മലയാളം ഇ മാഗസിൻ.കോം

കളയല്ലേ കഞ്ഞിവെള്ളം എന്ന \’ഹെൽത്ത്‌ ഡ്രിംഗ്‌\’: രാവിലെ ഒരു ഗ്ലാസ്‌ കഞ്ഞിവെള്ളം കുടിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ അറിയാമോ!

ഇന്നത്തെ തലമുറ കഞ്ഞി വെള്ളം കുടിയ്ക്കാൻ പോയിട്ട്‌ കാണാൻ പോലും മിനക്കെടാറില്ല. എന്നാൽ രാവിലെ വെറുംവയറ്റിൽ കഞ്ഞി വെള്ളം കുടിയ്ക്കുന്നത്‌ കൊണ്ട്‌ ചില ഗുണങ്ങളൊക്കെ ഉണ്ടെന്ന് മനസിലാക്കുക. പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന ഹെല്‍ത്ത് ഡ്രിങ്ക് ആണ് കഞ്ഞിവെള്ളം. ചോറു വേവിക്കുമ്പോള്‍ ഊറ്റിയെടുക്കുന്ന കഞ്ഞിവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞ് അറിയിക്കാവുന്നതില്‍ ഏറെയാണ്. ക്ഷീണം കാരണം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റ മൂലിയാണ് കഞ്ഞിവെള്ളം എന്ന കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. വേനല്‍ക്കാലമാകുന്നതോടെ നിര്‍ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തെ വളരെ പ്രതികൂലമായി ബാധിക്കും. ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കഞ്ഞിവെള്ളം കുടിക്കുക എന്നതാണ്. കൂടാതെ ശാരീരികോര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് കഞ്ഞിവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. രാവിലെ തന്നെ കഞ്ഞിവെള്ളം കുടിച്ചാല്‍ മാനസികമായി ഉണര്‍വുണ്ടാകാനും സഹായിക്കും.

ഡയറിയ, വയറിളക്കം പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കാനും കഞ്ഞിവെള്ളം ഫലപ്രദമാണ്.കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുന്നതാണ് ഇതിനുള്ള മാര്‍ഗം. അതിരാവിലെ തന്നെ കുടിക്കുന്നതാണ് നല്ലത്. ഇതിലൂടെ രാവിലെ ഉണ്ടാകുന്ന മലബന്ധം അകറ്റാനും കഞ്ഞിവെള്ളം സഹായിക്കും. തീര്‍ന്നില്ല, എക്‌സിമ പോലുള്ള ത്വക്ക് രോഗങ്ങള്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മരുന്നാണ് കഞ്ഞിവെള്ളം. ത്വക്ക് രോഗങ്ങള്‍ കുറയ്ക്കാന്‍ കഞ്ഞിവെള്ളം തണുപ്പിച്ച് പ്രശ്‌നമുള്ള ഭാഗത്ത് പുരട്ടി കൊടുത്താല്‍ മതിയാവും. തലയിലെയും ശരീരത്തെയും താരന്‍ അകറ്റാനും കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. വെറുതെ മുറ്റത്തേക്കൊഴിച്ചുകളയാനും പശുവിന് കൊടുക്കാനും മാത്രമുള്ളതല്ല കഞ്ഞിവെള്ളം എന്നു മനസിലായില്ലേ.

രാവിലെ എഴുന്നേറ്റ ഉടനെ കഞ്ഞി വെള്ളം കുടിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

1. മലബന്ധത്തിന് പ്രതിവിധി
കഞ്ഞിവെള്ളത്തില്‍ ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിനുള്ളില്‍ നല്ല ബാക്‌ടീരിയകള്‍ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

2. വയറിളക്കവും ഛര്‍ദ്ദിയും
വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകുമ്പോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്‌ടമാകുന്നു. നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്.

3. വൈറല്‍ ഇന്‍ഫെക്ഷന്‍
വൈറസ് ബാധ മൂലമുള്ള ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്ന് പോഷകങ്ങള്‍ നഷ്‌ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും.

4. ചര്‍മ്മം ചുളുങ്ങുന്നത് തടയും
കഞ്ഞിവെള്ളം കുടിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പ്രായമേറുമ്പോള്‍ ചര്‍മ്മത്തിനുണ്ടാവുന്ന ചുളിവ് പരിഹരിക്കാനും കഞ്ഞിവെള്ളം ഉത്തമമാണ്.

5. എക്‌സിമ പ്രതിരോധിക്കും
എക്‌സിമ മൂലമുള്ള ചൊറിച്ചിലിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുള്ള അന്നജമാണ് ഇതിന് സഹായിക്കുന്നത്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ തുണിയില്‍ മുക്കി തുടച്ചാല്‍ മതിയാകും.

6. കഞ്ഞിവെള്ളം ഉപയോഗിച്ച് കുളിക്കാം
അല്‍പ്പം അരിയെടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് കുളിക്കുന്ന വെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെക്കു. ഈ വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ നല്ല കുളിര്‍മ അനുഭവപ്പെടും.

7. മുടിയുടെ ആരോഗ്യത്തിന്
മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം ഒരു പ്രതിവിധിയാണ്. അല്‍പ്പം കഞ്ഞിവെള്ളം ഉപയോഗിച്ച് തലയോട്ടിയില്‍ നല്ലതുപോലെ മസാജ് ചെയ്യുക. ഇത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും, മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണറായും കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്.

Avatar

Staff Reporter

rice-water-health-benefits

Avatar

Staff Reporter