റിമി ടോമി എന്നാൽ ഊർജ്ജസ്വലതയുടെ പര്യായമാണ് മലയാളിക്ക്. ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത കുസൃതിക്കുടുക്ക. പാട്ടുപാടുകയായാലും ചിരിയില്ലാതെ റിമിയെ കാണാൻ സാധിക്കില്ല. സദാ ചിരിച്ചുല്ലസിച്ചുകൊണ്ട് മാത്രം വേദിയിലായാലും സ്ക്രീനിലായാലും പ്രത്യക്ഷപ്പെടുന്ന റിമിടോമിയുടെ പല പ്രോഗ്രാമുകൾക്കും വലിയ റേറ്റിങ്ങാണ്. മണ്ടൻ ചൊദ്യങ്ങളും ഉത്തരങ്ങളുമെല്ലാം വാരിവിതറിക്കൊണ്ടുള്ള അവതരണം തന്നെയാണ് അതിനു കാരണം. അടിപൊളിയെന്നാൽ അത് റിമി ടോമി ആണ് എന്ന് ആരും പറഞ്ഞു കളയും.

വിവാഹം മാത്രമല്ല വിവാഹ മോചനവും അടിപൊളിയാക്കി ആഘോഷിക്കുകയാണ് റിമി ടോമി എന്നാണ് പുതിയ വാർത്ത. മാലി ദ്വീപിൽ കുടുംബാംഗങ്ങൾക്കൊപ്പം അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ അവർ പുറത്ത് വിട്ടിരിക്കുന്നത്.

മാലിദ്വീപിന്റെ സൗന്ദര്യത്തിനു മേമ്പൊടിയായി തന്റെ കുസൃതി നിറഞ്ഞ നിറപുഞ്ചിരിയുമായി നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെക്കുന്നത്. ബീച്ചിന്റെയും റിസോർട്ടിന്റെയും ചിത്രങ്ങൾ ക്കൊപ്പം അമ്മയും സഹോദരന്റെ പുത്രനും ഉൾപ്പെടുന്ന ചിത്രങ്ങളും ഉണ്ട് ഇതിൽ. വിവാഹ മോചനം സൃഷ്ടിക്കുന്ന ഒറ്റപ്പെടൽ തന്നെ ബാധിക്കുന്നില്ല കുടുംബം തന്നോടൊപ്പം ഉണ്ട് എന്നതും ഇതിലൂടെ റിമി വ്യക്തമാക്കുന്നു.

പവിഴപുറ്റുകൾ നിറഞ്ഞ കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു കൂട്ടമാണ് മാലി ദ്വീപ്. അറബിക്കടയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു രാഷ്ട്രം ലോക പ്രശസ്തരായ അനേകം പേരുടെ പ്രിയപ്പെട്ട ഇടം കൂടെയാണ്. സുഖകരമായ കാലാവസ്ഥയും വൃത്തിയുള്ള ദ്വീപും രുചികരമായ കടൽ വിഭവങ്ങളും ആണ് ഇവിടത്തെ പ്രധാന ആകർഷണം. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസ സൗജന്യമാണ്.
റോയ്സുമായുള്ള റിമിടോമിയുടെ വിവാഹ മോചനം അടുത്തിടെയാണ് നടന്നത്. പരസ്പരം ഒരുമിച്ച് പോകാനാകില്ല എന്ന് ഉറപ്പായതോടെ ഇരുവരും സംയുക്തമായി കുടുമ്പ കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹ മോചനത്തിന്റെ പിന്നാമ്പുറ കഥകൾക്കായി പുറകെ കൂടിയ മാധ്യമങ്ങളെ നിരാശപ്പെടുത്തി റിമി.

പ്രശസ്തരായ പലരും വിവാഹ മോചനം കഴിഞ്ഞാൽ അസുഖകരമായ ചൊദ്യങ്ങൾ ഒഴിവാക്കുവാനായി പൊതു സമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്ന പതിവുണ്ട്. ചിലർ ഡിപ്രഷനിലേക്കും വഴുതിവീഴാറുണ്ട് എന്നാൽ റിമി അത്തരക്കാരിയല്ല എന്നാണ് പിന്നീടുള്ള റിമിയുടെ ജീവിതം വ്യക്തമാക്കുന്നത്.