13
December, 2018
Thursday
03:00 PM
banner
banner
banner

നമ്മുടെ പുരുഷന്മാർക്ക്‌ ഇപ്പോഴും ഇഷ്ടം ഇത്തരം സ്ത്രീകളെ, റിമി ടോമി വെളിപ്പെടുത്തുന്നു…

തടി കുറയ്ക്കാൻ പെടാപ്പാട്‌ പെടുന്നുണ്ട് പലരും. സ്ലിം ബ്യൂട്ടി ആകാൻ പെൺകുട്ടികൾ കഷ്ടപ്പെടുന്നുണ്ടെങ്കിലും പുരുഷമാരുടെ സൗന്ദര്യ സങ്കൽപ്പത്തിൽ പെൺകുട്ടികൾ എപ്പോളും അല്പം വണ്ണം ഉള്ളവരായിരിക്കണം.

അത് പണ്ടും ഇപ്പോളും ഒരുപോലെ തന്നെ. അമിത വണ്ണം പാടില്ല എങ്കിലും അല്പം വണ്ണം ഉള്ള സ്ത്രീകളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. ഇപ്പോൾ ഇതേ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് അവതാരകയും ഗായികയുമായ റിമി ടോമി.

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ വച്ചാണ് റിമ ഇത് പറയുന്നത്. പ്രിയാ രാമൻ അതിഥി ആയി എത്തിയ എപ്പിസോഡിൽ അടുത്ത അതിഥിയായ ചിത്രയെ ക്ഷണിക്കുന്നതിനു മുൻപാണ് റിമയുടെ ഈ വാക്കുകൾ.

“ഇനി ഈ പരിപാടിയിലേക്ക് ഞാൻ പ്രിയയുടെ ഒരു കൂട്ടുകാരിയെ വിളിക്കാൻ പോകുകയാണ്. കൂട്ടുകാരി എന്നു പറഞ്ഞാൽ കുറച്ചു കൂടി സിനിമയിൽ കുറച്ചു കൂടി സീനയറായി വരും. 1985, 86 കാലഘട്ടത്തിലാണ് ഈ ചേച്ചിയുടെ ആദ്യ സിനിമ വരുന്നത്. ആട്ടക്കലാശം എന്ന സൂപ്പർഹിറ്റ് ലാലേട്ടൻ ചിത്രത്തിലായിരുന്നു ഇവർ ആദ്യമായി വന്നത്.

ആട്ടക്കലാശത്തിലൂടെ മലയാളിക്കു ലഭിച്ച ഒരു മുത്താണ് ഇവർ. ഇന്നത്തെ പോലെ സ്ലിംബ്യൂട്ടി ഒന്നും അല്ല. അവർ വന്നാൽ ഒരു ഒന്നൊന്നര ആളായിരുന്നു. നമ്മുടെ പുരുഷൻമാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടൊന്നുമില്ല. ഇത്തിരി തടിയൊക്കെ ഉള്ളവരെ ഇപ്പോഴും ഇഷ്ടമാണ്. അയ്യോ ഞാൻ എന്റെ കാര്യം ഒന്നുമല്ല ഉദ്ദേശിച്ചത്. ആ സമയത്തെ ആളുകൾക്ക് ആ പേരു കേൾക്കുമ്പോഴ്‍ ഇപ്പോഴും ആ കോരിത്തരിപ്പ് മാറിയിട്ടില്ല.”

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

RELATED ARTICLES  ഇങ്ങനെയൊരു കാരണം കൊണ്ട് വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നു ഒരു നടി പറയുന്നത് ഇതാദ്യം!
[yuzo_related]

Comments


Related Articles & Comments