മലയാളം ഇ മാഗസിൻ.കോം

അവർ മോഹൻലാലിനെയും മമ്മൂട്ടിയെയും വരെ നാണം കെടുത്തിയർനല്ലവനൊപ്പം; \’നല്ലവനൊപ്പം\’ ഹാഷ്ടാഗുമായി റിമ കല്ലിംഗൽ\’

#നല്ലവനൊപ്പം എന്ന പുതിയ ഹാഷ്ടാഗുമായി നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍ രംഗത്ത്‌. മോശം പുരുഷന്മാരില്‍ നിന്നും യഥാര്‍ഥ പുരുഷന്മാരെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും സ്ത്രീവിരുദ്ധവും അപകടകരവും ഭീക്ഷണി നിറഞ്ഞതുമായ ഒരു ദിലീപ്‌ അനുകൂല പോസ്റ്റ്‌ ഉയർത്തി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പിലൂടെ റിമ വ്യക്തമാക്കുന്നു.

റിമയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
എന്റെ ഏറ്റവും അടുത്ത സുഹൃത്തും കഴിഞ്ഞ ഫെബ്രുവരി 17ന് കൊച്ചിയില്‍ ക്രൂരമായ അക്രമണത്തിന് ഇരയാക്കപ്പെട്ട നടിയുമാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് എനിക്ക് അയച്ചു തന്നത്. അവള്‍ ഇപ്പോഴും തനിക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്.

വളരെ കുറച്ചുമാത്രമുള്ള പുരുഷന്മാരുടെ മോശം സ്വഭാവം കൊണ്ട് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുതെന്നാണ് എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത്. നല്ലവരായ പുരുഷന്മാര്‍ക്ക് വേണ്ടി നാം സ്ത്രീകള്‍ നിലകൊള്ളണം. അവരെ രക്ഷിക്കുകയും വേണം. പുലിമുരുകന്‍ എന്ന സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും സമൂഹത്തിലെ മറ്റുപുരുഷന്മാര്‍ക്കുമാണ് നാണക്കേട് ഉണ്ടാക്കിയത്. അതുപോലെ ലിച്ചിയെ കരയിച്ചവരാകട്ടെ മമ്മൂട്ടിക്കും മറ്റു പുരുഷന്മാര്‍ക്കും അപമാനമാകുകയും ചെയ്തു.

ദിലീപാണ് നടിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തതെന്ന് പറഞ്ഞുവെക്കുന്ന ഈ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ മറ്റുപുരുഷന്മാര്‍ക്കെല്ലാം നാണക്കേടാആണ്. ഇതാണ് ശരിക്കുള്ള ഹീറോയിസം എന്നുവിശ്വസിക്കുന്ന ഇക്കൂട്ടരില്‍ നിന്നും യഥാര്‍ത്ഥ പുരുഷന്മാരെയും പുതുതലമുറയെയും രക്ഷപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ജയിലിന് പുറത്തുനിന്ന് മധുരം വിളമ്ബുന്നവരും ഇതുപോലെയുള്ള ഫെയ്ക്ക് പ്രൊഫൈലുകള്‍ ഉള്ള ഭീരുക്കളോ യഥാര്‍ത്ഥ പുരുഷന്മാരല്ല. ഇങ്ങനെയുള്ളവരോടൊപ്പം സുഹൃത്തുക്കളാകാനോ സ്നേഹിക്കാനോ അവര്‍ക്കൊപ്പം ജീവിതം നയിക്കാനോ ഒരാള്‍ക്കും സാധിക്കില്ല. ഇവരില്‍ നിന്ന് നാം വരും തലമുറയെ രക്ഷപെടുത്തണമെന്നും റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

#നല്ലവനൊപ്പം

My friend , who was brutally attacked on February 17th , and who is seeing and listening to everything that is happening around her ever since, send me a screenshot of this FB post. I think I have a duty to tell her that all our men shouldn\’t be shamed for the acts of a few and that we women should stand with the real men of this state. 

And it is time we save them.

It is time we save our real men from the kind who spew expletives on a woman and make her take down a pulimurugan review and bring shame to Mohanlal and all the real men out there. Save them from the kind who make Lichi cry \’on live\’ and bring shame to Mammooty and all the real men out there.

From the kind who Post a Facebook message like this and spread the message that Dileep indeed has given the quotation and is capable of much more, when he might actually just want to reflect on his life after 85 days in jail. Save our real men and a younger generation from the belief that this is machoism and heroism. Save them from looking like idiots cos they are clubbed with these brainless dimwits.

We as a society need to tell my friend and the world that, 100 people who distribute sweets out side the jail and copy paste from fake profiles like cowards are not the real men of our society. These are not the men we want to be friends with, fall in love with, spend our lives with, enjoy a drink with, celebrate with and trust with all our hearts. Can the real men out there please stand up and take a bow\"\"❤️

#istandwithrealmen

\"\"

\"\"

Staff Reporter