജ് മറ്റ് പല സിനിമകള്‍ക്കും ഡേറ്റ് നല്‍കിയെന്നും ഇപ്പോള്‍ പ്രിഥ്വിരാജ് തന്‍റെ ചിത്രത്തോട് സഹകരിക്കുന്നില്ല എന്നും സംവിധായിക പറഞ്ഞതായി ടൈംസ്‌ ഓഫ് ഇന്ത്യയെ ഉദ്ദരിച്ച്‌ സമകാലിക മലയാളം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഫസ്റ്റ് ഷെഡ്യൂളിന് ശേഷം തന്നെ കാണാന്‍ പോലും പ്രിഥ്വിരാജ് കൂട്ടാക്കിയില്ല എന്നും ഇവര്‍ പറയുന്നു. പിന്നീട് ഒരുകോടി രൂപ നല്‍കിയതിനു ശേഷം മാത്രമാണ് കാണുവാന്‍ തന്നെ സാധിച്ചത്.

\"\"

ഈ വിഷയങ്ങള്‍ എല്ലാം ഉന്നയിച്ചുകൊണ്ട് സിനിമാ സംഘടനകളെ സമീപിച്ചിരിക്കുകയാണ് സംവിധായിക. ഇത് ചര്‍ച്ച ചെയ്യാനായി സംഘടനകള്‍ ഉടന്‍ യോഗം ചേരും എന്നാണു വിവരം.

മൈ സ്റ്റോറി എന്ന ചിത്രത്തിലൂടെ ക്യാമറാമാന്‍ രത്നവേല്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന്‍റെ  ക്യാമറ കൈകാര്യം ചെയ്യുന്നു. യന്തിരന്‍, ലിംഗ തുടങ്ങിയ ചിത്രങ്ങളുടെ കാമറ മാന്‍ ആയിരുന്നു രത്നവേല്‍. യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ആണ് സംഗീതം.

ഏതായാലും പ്രിത്വിരാജിന്‍റെ കനിവിനായി കാത്തിരിക്കുകയാണ് മൈ സ്റ്റോറിയും സംവിധായിക രോഷ്നി ദിനകറും. ഒപ്പം പൃഥ്വിരാജിന്റെയും WCC എന്ന സിനിമയിലെ വനിതാ കൂട്ടായ്മയുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സാംസ്കാരിക കേരളവും.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com