അന്ന് ആളില്ലാത്ത സീറ്റുകൾക്കൊപ്പമിരുന്ന് ആ നടിയുടെ സിനിമ കണ്ടപ്പോൾ തോന്നി അവളോടൊപ്പം ഞാൻ മാത്രമാണോ എന്ന്? പ്രമുഖ അവതാരകയും സോഷ്യൽ ആക്ടിവിസ്റ്റുമായ രേവതി രാജ് രാമലീല സിനിമയെ ഡീഗ്രേഡ് ചെയ്യാനായി മാത്രം ചാനലുകളിൽ കയറിയിറങ്ങുന്ന സംവിധായകരോട് ചോദിക്കുന്ന ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.
അങ്ങനെ രാമലീല തീയ്യേറ്ററുകളിൽ.. രാമലീല ബഹിഷ്ക്കരിക്കും തീയ്യേറ്റർ തകർക്കും തീയ്യേറ്ററിൽ ആളെത്തില്ല കുടുംബപ്രേക്ഷകർ എത്തില്ല.. ഹൊ എന്തൊക്കെ ആയിരുന്നു
ഒടുവിൽ പവനായി ശവമായി
ദിലീപ് എന്ന നടൻ മലയാള സിനിമ ലോകം കാണില്ല ഇനി തിരിച്ചു വരില്ല എന്നൊക്കെ പറഞ്ഞവർക്ക് വല്യ തിരിച്ചടി.. ദിലീപ് ചിത്രങ്ങൾ ടിവിയിൽ വന്നാൽ പോലും കാണില്ല എന്ന് പറഞ്ഞവർ തന്നെ ക്യൂവിൽ തിക്കി ഞെരിയുന്നത് കാണുമ്പോൾ ചിരിയല്ല വരുന്നത് മറിച്ച് ഇത് തന്നെയാണ് നിങ്ങൾക്കുള്ള മറുപടി.
#കാമലീല മൂത്ത് #രാമലീല തകർക്കാൻ നോക്കീട്ടെന്തായീ ???
സിനിമയെ സിനിമയായി കാണാൻ പ്രേക്ഷകർക്ക് കഴിയുന്നിടത്തോളം കാലം ജനപ്രിയന്റെ സ്ഥാനം എക്കാലവും ആസ്വാദക മനസ്സിൽ ഭദ്രം.. രാമലീലയിലൂടെ ദിലീപ് എന്ന നടന്റെ ശക്തമായ തിരിച്ചു വരവിന് മലയാളക്കാര സാക്ഷിയാകുകയാണ് ഒപ്പം മികച്ചൊരു സംവിധായകനും മലയാളസിനിമയ്ക്ക് സ്വന്തം.
രാമലീലയുടെ വിജയത്തെക്കാളും എനിക്ക് പറയാനുള്ളത് മറ്റുചിലതാണ്. എന്റെ കൊട്ടാരക്കര ഗണപതീ ക്ഷമിക്കൂ ചില പാഴ് വിത്തുകൾ അങ്ങയുടെ മണ്ണിനപമാനമായി വളരുമ്പോൾ ചിലതൊക്കെ പറഞ്ഞു പോകും.
രാമലീല റിലീസിനൊരുങ്ങിയതു മുതൽ സിനിമയ്ക്കെതിരെ പല പ്രസ്താവനകളുമിറക്കി ഒടുവിൽ എല്ലാം ചീറ്റിപ്പോയപ്പോ അടുത്ത ഇറക്കുമായെത്തിയേക്കുന്നു. ഇവനൊക്കെ എവിടുത്തെ സംവിധായകനാ.. ഫാൻസ് മാത്രേ സിനിമ കാണൂ ? അതേടൊ സൂപ്പർ സ്റ്റാർ പദവിയിലുള്ള താരങ്ങൾ ഫാൻസ് ഷോ വെയ്ക്കും… അപ്പോ ദിലീപിന്റെ താരമൂല്യം സ്വയം സമ്മതിച്ചു തരുന്നുണ്ടല്ലൊ സന്തോഷം.
കാശു കൊടുത്താളേ കയറ്റുന്നു പോലും… താനൊക്കെ അങ്ങനെ ചെയ്താളേ കയറ്റിയാൽപ്പോലും തന്റെ ഒക്കെ സിനിമ വിജയിക്കുവോ. ?
ആഹ് എന്തായാലും കോടിക്കണക്കിനു രൂപ മുടക്കി ഒരു സിനിമയെടുത്ത് അതിൽ അങ്ങനെ കേരളത്തിലെ എല്ലാ ജനങ്ങളെയും എല്ലാ ഷോയ്ക്കൂം സ്വന്തം ചെലവിൽ ക്യാഷ് മുടക്കി ടിക്കറ്റ് എടുത്ത് കൊടുത്ത് കയറ്റി കാണിച്ച് ഹൗസ് ഫുൾ നേടി ടോമിച്ചൻ മുളകുപാടം മാതൃകയായി
അപ്പൊ പുലിമുരുകന്റെ വിജയത്തിനു പിന്നിലും ഇതാവുമല്ലെ. കഷ്ടം!
ഊളത്തരം പറയുന്നതിനൊരു പരിധിയില്ലേ?
ടോമിച്ചൻ മുളകുപാടത്തെ കണ്ടാൽ ഒന്നു പറഞ്ഞേക്കണെ കൊട്ടാരക്കര സാറെ എന്റെ 150ൽ പരം കൂട്ടുകാർ ക്യാഷ് മുടക്കി പലതീയ്യേറ്റേഴ്സിൽ കയറി രാമലീല കണ്ടു .പുള്ളീടെ ചിലവിൽ സിനിമ കാണിക്കലുള്ളത് അറിയാത പോയതാ ആ കാശൊന്ന് വാങ്ങി കൊടുക്കൂട്ടോ.
പിന്നെ കുടുംബ പ്രേക്ഷകർ തീയ്യേറ്ററിലെത്തില്ലെന്ന് ഇവനോടൊക്കെ ആര് പറഞ്ഞു ? കേരളത്തിലെ എല്ലാ കുടുംബത്തിലും പോയി ചോദിച്ചറിഞ്ഞോ പോകില്ലന്നു .
സ്വന്തം കുടുംബം നോക്കാൻ കഴിയാതെ കോടതി കയറി ഇറങ്ങുന്നവനൊക്കെയാ നാട്ടിലുള്ള കുടുംബങ്ങളുടെ സെൻസെസ് എടുക്കാനിറങ്ങിയേൽക്കുന്നത്
തൂഫ്ഫ്ഫ്ഫ്……..
പിന്നെ സ്ത്രീകൾ തീയ്യേറ്ററിൽ വരൈന്നില്ലെന്ന് പറയാൻ ഇവനൊക്കെ കേരളത്തിലുടെ നീളം എല്ലാ ഷോയ്ക്കും തീയ്യറ്റർ കയറിയിറങ്ങുവാണോ. ഒരുപാട് കുടുംബങ്ങൾക്കൊപ്പമിരുന്നാ എന്റെ കുടുംബവും സിനിമ കണ്ടത് .അമ്മമാരും കുട്ടികളുമടക്കം .ഒരു സത്യം പറയാലോ ദിനംപ്രതി ചാനലിൽ കയറി ഊളത്തരം പറയുന്ന ഇവന്മാരേക്കാളും എത്രയോ ഭേദമാണ് മാസത്തിലൊരിക്കൽ ക്യാമറക്ക് മുന്നിൽ വാ തുറക്കുന്ന സുനിയണ്ണൻ.
ചാനലുകൾ കേറി ഊളത്തരം വിളിച്ചു പറയുന്നതും പോരാ ലോക തോൽവിയെന്നിങ്ങനെ വീണ്ടും വീണ്ടും തെളിയിച്ചോണ്ടിരിക്കുന്നു .
ആദ്യം സ്വന്തമായി സംവിധായകന് എന്ന് ഇടയ്ക്കിടക്കിനെ പറഞ്ഞു ഞങ്ങളെ ഓർമ്മിപ്പിക്കുമ്പോ സാധാരണക്കാരായ പലരും ചോദിക്കും ഏത് പടത്തിന്റെ എന്ന്..
നല്ലൊരു സിനിമ ചെയ്തു ഹിറ്റ് ആക്കി കാണിക്ക് അപ്പൊ ഞങ്ങളോർക്കുംസംവിധായകന്െന്ന് …..
ലോകത്തുള്ളവനൊക്കെ മണ്ടനെന്ന് വിളിച്ചാക്ഷേപിക്കുന്ന പണ്ഡിറ്റ് എന്ന മനുഷ്യനൊക്കെ തനിക്കൊക്കെമുൻപിൽ എത്രയോ മുകളിലാ……ഇങ്ങനെ സ്വയം കോമാളിയാകാൻ ചില ജന്മങ്ങൾ….
ഹിറ്റായ 5 പടത്തിന്റെ പേരു പറയാൻ പറഞ്ഞാൽ ബോധം പോകുന്ന ചില അവന്മാരുടെ അസൂയക്കും കുശുമ്പിനും മരുന്നില്ല . ദിലീപ് കേസിലൂടെ സിനിമയോടുള്ള പ്രേക്ഷകരുടെ മതിപ്പില്ലാതെയായി തീയ്യേറ്ററുകൾ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയായെന്നൊക്കെ കൊട്ടി ഘോഷിച്ച കുറെ മഹാന്മാരുണ്ടാരുന്നല്ലൊ
അതേ ദിലീപിന്റെ ചിത്രത്തിലൂടെ തീയ്യേറ്ററുകളിൽ ഉത്സവപ്രതീതി കൊണ്ടുവന്നതും ആളൊഴിഞ്ഞ പൂരപ്പറമ്പിൽ ടിക്കറ്റ് കിട്ടാതെ ആളുകൾക്ക് കേറാൻ പോലുമാകാതെ നിരാശരായി മടങ്ങുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത്.
അപ്പോ പ്രേക്ഷകർ തീയ്യേറ്റർ വിടുന്നതിന് കാരണം സിനിമ തന്നെയാണ്. നല്ല സിനിമയെങ്കിൽ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും. മറ്റോരു വിഭാഗത്ത് അവളോടൊപ്പമെന്ന് ആഹ്വാനം ചെയ്ത മാന്യന്മാരോട് ദിലീപിനെ അനുകൂലിക്കുന്നു എന്ന് കരുതി അവരൊക്കെ ദിലീപിന്റെ കടുത്ത താരാരാധന മൂത്തിട്ടാണെന്നും ഇരയ്ക്കെതിരെ ആണെന്നും പറഞ്ഞ പുന്നാര കുട്ടന്മാരെ .അന്നും ഇന്നും പറയുന്നു കോടതി തെറ്റുകാരനെന്ന് വിധിക്കും ആ മനുഷ്യനെ എതിർത്ത് പറയില്ല പിന്നെ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളതുമിതാണ്
സഹോദരി സ്നേഹം നിറഞ്ഞ തുളുമ്പുന്ന നിങ്ങളെന്തു കൊണ്ട് ഇരയുടെ മടങ്ങി വരവിനെ ഇത് പോലെ ആഘോഷിച്ചില്ല ?
ആദം ജോണെന്ന ചിത്രം റീലീസിന്റെ അടുത്ത ദിവസങ്ങളിൽ പോയി കണ്ട വ്യക്തിയാണ് ഞാൻ. ഞാൻ മാത്രമല്ല എന്റെ ഫാമിലിയും കൂപ്ടുകാരും .ചിത്രം നിരാശപ്പെടുത്തിയെങ്കിലും മോശമായൊരഭിപ്രായം എഴുതി പോസ്റ്റിയുമില്ല.. ആളൊഴിഞ്ഞ തീയ്യേറ്ററിലിരുന്നാ പടം കാണുമ്പോ എന്റെ മനസ്സിലൂടെ ഓടിപ്പോയത് ഇന്നാട്ടിലുള്ളവരുടെ സഹോദരി സ്നേഹത്തിന്റെ ആഴമാണ്.
വാക്കുകളിലൂടെ സമർത്ഥരായാൽ പോരാ അത് പ്രവർത്തിയിലൂടെയും കൊണ്ടു വരണം
അപ്പൊ ആളൊഴിഞ്ഞ തീയ്യേറ്ററുകൾക്ക് കാരണം എന്താണെന്ന് സ്വയം മനസ്സിലാക്കുക.
ചാനലുകൾ തോറും ദിലീപിനെ തെറി വിളിച്ചു കഞ്ഞി കുടിച്ചു പോകുന്നവന്മാരും സ്വന്തം സിനിമയറിയില്ലേലും ദിലീപ് കേസിലൂടെ പത്തു പേരറിഞ്ഞവരുമൊക്കെ ഒന്നോർക്കുക
പരസ്യമായി നടു റോഡിലിട്ടു ഒരുത്തനെ മർദ്ദിച്ചവശനാക്കിയവളുമാർ നിരപരാധികളായെങ്കിൽ പിഞ്ചു കുഞ്ഞിനെ കടിച്ചു കീറിയ ആ ചെന്നായ വെളിയിൽ നടപ്പുണ്ടെങ്കിൽ ഈ നിയമത്തിൽ വിശ്വാസമില്ല.
രാമനുണ്ണിയെ വരവേറ്റതിലും പത്തു മടങ്ങാവേശവുമായി ഞങ്ങൾ ചിലരും മുൻപന്തിയിലുണ്ടാവും ഇന്നും ആ മനുഷ്യനെ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്ന ദിലീപേട്ടന്റെ സ്വന്തം ഫാൻസ് അസോസിയേഷനിലെ ചങ്കുകൾക്കൊപ്പം…
#അദ്ദേഹത്തിന്റെമടങ്ങിവരവ്ആഘോഷമാക്കാൻ
രേവതിരാജ്