22
July, 2018
Sunday
06:06 PM
banner
banner
banner

വനിതാ സംഘടനയുടെ ‘ഇരട്ടത്താപ്‌’ വ്യക്തമാക്കുന്ന നിലപാടുമായി ഭാരവാഹി രംഗത്ത്‌! ഇതെന്ത്‌ നീതിയെന്ന് സോഷ്യൽ മീഡിയ!

റോഷ്നി ദിനകർ നിർമ്മിച്ച് റോഷ്നി ദിനകർ തന്നെ സംവിധാനവും ചെയ്ത് പൃഥ്വിരാജ് – പാർവതി കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് മൈ സ്റ്റോറി. ദിവസങ്ങൾക്ക് മുൻപ് റിലീസിന് എത്തിയ ഈ ചിത്രത്തെ കുറിച്ച് നിരവധി ആരോപണങ്ങളും ആയി സംവിധായിക റോഷ്നി രംഗത്ത് എത്തിയിരുന്നു.

പാർവതിയോട് വിരോധം ഉള്ള ചിലർ പാർവതിയുടെ അഴിഞ്ഞാട്ടം എന്നൊക്കെ വിലയിരുത്തി തന്റെ ചിത്രം തകർക്കാൻ നോക്കുന്നു എന്നതാണ് റോഷ്നിയുടെ ആരോപണം. കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് തുറന്നു സംസാരിച്ച നാൾ മുതൽ സമൂഹമാധ്യമങ്ങളിൽ നിന്നും പാർവതിയ്ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത് ക്രൂരമായ വിമർശനങ്ങളും വിവാദങ്ങളും ആണ്. പാർവതിയ്ക്ക് എതിരെ ഹെറ്റേഴ്‌സ് ക്യാമ്പയിൻ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇതെല്ലാം ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത് പാർവതി അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ തകർച്ച ലക്ഷ്യമിട്ടുകൊണ്ടാണ്. തന്റെ ചിത്രത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന സൈബർ ആക്രമണത്തിന പിന്നിൽ മമ്മൂട്ടി ഫാൻൻസ് ആണെന്ന് താൻ കരുതുന്നില്ല എന്നും കാരണം മമ്മൂക്കയോട് സംസാരിച്ചപ്പോൾ എനിയ്ക്കോ എന്നെ സ്നേഹിക്കുന്നവർക്കോ ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് ആണ് മമ്മൂക്ക പറഞ്ഞത് എന്നും റോഷ്നി പറയുന്നു.

മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടതും മമ്മൂക്ക തന്നെയാണ്. അതുകൊണ്ടൊക്കെ തന്നെ പാർവതിയ്ക്കെതിരെ നടക്കുന്ന ഈ സൈബർ ആക്രമണത്തിനു പിന്നിൽ മമ്മൂട്ടി ഫാൻസ് ആണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും റോഷ്നി പറ‍ഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ഞാൻ ലാലേട്ടനോടും സംസാരിച്ചിരുന്നു. അദ്ദേഹം കൂടെയുണ്ടെന്നു പറഞ്ഞു. പ്രേക്ഷകരെ കൊണ്ട് സിനിമ നല്ലതാണെന്ന് പറയിപ്പിക്കുക. അതു മാത്രമാണ് പ്രശ്നത്തിനുള്ള പരിഹാരമെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു.

പക്ഷെ ഈ വിഷയത്തിൽ ഡബ്യൂസിസിയുടെ പ്രതികരണം തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്നും ചിത്രത്തിന്റെ ഗാനത്തിന് ഡിസ് ലൈക്ക് കിട്ടിയപ്പോൾ തന്നെ ഇതേക്കുറിച്ച് സംസാരിക്കാൻ താൻ ഡബ്യൂസിസിയെ സമീപിച്ചിരുന്നു എന്നു റോഷ്നി പറയുന്നു.എന്നാൽ ഈ വിഷയത്തിൽ വനിത കൂട്ടായ്മയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം തന്നെ വിഷമിപ്പിച്ചിരുന്നു. അന്ന് വനിതാ സംഘടനയിലെ അംഗമായ സജിത മടത്തിൽ പറഞ്ഞത് ഞങ്ങൾ പരാതി സ്വീകരിക്കാറില്ല എന്ന് ആയിരുന്നു എന്നു റോഷ്നി പറയുന്നു. വനിതകൾക്ക് ആയി നിലകൊള്ളുന്നു എന്നു പറയുന്ന സംഘടനയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം ഇങ്ങിനെ ആയിരുന്നു എന്ന് റോഷ്നി പറയുന്നു.

റോഷ്നി വനിതാ സംഘടനയ്ക്ക് എതിരെയും സജിതാ മടത്തിലിന് എതിരെയും നടത്തിയ ഈ ആരോപണങ്ങൾക്ക് എതിരെ ഉള്ള പ്രതികരണവും ആയി സജിത തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ‘മൈ സ്റ്റോറി വിജയിച്ചു കാണാൻ ഏറ്റവും അധികം ആഗ്രഹിച്ച വ്യക്തിയാണ് താൻ എന്നും തന്റെ ഫെയ്സ്ബുക്ക് പേജിൽ ചിത്രത്തെ പ്രമോട്ട് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു എന്നും വ്യക്തിപരമായി ഒരു സ്ത്രീ സംവിധാനം ചെയ്യണമെന്നും ആ സിനിമ വിജയിച്ചു കാണണമെന്നും ആഗ്രഹിക്കുന്ന ആളാണ് താൻ എന്നും സജിത വ്യക്തമാക്കുന്നു.

RELATED ARTICLES  ദുൽഖർ എങ്ങനെ ദുൽഖർ മമ്മൂട്ടി ആകാതെ ദുൽഖർ സൽമാൻ ആയതെന്ന് അറിയാമോ?

ഈ സിനിമയുടെ പ്രൊഡക്ഷൻ ഇടയ്ക്ക് വച്ച് നിന്നു പോയപ്പോൾ സംവിധായിക റോഷ്നി ദിനകർ തന്നെ വിളിച്ചിരുന്നു. ഡബ്ല്യൂസിസി രൂപീകരിച്ച് കുറച്ചു സമയത്തിനുള്ളിലായിരുന്നു അത്. സിനിമയുടെ പ്രൊഡക്ഷൻ നിന്നുപോയെന്നും പൃഥ്വിരാജിന്റെയും പാർവതിയുടെയും ഡേറ്റിന് പ്രശ്നമുണ്ടെന്നുമൊക്കെയാണ് അവർ അന്ന് പറഞ്ഞത്. കൂട്ടത്തിൽ അവരെ സഹായിക്കണമെന്ന് പറയുകയും ചെയ്തു.

അന്ന് അവരോട് താൻ പറഞ്ഞത്, പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂസിസിയുടെ പരിധിയിൽ വരുന്നില്ലെന്നുമാണ്. കൂടാതെ അത്തരം കാര്യങ്ങൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പോലുള്ള സംഘടനകളെയാണ് നിങ്ങൾ സമീപിക്കേണ്ടത് എന്നും ഒരു സ്ത്രീ എന്ന നിലയ്ക്ക് നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ കൂടെയുണ്ടാകുമെന്നാണ് അവരോട് പറഞ്ഞത് എന്നും സജിത മഠത്തിൽ വ്യക്തമാക്കുന്നു.

കൂടാതെ സിനിമയിലെ താരങ്ങൾ ചിത്രത്തിന്റെ പ്രമോഷനു പോകുന്നുണ്ടോ ഇല്ലയോ എന്നത്‌ നോക്കുന്നതും ഞങ്ങളുടെ പരിധിയിൽ വരില്ല. അത്‌ സംവിധായിക മനസിലാക്കാണം. ഒരു വർഷം ആകുന്നതേ ഉള്ളൂ വനിതാ സംഘടന രൂപീകരിച്ചിട്ട്‌. സിനിമാ വ്യവസായത്തിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത്‌ പണിയെടുക്കാൻ ഡബ്യൂ സി സി ക്ക്‌ പറ്റില്ല. സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയുക, സ്ത്രീ സൗഹൃദ ഇടമായി സിനിമാ ഇൻഡസ്ട്രിയെ വളർത്തുക, അത്ര എളുപ്പമുള്ള കാര്യം അല്ലെങ്കിലും അതിനായിട്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്‌. സജിത മഠത്തിൽ വ്യക്തമാക്കുന്നു.

[yuzo_related]

Comments



Related Articles & Comments