മലയാളം ഇ മാഗസിൻ.കോം

ജാമ്യം എന്നാൽ നിരപരാധി അല്ല എന്ന് പ്രസംഗിക്കുന്നവരോട്‌ അറസ്റ്റ്‌ എന്നാൽ പ്രതി എന്നർത്ഥമുണ്ടോ?

നടൻ ദിലീപിന്‌ ജാമ്യം ലഭിച്ച ശേഷമുള്ള, സോഷ്യൽ ആക്ടിവിസ്റ്റും അവതാരകയുമായ രേവതി രാജിന്റെ കുറിപ്പും ചർച്ചയാവുന്നു. ജാമ്യം എന്നാൽ നിരപരാധി അല്ല എന്ന്‌ പ്രസംഗിക്കുന്നവരോട്‌ അറസ്റ്റ്‌ എന്നാൽ പ്രതി എന്നർത്ഥമുണ്ടോ? എന്നാണ് രേവതി ചോദിക്കുന്നത്‌… ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ഒടുവിൽ ജനപ്രിയൻ പുറത്തേക്ക്. ഒരുപാട് സന്തോഷം തന്നൊരു വാർത്ത… എത്രയും വേഗം നിരപരാധിത്വം തെളിയിച്ച് ഇതിലും വലിയൊരു മടങ്ങി വരവാണ് ആ മനുഷ്യനെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഓരോ മനസ്സുകളും ആഗ്രഹിക്കുന്നത്
അന്ന് കൂവിയ ജനമിന്നെവിടെ ?

ജാമ്യം എന്നാൽ നിരപരാധി എന്നല്ല അർത്ഥമെന്നു പ്രസംഗിക്കുന്നവരോട് #അറസ്റ്റ് എന്നാൽ പ്രതി എന്നാണെന്ന് പിന്നെന്തിന് നിങ്ങൾ വിളിച്ചു കൂവി. ? ലഡു വിതരണവും സ്വീകരണവും അതിരു കടന്നുവെങ്കിൽ കട തല്ലി പൊട്ടിച്ചത് അഭിനന്ദനാർഹമോ ?

എങ്കിലും മറ്റു ചിലത് പറയാതെ വയ്യ. ….
#സ്വന്തംഅപ്പനെവിറ്റും കാശുണ്ടാക്കുന്ന ഈ നാട്ടിലെ #മാധ്യധർമം
ദിലീപ് എന്ന നടന്റെ തകർച്ച ആഘോഷമാക്കിയ അതേ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ മടങ്ങി വരവും ആഘോഷിക്കുന്നു
ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുന്നത് രസിച്ചിരുന്ന് ആസ്വദിക്കാനും ആസ്വദിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഓർക്കേണ്ട ചിലതൂടിയുണ്ട്.

ശ്രീ കൊട്ടാരക്കരയിലെ പുണ്യാളൻ ഒരു ന്യൂസ് ലൈവിൽ പറഞ്ഞൊരു കാര്യം ശ്രദ്ധിക്കാനിടയായി \”ആലുവ ജയിൽ പരിസരത്ത് ആരാധകർ തടിച്ചു കൂടി ആർപ്പു വിളിച്ചിട്ടും ലഡു വിതരണം നടത്തുന്നതൊക്കെ ഓവർ ആണെന്ന് നിരപരാധി എന്നല്ല ഇതിന്റെയൊക്കെ അർത്ഥമെന്ന് \”

ഇതേ ദിലീപ് അറസ്റ്റിലായപ്പോൾ കൂകി വിളിക്കാനും കട തല്ലിപ്പൊട്ടിക്കാനും കുറെ അവന്മാർ ഇറങ്ങി തിരിച്ചപ്പോ അത് ജനവികാരമെന്ന് താനൊക്കെ വിളിച്ചു കൂവി ദിലീപിനെതിരെ കുരച്ചോണ്ടിരിക്കുന്ന പ്രമുഖരെന്ന് സ്വയം പുകഴ്ത്തുന്ന ചില മഹാന്മാരുണ്ട് .അവന്മാരെ ഒന്ന് ശ്രദ്ധിക്കണം.

മലയാള സിനിമയിൽ എങ്ങുമെത്താതെ ഏതോ കോണിൽ കിടന്ന രണ്ടോ മൂന്നു പേർ… സിനിമയിലെങ്ങുമെത്തിയില്ലേലും ചാനൽ ചർച്ചകളിലൂടെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു

പിന്നെ WCC! സിനിമയെ ഒറ്റ ദിവസം കൊണ്ട് ശുദ്ധീകരിക്കാനായി ലക്ഷം ലക്ഷം പിന്നാലെയെന്ന് മുദ്രാവാക്യം വിധിച്ചു കളത്തിലേക്കിറങ്ങിയതോ വിരലിലെണ്ണാവുന്ന പാവം സേച്ചിമാർ. വാചകമടിയും പ്രഖ്യാപനങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൊതുക്കി ജീവിക്കാൻ വിധിക്കപ്പെട്ട പാവങ്ങൾ! ചില പെൺജന്മങ്ങൾ!!

സ്വഭാവിക ജാമ്യം പോലും ലഭിക്കാതിരിക്കാൻ മത്സരിച്ച പോലീസിനിതൊരു തിരിച്ചടി തന്നെയാണ്. തെളിവുകൾ പലതുണ്ടെന്ന് പോലീസ് പറയുമ്പോഴും, കുറ്റപത്രം സമർപ്പിക്കാൻ ഏതാനും ദിവസം ബാക്കി നില്‍ക്കേ ഈ ഒരു ജാമ്യം കിട്ടിയെങ്കിൽ ഒരു സഫ്യഷെന്റ് എവിഡെൻസ് ഇന്നും പോലീസിന്റെ ഭാഗത്ത് ഇല്ല എന്നുള്ളതിന്റെ പ്രധാന തെളിവല്ലെ ഈ ജാമ്യം.

ഈ കേസ് നടന്ന അന്ന് മുതൽ ദിലീപിനെ സംശയിക്കുന്നു ദിലീപിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ അതേ പോലീസാണ് അതിനു ശേഷം മാസങ്ങൾക്കു ശേഷം അദ്ദേഹം അറസ്റ്റിലായി 90 ദിവസമടുക്കുമ്പോളുംതെളിവുകൾ തേടുന്ന പോലീസ്
അന്നും ഇന്നും ഗൂഢാലോചന എന്നത് ദിലീപിനെതീരെ എന്ന് തന്നെയാണ് ഞാനുൾപ്പടെ പലരും വിശ്വസിക്കുന്നത് അതിന് നിങ്ങൾ എന്തുകൊണ്ട് ദിലീപിനെ എതിർക്കുന്നു എന്നത് പോലെ തന്നെ അനുകൂലിക്കുന്നതിൽ എനിക്കുമുണ്ട് കാരണങ്ങൾ.

അതിൽ മെയിൻ റീസൺ. എന്തുകൊണ്ട് ഈ കേസ് അന്വേഷണച്ചുമതലയുള്ള ഐജി വീരേന്ദ്ര കശ്യപ് ഈ കേസിൽ മാറ്റി നിർത്തപ്പെട്ടു ? ഐജി ബി സന്ധ്യയുടെ അനാവശ്യ ഇടപെടലുകളെ സെൻകുമാർ സാർ പോലും പലതവണ വിമർശിച്ചതാണ്. എന്നിട്ടും സ്വതന്ത്ര അന്വേഷണം കശ്യപ് സാറിന് കഴിയാത്തതിൽ തന്നെ തുടങ്ങിയ സംശയങ്ങൾ ഇന്ന് ഈ ജാമ്യം വരെ എത്തി നിൽക്കുമ്പോളും 100% വിശ്വസിക്കുന്നു ദിലീപിനെതിരെ തന്നെയാണ് ഗൂഢാലോചന.

അവസാനം ഒറ്റ കാരണത്തിനൂടി ഉത്തരം കിട്ടണ്ടതായിരിക്കുന്നു, എന്തിനു കാവ്യയുടെ സ്ഥാപനത്തിലെ തൊഴിലാളിയെ പോലീസ് തല്ലി ചതച്ചു. ? അതും അറസ്റ്റ് പോലും ചെയ്യാതെ. ?

രാമലീലയിൽ പറഞ്ഞത്പോലെ
\”#പ്രതിദിലീപാകണമെന്ന്തീരുമാനിച്ചുറപ്പിച്ചതുപോലെ\”
രാമലീലയുടെ വിജയവും ജാമ്യവും എല്ലാം ആയപ്പോ പലരുടെയും കുരുപൊട്ടി തുടങ്ങിയിരിക്കുന്നു. ഈ ഒരു ജാമ്യത്തോടെയെങ്കിലും കൊട്ടാരക്കരയൂൾപ്പടെ ചിലർ ചാനലിന്റെ നിന്നും വിരമിക്കുമല്ലോ എന്നൊരാശ്വാസം ഉണ്ടായിരുന്നു പക്ഷേ അതൊക്കെ തെറ്റിച്ചോണ്ട് ഇന്നും ചാനലുകളിൽ ഈ ഒരു കുരിശിനെ ഇനിയും കേരളജനം ചുമക്കണ്ടിയിരിക്കുന്നു.. 

ഇനിയും അടങ്ങാതെ ഒരു സംഘം. ആരാധനയോ വൈരാഗ്യമോ എന്തുമാകട്ടെ ആരോ ചെയ്ത തോന്നിവാസത്തെയും ദിലീപ്ിന് ട്രോഫിയാക്കാനുള്ള ഏഷ്യാനെറ്റിന്റെ പരിശ്രമം തുടരുന്നു. ഒടുവിൽ കാവ്യയും നാദിർഷയും പ്രതിപ്പട്ടികയിലെത്തിക്കാമെന്ന് കരുതിയവർക്കും തിരിച്ചടി……. അതും ചീറ്റിപ്പോയി…… 

എങ്കിലും അവരെ കുടുക്കനായി പാടുപെട്ടവർക്ക് ഒരു നടുവിരൽ നമസ്കാരം. കോടതി പറഞ്ഞപോലെ വഴിയെ പോകുന്നവരെ പ്രതിയാക്കരുത് അത് യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താനേ ഉപകരിക്കൂ. 

സത്യങ്ങളോരോന്നായി തെളിഞ്ഞു കൊണ്ടിരിക്കുന്നു
ഇനി കാത്തിരിക്കുന്നത് #ജനപ്രിയനായി
കുറ്റവിമുക്തനാക്കപ്പെട്ട #സൂപ്പർസ്റ്റാർദിലീപിനായി
പ്രിയപ്പെട്ട #ദിലീപേട്ടനായി

രേവതിരാജ്

Staff Reporter