മലയാളം ഇ മാഗസിൻ.കോം

7 ഷുഗർ ഡാഡിമാരിലൂടെ കോളേജ്‌ വിദ്യാർത്ഥിനി സമ്പാദിക്കുന്നത്‌ മാസം 18 ലക്ഷം രൂപ, ഈ ഷുഗർ ബേബി ചെയ്യുന്ന ജോലികൾ ഇവയൊക്കെ!

കേവലം പതിനെട്ടുകാരിയായ ഒരു പെണ്‍കുട്ടിയുടെ മാസവരുമാനം എത്രയാണെന്ന് അറിയാമോ പതിനെട്ട് ലക്ഷം രൂപ. അമ്പരപ്പ് തോന്നുന്നുണ്ടാവുമിപ്പോള്‍. പെണ്‍കുട്ടി മലയാളിയല്ലാ സംഭവം മലയാളക്കരയിലുമല്ലാ. വാലന്റീന എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ ആഡംബര ജീവിതത്തിന്റെ രഹസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
\"\"
\’ഷുഗര്‍ ഡാഡി\’, \’ഷുഗര്‍ ബേബി\’ ഈ വാക്കുകള്‍ അത്ര പരിചിതമല്ലാ. ആരാണ് ഷുഗര്‍ ഡാഡി. പണം നല്‍കി ലൈംഗിക താല്‍പര്യത്തിനനുസരിച്ച് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നവരെയാണ് \’ഷുഗര്‍ ഡാഡിമാര്‍\’ എന്നു വിളിക്കുന്നത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളാണ് ഷുഗര്‍ ബേബിമാര്‍. എന്താണ് ഇവരുടെ ജോലിയുടെ പ്രത്യേകത? ഷുഗര്‍ ഡാഡിമാര്‍ ആവശ്യപ്പെടുന്ന പോലെ അണിഞ്ഞൊരുങ്ങുക അവരുടെ താല്‍പര്യത്തിനനുസരിച്ച് വസ്ത്രധാരണം ചെയ്യുക. ഔട്ടിങ്ങിനു പോവുക, പബ്ബിലും പാര്‍ട്ടികളിലും അനുഗമിക്കുക, ലൈംഗികമായി തൃപ്തിപ്പെടുത്തുക എന്നിവയാണ് ഷുഗര്‍ ബേബിമാര്‍ ചെയ്യേണ്ടത്.
\"\"
ഇതിനായി അവര്‍ ഒരു കരാറും എഴുതിയുണ്ടാക്കും. ഇത്തരത്തില്‍ ഏഴ് ഷുഗര്‍ ഡാഡിമാരാണ് വാലന്റീനക്കുളളത്. ഇവരില്‍ നാല്‍പതു കഴിഞ്ഞവരും ബിസ്‌നസ് പ്രമുഖരും ഉള്‍പ്പെടുന്നു. ഒരാളില്‍നിന്ന് ശരാശരി 3000 പൗണ്ട് എന്ന കണക്കില്‍ 21,000 പൗണ്ടാണ് വാലന്റീനയുടെ മാസവരുമാനം. ഏകദേശം 18 ലക്ഷം ഇന്ത്യന്‍ രൂപ. വാലന്റിനയുടെ അഭിപ്രായത്തില്‍ മധ്യവയസ്‌കര്‍ യുവാക്കളെക്കാള്‍ നല്ലവരാണെന്നാണ് കാരണം അവര്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നവരാണ്. 47കാരനാണ് വാലന്റീനയുടെ പ്രിയപ്പെട്ട ഷുഗര്‍ ഡാഡി. അദ്ദേഹം ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍ തന്നെ വിവാഹം ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വന്തമായൊരു ബ്രാന്‍ഡ് തുടങ്ങി സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നും ഫാഷന്‍ വിദ്യാര്‍ഥിനിയായ വാലന്റീന ആഗ്രഹിക്കുന്നു.
\"\"
വിവാഹബന്ധമോ പ്രണയമോ നിലനിര്‍ത്താന്‍ സമയം ഇല്ലെന്നു കരുതുന്നവരാണ് \’ഷുഗര്‍ ബേബി ഡേറ്റിങ്ങി\’ന് തയാറാകുന്നത്. തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെ പഠനമുള്‍പ്പെടെയുളള ചിലവുകള്‍ ഇവരാകും വഹിക്കുക. കോളജ് വിദ്യാര്‍ഥിനികള്‍ക്കാണ് പലരും മുന്‍ഗണന നല്‍കുക. ഇപ്പോള്‍ ഇത്തരം കരാറുകാരുടെ എണ്ണം ബ്രിട്ടനില്‍ വര്‍ദ്ധിച്ചുവരികയാണ്. കാര്യങ്ങള്‍ ഹൈടെക്ക് ലെവലാണെങ്കിലും എന്തുപേരിട്ടതിനെ വിളിച്ചാലും സംഗതി വേശ്യാവൃത്തി തന്നെയാണ് എന്നാണ് പലരുടേയും അഭിപ്രായം. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. പണമുണ്ടാക്കാന്‍ ഏതു മോശം മാര്‍ഗവും സ്വീകരിക്കാമെന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തില്‍ പ്രചരിക്കുന്നത്. അതിനാല്‍ തന്നെ ഷുഗര്‍ ബേബിഡേറ്റിങ്ങ് നിയമത്താല്‍ നിരോധിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.

Avatar

Staff Reporter