22
July, 2018
Sunday
06:47 PM
banner
banner
banner

അത്രമേൽ പകയോടെ ശ്രീലങ്കൻ ആരാധകർ, പക്ഷെ ശ്രീലങ്ക എന്ന രാജ്യത്തെ തന്നെ കോരിത്തരിപ്പിച്ച്‌ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്‌ ശർമ്മ, ഇത്‌ പുതിയ ചരിത്രം

ഇന്ത്യയുടെ വിജയം ആഘോഷിച്ചത്‌ ഇന്ത്യൻ ആരാധകർ മാത്രം ആയിരുന്നില്ല. ശ്രീലങ്കയിലെ ഓരോ ക്രിക്കറ്റ്‌ പ്രേമിയും കൂടെ ആയിരുന്നു. ത്രിരാഷ്ട്ര ടൂർണ്ണമെന്റിൽ ബംഗ്ലാദേശിനോട്‌ ഏറ്റുമുട്ടിയ രണ്ട്‌ മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്കൻ ടീമും ആരാധകരും അത്രമേൽ വിഷമത്തിൽ ആയിരുന്നു.

കാരണം ഓരോ വിജയവും ബംഗ്ലാദേശ്‌ നാഗ നൃത്തത്തോടുകൂടിയാണ് ആഘോഷിച്ചത്‌. ഒടുവിൽ ‘സെമി ഫൈനൽ’ തുല്യമായ മത്സര വിജയ ശേഷം ആഘോഷം ആക്രമണത്തിലേക്കും സ്റ്റേഡിയത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നിടത്തേക്കും വരെ എത്തി. ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ടീം അംഗങ്ങൾ പ്രേമദാസ സ്റ്റേഡിയത്തിന്റെ ഡ്രസിംഗ്‌ റൂം ചില്ലുകൾ അടിച്ചു പൊട്ടിച്ചാണ് അവരുടെ ആഘോഷം പൂർത്തിയാക്കിയത്‌.

ശ്രീലങ്ക്യ്ക്കെതിരായ അവസാന ഓവറിൽ നടന്ന നാടകീയ സംഭവങ്ങളാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചത്‌. അവസാന ഓവറിലെ രണ്ടാം പന്ത്‌ നോ ബോൾ വിളിക്കാത്ത അമ്പയറുടെ നടപടിയാണ് സംഭവങ്ങൾക്ക്‌ തുടക്കം. ക്യാപ്റ്റൻ ഷക്കീബ്‌ അൽ ഹസൻ ബാറ്റ്സ്മാന്മാരെ തിരികെ വിളിക്കുന്ന സന്തർഭം പോലും ഉണ്ടായി. എന്നാൽ മികച്ച ഫോമിൽ ബാറ്റ്‌ ചെയ്ത ബംഗ്ലാദേശ്‌ ഒടുവിൽ ഫൈനലിൽ എത്തുകയായിരുന്നു.

അതോടെ ശ്രീലങ്കൻ ആരാധകർ ഇന്ത്യയുടെ ഫൈനൽ വിജയത്തിനായി കൊതിച്ചു. പ്രേമദാസ സ്റ്റേഡിയം ഇന്നു വരെ ഇന്ത്യൻ വിജയത്തിനായി ആർത്തു വിളിച്ചിട്ടില്ല. എന്നാൽ നിദാഹസ്‌ ട്രോഫിയുടെ ഫൈനലിൽ ഇന്ത്യൻ പതാകകൾക്കൊപ്പം പാറിപ്പറന്നത്‌ ശ്രീലങ്കൻ പതാകകളും കൂടി ആയിരുന്നു. ഇന്ത്യയുടെ ഓരോ കൂറ്റനടികളും ശ്രീലങ്കൻ ആരാധകർ ആഘോഷമാക്കുകയായിരുന്നു.

ഒടുവിൽ അവസാന ഓവറിലെ അവസാന പന്ത്‌ വരെ നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യ ദിനേശ്‌ കാർത്തിക്കിന്റെ സൂപ്പർ സിക്സിലൂടെ വിജയം നേടിയപ്പോൾ ശ്രീലങ്കൻ ആരാധകർ സന്തോഷത്താൽ മതി മറന്നു. ഇന്ത്യൻ ആരാധകർക്കൊപ്പം ശ്രീലങ്കൻ പതാകയുമായി ശ്രീലങ്കൻ ആരാധകരും വിജയത്തിൽ പങ്കു ചേർന്നു. ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികത്തിൽ നടത്തിയ നിദാഹസ്‌ ട്രോഫിൽ ഇന്ത്യ നേടിയെങ്കിലും ആ വിജയം ലങ്കൻ ആരാധകർ ആഗ്രഹിച്ചിരുന്നു.

ശ്രീലങ്കൻ ആരാധകർ കൈമാറിയ ശ്രീലങ്കൻ പതാകയും കൈയ്യിലേന്തി നടന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്‌ ശർമ കുറിച്ചത്‌ പുതിയൊരു ചരിത്രം കൂടിയാണ്. സാധാരണ വിജയിക്കുമ്പോൾ അതത്‌ രാജ്യത്തിന്റെ പതാകയാണ് ടീം അംഗങ്ങൾ കൈയ്യിൽ കൊണ്ടു നടക്കാറുള്ളത്‌. എന്നാൽ ശ്രീലങ്കൻ ആരാധകർ തങ്ങൾക്ക്‌ തന്ന വലിയ പിന്തുണയ്ക്ക്‌ നന്ദി പറയുകയായിരുന്നു രോഹിത്‌ ആ പ്രവർത്തിയിലൂടെ.

ദിനേശ്‌ കാർത്തിക്ക്‌ എന്ന വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാൻ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌ വെറുമൊരു വിജയമല്ല. രണ്ട്‌ രാജ്യങ്ങൾ ആഗ്രഹിച്ച മോഹിപ്പിക്കുന്ന വിജയമാണ്. കാരണം ബംഗ്ലാദേശിനോട്‌ ഏറ്റ 2 കനത്ത പരാജയങ്ങൾ അവരെ അത്രമേൽ അപമാനിതരാക്കിയിരുന്നു. അവസാന നിമിഷം വരെ കൈവിട്ടു എന്ന് ഇന്ത്യൻ ആരാധകർ വരെ വിലയിരുത്തിയ മത്സരം ഇന്ത്യയ്ക്ക്‌ അനുകൂലമാക്കിയ ദിനേശ്‌ കാർത്തിക്‌ കളിയിലെ കേമൻ ആവുകയും ചെയ്തു.

[yuzo_related]

Comments



Related Articles & Comments