മലയാളം ഇ മാഗസിൻ.കോം

മഴയൊന്ന് മാറിയപ്പോൾ വാക്കു മാറ്റി സർക്കാർ, എത്ര കിട്ടിയിട്ടും പാഠം പഠിക്കാത്തവർ: ഇനിയും ദുരിതം അനുഭവിച്ച്‌ തീർക്കാൻ പാവപ്പെട്ടവരുടെ ജീവിതം ബാക്കി!

സംസ്ഥാനത്ത്‌ പാറഖനനത്തിന്‌ ഏർപ്പെടുത്തിയ നിരോധനം മഴയൊന്ന്‌ മാറിയപ്പോൾ പിൻവലിച്ചു. സംസ്ഥാനത്തുണ്ടായ ഉരുളപൊട്ടലിലും മണ്ണിടിച്ചിലിലുമാണ്‌ നിരോധനം ഏർപ്പെടുത്തിത്‌. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ്‌ നിരോധനം പിൻവലിച്ചിരിക്കുന്നത്‌. ഇപ്പോഴും കവളപ്പാറയിലും പുത്തുമലയിലും ഉരുളപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക്‌ വേണ്ടിയുള്ള തിരച്ചിൽ തുടർന്ന്‌ കൊണ്ടിരിക്കുകയാണ്‌.

\"\"

അടുത്ത കാലങ്ങലിലുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പ്രാധാന കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞർ ഉന്നയിക്കുന്നത്‌. ഖാന്നം തന്നെയാണ്‌. പശ്ചിമഘട്ടത്തിലെ പാറക്വാറികൾ ഉയർത്തുന്ന ഭീഷണി മാധവ്‌ ഗാഡ്ഗിലടക്കമുള്ള വിദഗ്ധർ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.

പക്ഷെ ഖാനനം നിരോധിച്ച്‌ 11 ദിവസത്തിനുള്ളിൽ തന്നെ പിൻവലിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ മൂന്നാര്‌റിയിപ്പുകൾ നിലവില്ലാത്ത സാഹചര്യത്തിലാണിതെന്നാണ്‌ വിശദീകരണം. അതേ സമയം പ്രാദേശികമായി കലക്ടർമാർ ഏർപ്പെടുത്തുന്ന നിരോധനം തുടരുമെന്ന്‌ മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌ അറിയിച്ചു.

\"\"

പ്രകൃതി ദുരന്തങ്ങളിൽ നിന്ന്‌ കോടികളുടെ നാശനഷ്ടങ്ങളും മനുഷ്യന്റെ ജീവന്‌ തന്നെ ആപത്താണെന്നറിഞ്ഞിട്ടും വീണ്ടും അധികാരികളുടെ സമ്മതത്തോടെ ഖാനനത്തിന്‌ അനുമതി നൽകുമ്പോൾ സാധരണക്കാരായ ജനങ്ങൾ ആരോടാണ്‌ രക്ഷ തേടേണ്ടത്‌. ഓരോ വർഷവും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതിൽ നിന്ന്‌ മുക്താമാവാൻ പലരുടെയും സഹായം അഭ്യർഥിച്ച്‌ കേരളത്തെ മുന്നോട്ട്‌ നയിക്കാനാണോ അധികാരികളുടെ ഉദ്ദേശം.

മഹാപ്രളയത്തിൽ നിന്ന്‌ മുക്തി നേടി കേരളം കരകയറുമ്പോളാണ്‌ വീണ്ടും മിന്നൽ പ്രളയം വന്നത്‌. ഇതിനെല്ലാം കാരണം പ്രകൃതിയെ ചൂഷണം ചെയ്യുന്നത്‌ തന്നെയാണ്‌. അധികാരികൾ കണ്ണ്‌ തുറന്നില്ലെങ്കിൽ പിന്നെയാരാണ്‌ ഇത്തരം പ്രശ്നങ്ങളിൽ ജാഗ്രത പാലിക്കുക.

\"\"

സംസ്ഥാനത്ത്‌ 750 ക്വാറികളാണ്‌ അനുമതിയോടെ പ്രവർത്തിക്കുന്നത്‌. എന്നാൽ കേരള ഫോറസ്റ്റ്‌ ആന്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ നടത്തിയ പഠനത്തിൽ 5924 ക്വാറികൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ്‌ സംസ്ഥാനത്ത്‌ അനുമതി കിട്ടിയത്‌.

Avatar

Staff Reporter