സംസ്ഥാനത്ത് ഈ അടുത്ത ദിവസങ്ങളിൽ ഏറെ വിവാദമായ സംഭവമാണ് റോബിൻ ബസ് സർവീസിനെതിരെ കേരള മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തുന്നതും ബസ് പിടിച്ചെടുക്കുന്നതും. റോബിൽ ബസ് നിയമങ്ങൾ ലംഘിച്ചാണ് സർവീസ് നടത്തുന്നതെന്ന കാരണത്താലാണ് എംവിഡി നടപടി.
എന്നാൽ കേന്ദ്ര നിയമവും സുപ്രീം കോടതി അനുമതിയും നേടിയാണ് തങ്ങൾ സർവീസ് നടത്തുന്നതെന്നാണ് റോബിൻ ബസുകാരുടെ വാദം. ഇപ്പോൾ ഹൈക്കോടതി വിധിയും പക്ഷെ റോബിൻ ബസ് സർവീസിന് എതിരായിരിക്കുകയാണ്.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളിലുണ്ടോ? സൂക്ഷിക്കണം അത് മാനസിക ആരോഗ്യ പ്രശ്നമാണ്, ചികിത്സിക്കണം
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് സർവീസ് നടത്തിയാൽ പിഴ ചുമത്താമെന്ന് ഹൈക്കോടതി. കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയതിനെതിരെയാണ് കൊല്ലം സ്വദേശികളായ പുഞ്ചിരി ബസ് ഉടമകൾ കോടതിയെ സമീപിച്ചത്.
റോബിൻ ബസുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതിയുടെ ഇടക്കാല ഉത്തരവ് തങ്ങളുടെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെട്ടു. നിലവിലുള്ള നിയമമാണ് നടപ്പിലാക്കിവരുന്നതെന്ന് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വകുപ്പ് ചൂണ്ടിക്കാട്ടി.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതി, കയ്യിലിരുപ്പ് കാരണം മറ്റ് ലോക രാഷ്ട്രത്തലവന്മാർ പോലും ഭയക്കുന്ന സുന്ദരി
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ ചട്ടമുണ്ട് എന്ന വാദമാണ് നേരത്തെ ഉയർന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ബസ് പിടിച്ചെടുക്കരുതെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയത്.
സമാന സാഹചര്യത്തിൽ കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകളും കോടതിയെ സമീപിച്ചു. ഇതിനെ ചോദ്യം ചെയ്തു കെഎസ്ആർടിസി നൽകിയ ഹർജിയും ഹൈക്കോടതിയിലുണ്ട്. പുഞ്ചിരി ബസ് ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. 50 ശതമാനം പിഴ ഉടൻതന്നെ അടയ്ക്കണമെന്നും ബാക്കി തുക കേസ് തീർപ്പാക്കുന്ന മുറയ്ക്ക് അടച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ് പേപ്പർ മതി, ഭാരവും കുറവ് മികച്ച വിളവും കിട്ടും, Soil-less terrace farming
അതെസമയം അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതിവിധി റോബിന് ബസ് ഉടമയുടെ പരീക്ഷണത്തിനും തിരിച്ചടിയാകും. അഖിലേന്ത്യാ പെര്‍മിറ്റ് നേടിയാല്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സര്‍വീസ് നടത്താമെന്നായിരുന്നു ബസ്സുടമ ഗിരീഷിന്റെ അവകാശവാദം.
അഖിലേന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ സംസ്ഥാനത്തെ ദീര്‍ഘദൂരപാതകള്‍ കൈയടക്കാനുള്ള അന്തഃസംസ്ഥാന ബസ് ലോബിയുടെ നീക്കത്തിനുള്ള തിരിച്ചടിയായാണ് ഈ വിധിയെ കെ.എസ്.ആര്.ടി.സി. അധികൃതര്‍ കാണുന്നത്. ടൂറിസ്റ്റ് ബസുകളുടെ അതിര്‍ത്തികടന്നുള്ള സുഗമമായ യാത്രയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ നിയമം ദുര്‍വ്യാഖ്യാനംചെയ്ത് മുതലെടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി. ഹൈക്കോടതിവിധി റോബിന് ബസ്സുടമയെ അന്യായമായി വേട്ടയാടുന്നെന്ന ആക്ഷേപത്തിന് എതിരും കേസിലെ നിയമനടപടികളെ ശരിവെക്കുന്നതുമാണ്.
YOU MAY ALSO LIKE THIS VIDEO, റോബിൻ ബസ് വിവാദം സിനിമയാകുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? ഗിരീഷ് തന്നെ തുറന്ന് പറയുന്നു