മലയാളം ഇ മാഗസിൻ.കോം

മോഹൻലാലിന്റെ മുന്നിൽ വച്ച്‌ പ്രമുഖ നടൻ സംവിധായകൻ ഷാജികൈലാസിന്റെ മുഖത്തടിച്ചു, ഷൂട്ടിംഗ്‌ നിർത്തിവച്ചതോടെ മാപ്പ്‌ പറഞ്ഞ്‌ തടിയൂരി

മലയാളത്തിലെ ആക്ഷൻ സിനിമകളുടെ തമ്പുരാനാണ്‌ ഷാജി കൈലാസ്‌. സുരേഷ്ഗോപി, മമ്മൂട്ടി, മോഹൻലാൽ, പൃത്വിരാജ്‌ തുടങ്ങിയ സൂപ്പർ താരങ്ങളുടെ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ പലതും സംവിധാനം ചെയ്തത്‌ ഷാജി കൈലാസ്‌ ആണ്‌. സുരേഷ്‌ഗോപിയെ സൂപ്പർ നായക പദവിയിൽ എത്തിക്കുന്നതിനും പങ്ക്‌ വഹിച്ചത്‌ ഷാജി കൈലാസ്‌ ആയിരുന്നു. ഒട്ടുമിക്ക സംവിധാകയരെയും പോലെ സഹ സംവിധായകൻ ആയിട്ടായിരുന്നു ഷാജികൈലാസിന്റെയും സിനിമയിലെ തുടക്കം.

ഇതുപോലെ തന്നെ ബാലു കിരിയത്തിന്റെ സംവിധാന സഹായി ആയി സിനിമാജീവിതം ആരംഭിച്ച മറ്റൊരു സംവിധായകനാണ്‌ ജോസ് തോമസ്, മോഹന്‍ലാലുമായി ആദ്യമായി പ്രവര്‍ത്തിച്ചപ്പോഴുള്ള ഒരു അനുഭവം പറയുകയാണ് ജോസ് തോമസ് ഇപ്പോൾ. ‘നായകന്‍’ എന്ന ചിത്രത്തിന്റ ലൊക്കേഷനില്‍ നടന്ന സംഭവമാണ് ജോസ് തോമസ് പങ്കുവെച്ചത്.

1985ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നായകന്‍ (വാ കുരുവി വരു കുരുവി) എന്ന ബാലു കിരിയത്ത് ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചപ്പോഴാണ് മോഹന്‍ലാലിനെ ആദ്യം കാണുന്നത്. ഷാജി കൈലാസ് ആയിരുന്നു മറ്റൊരു സംവിധാന സഹായി. ഒരു ദിവസം ബാലു സാര്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഞങ്ങളോട് ഷൂട്ട് ചെയ്യാന്‍ പറഞ്ഞു. സത്യത്തില്‍ ഞങ്ങള്‍ ആകെ എക്സൈറ്റഡ് ആയി. ഇന്നത്തെ കാലമായിരുന്നെങ്കില്‍ താരങ്ങള്‍ തുടക്കക്കാരായ ഞങ്ങള്‍ വേണ്ടെന്ന് പറഞ്ഞേനെ.

പക്ഷേ മോഹന്‍ലാല്‍ അന്നുപോലും അത് പറഞ്ഞില്ല.അതിനിടയില്‍ ഒരു സംഭവുമുണ്ടായി. ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഷാജി നടന്‍ സത്താറിന്റെ ഷര്‍ട്ടില്‍ കുറച്ച് ചെളി കൊണ്ട് തേച്ചു. ഫൈറ്റ് കഴിഞ്ഞു വരുന്ന എഫക്ട് കിട്ടാനാണ് ഷാജി അത് ചെയ്തത്. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സത്താര്‍ ഷാജിയുടെ കരണത്ത് അടിച്ചു. ഒരു നിമിഷത്തേക്ക് സെറ്റ് മുഴുവന്‍ സ്തബ്ധരായി. ഷാജി പിണങ്ങി സെറ്റില്‍ നിന്ന് പോയി. ഷൂട്ടിംഗ് നിറുത്തി വയക്കണമെന്നും, സത്താര്‍ മാപ്പ് പറയാതെ ഷൂട്ടിംഗ് ആരംഭിക്കില്ലെന്ന് ഞാനും പറഞ്ഞു.

ഒടുവില്‍ സത്താര്‍ മാപ്പ് പറയുകയായിരുന്നു. അതിന് കാരണക്കാരന്‍ ആയത് മോഹന്‍ലാലും. നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും, കാരണങ്ങള്‍ പലതുണ്ടാവാമെങ്കിലും തെറ്റ് തെറ്റു തന്നെയാണെന്ന് ലാല്‍ സത്താറിനോട് പറയുകയായിരുന്നു’. മാട്ടുപെട്ടി മച്ചാന്‍, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്. മൂന്നര പതിറ്റാണ്ടായി നിരവധി സിനിമകളില്‍ സഹസംവിധായകനായും ജോസ് തോമസ് പ്രവര്‍ത്തിച്ചു. സിബി മലയില്‍ അടക്കമുള്ള സംവിധായകര്‍ക്കൊപ്പവും നിരവധി ചിത്രങ്ങളുടെ ഭാഗമായി.

Avatar

Staff Reporter