30
March, 2020
Monday
09:52 PM
banner
banner
banner
banner

എത്ര പേർക്കറിയാം റോഷൻ ബഷീർ (ദൃശ്യം വരുൺ) ഒരു പ്രമുഖ നടന്റെ മകൻ ആണെന്ന കാര്യം! ആളെ മനസിലായോ?

ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ നേടിയത്‌ എക്കാലത്തെയും മികച്ച വിജയമാണ്‌. നായകൻ മോഹൻലാലിനൊപ്പമോ അല്ലെങ്കിൽ അതിനേക്കാൾ മേലെയോ ആയിരുന്നു ചിത്രത്തിലെ വില്ലനായി അഭിനയിച്ച വരുൺ അഥവാ രോഷൻ ബഷീർ എന്ന നടന്റെ സ്ഥാനം. എല്ലാ വർഷവും ഓഗസ്റ്റ്‌ 2 ആകുമ്പോൾ വരുണിന്റെ തിരോധാനത്തിന്റെ ഓർമ്മപ്പെടുത്തൽ വരുന്നുണ്ടെങ്കിൽ അത്‌ ആ കഥാപാത്രത്തിന്‌ കിട്ടിയ വലിയ വിജയം തന്നെയാണ്‌.

\"\"

റോഷൻ ബഷീറിനെ എല്ലാവർക്കും അറിയാം, പക്ഷെ റോഷൻ ബഷീർ അധികം ആർക്കും അറിയാത്ത എന്നാൽ ഒരുപിടി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയ പ്രേക്ഷകർക്ക്‌ സുപരിചിതനായ ഒരു നടന്റെ മകനാണ്‌. മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍, കുടുംബവിശേഷങ്ങള്‍, കല്യാണപ്പിറ്റേന്ന് എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍ ബഷീര്‍. ഇതിനെക്കുറിച്ച്‌ സോഷ്യൽ മീഡിയയിൽ മനു വർഗ്ഗീസ്‌ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ്‌ ഇപ്പോൾ വൈറലാകുന്നത്‌.

മനുവിന്റെ കുറിപ്പ്‌ വായിക്കാം: കലന്തൻ ബഷീർ എന്ന നടനെക്കുറിച്ച്‌ മലയാള സിനിമ പ്രേക്ഷകർക്ക്‌ അറിവുണ്ടാകാനിടയില്ല. പക്ഷേ പല സിനിമകളിലും നമ്മൾ ഈ നടനെ കണ്ടിട്ടുണ്ട്‌. മേലേ വാര്യത്തെ മാലാഖക്കുട്ടികളിൽ. കുടുംബവിശേഷത്തിൽ. കല്യാണപ്പിറ്റേന്നിൽ. ഇമ്മിണി നല്ലൊരാളിൽ. സിനിമയെ നെഞ്ചോട്‌ ചേർത്ത ഇത്തരം ആയിരം ബഷീറുമാരുടേത്‌ കൂടിയാണ്‌ മലയാള സിനിമ നിരവധി സിനിമകളിലും ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ബഷീർ എന്ന നടന്‌ ബ്രേക്കാവുന്ന കഥാപാത്രങ്ങൾ തേടിയെത്തിയില്ല.

\"\"

പക്ഷേ വർഷങ്ങൾക്ക്‌ ശേഷം ഉപ്പയുടെ സ്വപ്നങ്ങളുടെ പൂർത്തികരണം പോലെ മകൻ സിനിമയിലെത്തി. റോഷൻ ബഷീർ. ദൃശ്യത്തിലെ മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രമായി മാറിയ വരുൺ. ഇത്‌ കാലത്തിന്റെ കാവ്യനീതിയാണ്‌. വിക്കിപീഡിയയിലോ മറ്റ്‌ രേഖകളിലോ ഇല്ലാത്ത നടീ നടന്മാരെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു.

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments