മലയാളം ഇ മാഗസിൻ.കോം

തമിഴിൽ ഫൈറ്റ്‌ പ്രതീക്ഷിച്ച്‌ ആദ്യ പോലീസ്‌ വേഷത്തിൽ എത്തിയ റിമ കല്ലിംഗലിന്‌ കിട്ടിയ ‘പണി’

മലയാളികളുടെ പ്രീയപ്പെട്ട താരമാണ്‌ റിമ കല്ലിംഗൽ. ശക്തമായ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാരിൽ പ്രമുഖ കൂടിയാണ്‌ റിമ. കരിയറിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്ന റിമയുടെ അടുത്ത റിലീസ്‌ തമിഴിലാണ്‌.

ചിതിരൈ സെവ്വനം എന്ന സിനിമയിൽ പോലീസ് വേഷത്തിലാണ്‌ താരം എത്താൻ പോകുന്നത്. ആദ്യമായിട്ടാണ് റിമാ ഒരു പോലീസ് വേഷത്തിൽ എത്തുന്നത്. സ്റ്റണ്ട് മാസ്റ്ററായ സ്റ്റണ്ട് സിൽവാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ സംഘട്ടന രംഗങ്ങൾ പ്രതീക്ഷിച്ചെന്നും എന്നാൽ ലഭിച്ചത് വികാരഭരമായ നിമിഷങ്ങളാണെന്നാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

സമുദ്രക്കനി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ റിമയെ കൂടാതെ പൂജ കണ്ണനാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ എ എൽ വിജയിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിന് ZEE5 ലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ALSO, WATCH THIS VIDEO

Avatar

Staff Reporter