ഇപ്പോൾ കയ്യടിക്കുന്നവരും വൻതോതിൽ ചൂഷണത്തിനിരകളാകും..
റോബിൻ ബസിനെ എംവിഡി വേട്ടയാടുകയാണോ അതോ നിയമം നടപ്പാക്കുകയോ?
പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ ബോർഡ് വെച്ച് സർവീസ് നടത്തിയ റോബിൻ ബസിന് കേരളത്തിലെ എംവിഡി പിഴയിടുകയും തമിഴ്നാട്ടിലെ എംവിഡി ബസ് തന്നെ പിടിച്ചെടുക്കുകയും ചെയ്തത് വലിയ ചർച്ചയായിരിക്കുകയാണ്. റോബിൻ മോട്ടോഴ്സിനും ബസുടമ ഗിരീഷിനും വലിയൊരു ആരാധക വൃന്ദം തന്നെ കേരളത്തിൽ രൂപപ്പെട്ട് കഴിഞ്ഞു.
ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന പോരാളിയുടെ പരിവേഷമാണ് ഗിരീഷിന് ഈ ആരാധകരുടെ മനസ്സിലുള്ളത്. എന്നാൽ, റോബിൻ ബസ് വിവാദത്തിൽ ന്യായവും നീതിയും ആരുടെ ഭാഗത്താണ് എന്ന ചോദ്യവും ഗിരീഷ് ആവശ്യപ്പെടുന്നത് നടപ്പായാൽ ഭാവിയിൽ സംസ്ഥാനത്തെ യാത്രക്കാരുടെ സ്ഥിതി എന്താകും എന്ന ആശങ്കയുമെല്ലാം ഉയരുന്നുണ്ട്.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, മോണരോഗമാണത്, ചികിത്സിച്ചില്ലെങ്കിൽ പല്ല് കൊഴിഞ്ഞു പോകാം | Gum Disease Treatment

2023 മേയ് ഒന്നിന് നിലവിൽ വന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) നിയമം അനുസരിച്ച് തന്റെ ബസ് ബോർഡ് വെച്ച് സ്റ്റേജ് കാരിയേജ് ബസ് അഥവാ ലളിതമായി പറഞ്ഞാൽ റൂട്ടിൽ ഓടുന്ന ബസായി സർവീസ് നടത്തും എന്നാണ് ഗിരീഷ് പറയുന്നത്. കേന്ദ്ര നിയമമാണ് ഗിരീഷ് ഉയർത്തിക്കാട്ടുന്നത്. കേന്ദ്ര സർക്കാർ പാസാക്കിയ നിയമം കേരളത്തിലും ബാധകമാണ് താനും. അതുകൊണ്ട് ന്യായം ഗിരീഷിന്റെ ഭാഗത്തല്ലേ?
ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) നിയമപ്രകാരം റോബിൻ ബസിന് സാധുവായ പെർമിറ്റ് ഉണ്ടെങ്കിൽ ആ ബസ് റൂട്ട് ബസ് ആയി ഉപയോഗിച്ചാൽ അധികൃതർക്ക് നടപടികൾ എടുക്കാൻ അധികാരമില്ല എന്നതാണ് ഇതിനുത്തരം. എന്നാൽ, ഈ വാദം ഒറ്റബുദ്ധികളുടെ ഉത്തരം എന്നാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
വാഹനങ്ങളുടെ കാര്യത്തിൽ കേന്ദ്ര നിയമങ്ങളുണ്ടെങ്കിലും സംസ്ഥാനങ്ങൾ അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് പിന്തുടരുന്ന ചില സമ്പ്രദായങ്ങളുണ്ട്. സ്വകാര്യ ഓപ്പറേറ്റർമാർക്ക് തിരഞ്ഞെടുത്ത റൂട്ടുകളിൽ സ്റ്റേജ്-കാരേജ് പെർമിറ്റുകൾ അനുവദിക്കുന്ന ഒരു സമ്പ്രദായമാണ് സംസ്ഥാനങ്ങൾ പിന്തുടരുന്നത്. അതായത്, ബസുടമ ഒരു റൂട്ടിന് അനുവാദം ചോദിച്ചാൽ മോട്ടോർ വാഹന വകുപ്പ് അത് നൽകും, സ്റ്റേറ്റ് നിശ്ചയിച്ചിട്ടുള്ള പണം വാങ്ങി വേണം ബസുടമ സർവീസ് നടത്താൻ.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മൂന്നാറിൽ ചൂളംവിളിച്ചോടിയ തീവണ്ടികൾ 99 ലെ പ്രളയത്തിൽ ‘ഒലിച്ചു പോയതിന്റെ’ 100 വർഷങ്ങൾ, സായിപ്പന്മാർ മൂന്നാറിനോട് ചെയ്തത്

കൃത്യമായ ഫെയർ സ്റ്റേജ്, സമയം എന്നിവയും മോട്ടോർ വാഹന വകുപ്പ് അനുവദിച്ച് നൽകും. എന്നാൽ, ഈ സമ്പ്രദായത്തോടുള്ള റോബിൻ ബസുടമ ഗിരീഷിന്റെ ഇറെവറൻസാണ് നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാനം. ഇത്തരത്തിൽ കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി വാങ്ങാനോ അവർ പറയുന്ന നിരക്ക് വാങ്ങി സർവീസ് നടത്താനോ റോബിൻ ബസ് തയ്യാറല്ലെന്ന് സാരം.
സാധുവായ സ്‌റ്റേജ് കാരിയേജ് പെർമിറ്റ് ഇല്ലാതെ പ്രത്യേക യാത്രാ നിരക്കുകൾ നിശ്ചയിച്ച് ഒരു സ്റ്റേജ് കാരിയേജായി വാഹനം ഓടിക്കുകയാണെന്നാണ് റോബിൻ ബസിന്റെ വിഷയത്തിൽ എംവിഡി പറയുന്നത്. ഇതിനാണ് 7500 രൂപ പിഴയൊടുക്കിയത്. എന്നാൽ, നിയമപരമായി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് കാണിക്കുന്നത് നഗ്നമായ നിയമലംഘനമാണെന്നും പറയാം. കാരണം, പാർലമെന്റ് ഭേദഗതി ചെയ്ത നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. അതിനാൽ ഈ നിർദിഷ്ട ലംഘനം ചൂണ്ടിക്കാട്ടി ബസ് ഉടമസ്ഥർക്കെതിരേ എംവിഡി എടുക്കുന്ന നടപടി നിയമ വിരുദ്ധമാണ്.
ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഓൾ ഇന്ത്യ പെർമിറ്റ് ഉള്ള ധാരാളം സ്വകാര്യ ബസുകൾ സ്റ്റേജ് കാരിയേജ് ബസായി പ്രവർത്തനം നടത്തുന്നുന്നുണ്ടെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന വ്യത്യസ്തമായ പെർമിറ്റ് വ്യവസ്ഥകൾ വിനോദസഞ്ചാരികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് കേന്ദ്രസർക്കാർ ഓൾ ഇന്ത്യ പെർമിറ്റ് കൊണ്ടുവന്നത്. ഈ പെർമിറ്റ് ലഭിക്കുന്നതിന് ഒരുവർഷത്തേക്ക് മൂന്നു ലക്ഷം രൂപയാണ് ഫീസ്. മൂന്ന് മാസത്തേക്കാണ് ആണെങ്കിൽ 90,000 രൂപയാണ് ഫീസ്.
YOU MAY ALSO LIKE THIS VIDEO, 40 വർഷമായി പ്രണയം അംബാസിഡർ കാറിനോട്, വിജയൻ ചേട്ടൻ വൈറലാണ്

ഓൾ ഇന്ത്യ പെർമിറ്റ് ബസുകളൊക്കെ ബോർഡ് വെച്ച് റൂട്ടിലോടാൻ തുടങ്ങിയാൽ നാളെ നമ്മുടെ യാത്രാക്കൂലി പൂർണമായും നിശ്ചയിക്കുന്നത് ബസ് ഉടമകളാകും. ഇന്ന് സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള സകല അധികാരങ്ങളും നോക്കുകുത്തിയായി മാറും. അങ്ങനെ വന്നാൽ ലാഭവും അമിത ലാഭവും കൊയ്യാൻ അവർ യാത്രാക്കൂലി വലിയ തോതിൽ വർധിപ്പിച്ചേക്കാം. എങ്കിൽ ഇന്ന് റോബിൻ ബസിനായി കയ്യടിക്കുന്നവർ പോലും അതിന്റെ ഇരകളായി മാറും.
അതേസമയം തമിഴ്‌നാട് പിടിച്ചെടുത്ത ബസ് 10000 രൂപ പിഴ ചുമത്തി വിട്ടു നൽകിയതിന് പിന്നാലെ ശബരിമല സർവീസ് ആരംഭിക്കുമെന്ന് ഗിരീഷ് വ്യക്തമാക്കി.
YOU MAY ALSO LIKE THIS VIDEO, റോബിൻ ബസ് വിവാദം: ആരുടെ ‘പിഴ’? ശരി ആരുടെ ഭാഗത്ത്? നിയമം പറയുന്നതെന്ത്?