മലയാളം ഇ മാഗസിൻ.കോം

വിദ്യാർഥി – വിദ്യാർഥിനികൾക്കിടയിൽ ജിഗോള സംസ്കാരം പടർന്നു പിടിക്കുകയാണ്‌

കേരളത്തിന്‌ പുറത്ത്‌ ഉന്നത വിദ്യാഭ്യാസത്തിനായി പോയ പെൺകുട്ടികൾ സെക്സ്‌ റാക്കറ്റിൽ അകപ്പെട്ടു പോയ കഥകൾ ഒരുപാടുണ്ട്‌. വിദ്യാർഥി – വിദ്യാർഥിനികൾക്കിടയിൽ കോൾ – ഗേൾ ജിഗോള സംസ്കാരം പടർന്നു പിടിക്കുകയാണ്‌. കേരളത്തിന്‌ പുറത്ത്‌ മക്കളെ വിദ്യാഭ്യാസത്തിന്‌ അയക്കുന്ന മാതാപിതാക്കളുടെ ചങ്കിടിപ്പ്‌ കൂടുന്ന രീതിയിലേക്കാണ്‌ കാര്യങ്ങൾ എത്തിയിരിക്കുന്നത്‌.

ഗേൾഫ്രണ്ട്‌ എന്നതിന്‌ ഗേൾമേറ്റ്‌ എന്നും ബോയ്‌ ഫ്രണ്ടിന്‌ ബോയ്മേറ്റ്‌ എന്നുമാണ്‌ പുതിയ അർത്ഥം. എന്റർടെയിൻമെന്റിനും, പണം ഉണ്ടാക്കാനും വേണ്ടി ഏതറ്റം വരെ പോകാനും പലർക്കും മടിയില്ല. ഇതിന്‌ ഇടപാട്‌ നിൽക്കുന്ന ആന്റിമാരും ധാരാളം. പിന്നെല്ലാം അവരുടെ നിയന്ത്രണത്തി ലാവും. ഇതെല്ലാം ദൈനംദിന കാഴ്ചകളാണെന്നാണ്‌ അവിടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളിൽ ചിലരുടെ അഭിപ്രാ യം. ഒരു ദിവസത്തേയ്ക്ക്‌ 1500, 1000, 750 എന്ന രീതിയിലാണ്‌ റേറ്റ്‌. ലൈംഗിക ധാർമികതയെ കുറിച്ചുള്ള കാഴ്ച്ചപാടു തന്നെ മാറിയിരിക്കുന്നു. ഒരു ബോയ്മേറ്റെങ്കിലും ഇല്ലെ ങ്കിൽ ക്യാമ്പസിൽ തലയുയർത്തി നടക്കാൻ വയ്യാ എന്ന്‌ ചിന്തിക്കുന്നവരാണ്‌ ഇത്തരക്കാർ. മലയാളി വിദ്യാർത്ഥികളുടെ മനോഭാവത്തിലുള്ള മാറ്റം നമ്മെ ഞെട്ടിക്കും. അതുപോലെ വെള്ളമടിച്ച്‌ അഴിഞ്ഞാ ട്ടം നടത്തുന്നതും അവിടത്തെ പതിവ്‌ സംഭവമാണ്‌.

ട്രെയിനിൽ നാട്ടിലേയ്ക്ക്‌ വരുന്നതിന്റെ ഇടയ്ക്ക്‌ കാട്ടി കൂട്ടുന്ന തോന്ന്യവാസങ്ങൾക്ക്‌ കണക്കില്ല. ഒരു നാണവും, മാനവും ഇല്ലാതെയാണ്‌ ഇവർ പെരുമാറുന്നത്‌. എല്ലാം മലയാളികൾ തന്നെ. സെക്സ്‌ ആസ്വദിക്കാൻ എന്തെല്ലാം പുതിയ വഴികളാ ണ്‌. ഹൈടെക്‌ സ്ലീപ്പർ ബസുകളാണ്‌ ചില വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്‌. ട്രെയിനിലെ ബർത്തിനേക്കാൾ സൗകര്യമായി രണ്ടു പേർക്കു കിടക്കാവുന്ന ബർത്തുകളാണ്‌ ആധുനിക ബസ്സുകളിലുള്ളത്‌. കർട്ടന്റെ സ്വകാര്യത, പുതയ്‌ ക്കാൻ കമ്പിളി, മറ്റ്‌ ശല്യങ്ങളൊന്നുമില്ല. ഇതിനെല്ലാം താൽപര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി വളച്ച്‌ കാര്യം നടത്താറുണ്ട്‌. അല്ലാത്തവരുമായി യാതൊരു പൊല്ലാപ്പിനും പോകാറില്ലെന്നാണ്‌ ഇത്‌ ഹോബിയാക്കിയ ഒരു വിദ്യാർത്ഥിയുടെ അഭിപ്രായം. നാട്ടിൽ എത്തിയാൽ ഇവരാരും തന്നെ യാതൊരു പരിചയവും കാണിക്കാറില്ല.

സ്വന്തം കേമത്തരം കാണിക്കാൻ വേണ്ടി ഇതെല്ലാം മൊബൈ ലിൽ പകർത്തി കൂട്ടുകാരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നവരുമുണ്ട്‌. ഒരു രസത്തിന്‌ വേണ്ടി എടുക്കുന്ന രംഗങ്ങൾ എം.എം.എസ്‌ വഴി പുറത്തു പോയാൽ ആയിരക്കണക്കിന്‌ ആളുകൾ ഇത്‌ കാണും. അതിൽ കാമുകിയുടെ മുഖം മാത്രമേ നിറഞ്ഞു നിൽക്കൂ. ഇന്റർ നെറ്റ്‌ കഫേയുടെ ചുമരുകൾക്കുളിൽ ഇത്തരം ചൂടൻ പ്രണയ സല്ലാപങ്ങൾ ലോകം ആസ്വദിച്ച സംഭവങ്ങളും ധാരാളം.

ഒരു വിദ്യാർത്ഥിനിയെ അവളുടെ നഗ്നചിത്രമെടുത്ത്‌ ബ്ലാക്‌ മെയിൽ ചെയ്യുകയാണ്‌ സെക്സ്‌ റാക്കറ്റിന്റെ തന്ത്രം. പിന്നെ ഈ ഇരയിലൂടെ സെക്സ്‌ ബിസിനസ്സ്‌ വ്യാപിപ്പിക്കും. ഇങ്ങനെ അക പ്പെട്ടു പോയ വിദ്യാർത്ഥികൾ ധാരളമുണ്ട്‌. \”റെന്റ്‌ എ കാർ\” എന്ന ബിസിനസ്സ്‌ പോലെ \”റെന്റ്‌ എ ഗേൾ\” എന്ന ബിസിനസ്സാണ്‌ നടക്കുന്നത്‌. ഒരു വർഷം 40000 കോടി രൂപയുടെ ബിസിനസ്സാണ്‌ ഇന്ത്യയിൽ നടക്കുന്നത്‌. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്പോൺസർ ചെയ്ത്‌ ന്യൂഡൽഹി യിലെ ഇൻസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസ്‌ നടത്തിയ പഠനത്തിൽ വിദ്യാർത്ഥികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്നതിന്റെ കണക്ക്‌ വ്യക്ത മാക്കുന്നു. 69.8 ശതമാനം പേരും ആദ്യ തവണ ബന്ധപ്പെട്ടത്‌ 18 വയസ്സിന്‌ മുമ്പായിരുന്നു. 41.35 ശതമാനം 16 വയസ്സിന്‌ മുമ്പേയും.

ഉന്നത വിദ്യാഭ്യാസത്തിന്‌ പണം നൽകി അയച്ചത്‌ കൊണ്ട്‌ മാത്രം മാതാപിതാക്കളുടെ കടമ തീർന്നെന്ന്‌ വിചാരിക്കരുത്‌. തങ്ങളുടെ കണ്ണിന്റെയും, കാതിന്റെയും പരിധിയ്ക്ക്‌ പുറത്താണ്‌ മാതാപിതാക്കളെന്ന്‌ കരുതുന്നതു കൊണ്ടാണ്‌ അതിരുകളി ല്ലാത്ത സ്വാതന്ത്ര്യം തിരഞ്ഞെടുക്കാൻ കാരണം. അവരുടെ വിവരങ്ങൾ അറിയാനുള്ള സംവിധാനം ഉണ്ടെന്നറിഞ്ഞാൽ തന്നെ വഴി തെറ്റാനുള്ള സാഹചര്യം കുറയും. എന്റെ മക്കൾ വഴി തെറ്റി പോകില്ല എന്ന മുൻവിധി തിരുത്തണം. പാർട്ട്‌ ടൈം ജോലി ചെയ്ത്‌ പണം സമ്പാദിച്ച്‌ അച്ഛനും, അമ്മയ്ക്കും കൊടുക്കുന്നവരുണ്ട്‌. എങ്കിലും അവർക്ക്‌ തങ്ങളോടൊപ്പം സ്ഥാനം നൽകരുത്‌. ഒരാളോട്‌ പ്രണയം തോന്നിയാൽ അത്‌ തുറന്ന്‌ പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. സ്വന്തം ശരീര ത്തെ ബഹുമാനിക്കാനുള്ള തിരിച്ചറിവും നൽകണം. അവർക്ക്‌ ഇഷ്ട്ടമുള്ള വിഷയം മാത്രം പഠിപ്പിക്കുക, അല്ലായെങ്കിൽ പിന്നീട്‌ അതൊരു വാശിയായി മാറും.

ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും. കോ ളേജ്‌ അധികൃതർ അനുവദിച്ചിരിക്കുന്ന അപ്രൂവ്ഡ്‌ ഹോസ്റ്റലിൽ മാത്രം കുട്ടിയെ താമസിപ്പിക്കുക. ആഴ്ചയിലൊരിക്കലെങ്കിലും കോളേജ്‌ അധികൃതരുമായി സമ്പർക്കം പുലർത്തുക. ഉത്ത രവാദിത്ത്വമുള്ള ലോക്കൽ ഗാർഡിയൻ വഴി ആഴ്ചയിലൊരിക്കൽ കുട്ടികളുടെ വിവരങ്ങൾ തിരക്കുക. സ്റ്റഡി ടൂർ വീട്ടുകാരുടേയും, അദ്ധ്യാപകരുടേയും മേൽ നോട്ടത്തിൽ പോകാൻ അനുവദിക്കുക.

മറ്റ്‌ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വീട്ടിൽ അറിയിക്കുക. ഇതൊക്കെ നമ്മുക്ക്‌ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ്‌. രസത്തിനും, പണത്തിനും വേണ്ടി വിദ്യാർത്ഥികൾ സെക്സിൽ ഏർപ്പെടുന്ന അപൂർവ്വം ചില സംഭവങ്ങൾ സമൂഹത്തിന്റെ മൊ ത്തം പ്രവണതയായി കരുതേണ്ടതില്ല. അത്തരം പ്രവണത മാനസിക ദൗർബല്യമാണ്‌. പെൺകുട്ടികളിൽ കാണുന്ന ഇത്തരം പ്രശ്നങ്ങൾ കൗൺ സിലിങ്ങിലൂടെയും, ചികിത്സകൊണ്ടും മാറ്റാവു ന്നതാണ്‌.

ഒരു വിദ്യാർത്ഥി സെക്സ്‌ റാക്കറ്റിൽ അകപ്പെട്ടാൽ തന്റെ സുഹൃത്തിനെ കൂടി അതിലേയ്ക്ക്‌ വലിച്ചിഴയ്ക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്‌. എന്റെ കാര്യം ഇങ്ങനെയൊക്കെയായി തീർന്നു. അവളും ഇതെല്ലാം അനുഭവിക്കട്ടെ എന്നാണ്‌ അവർ വിചാരിക്കുന്നത്‌. വിവാഹത്തിന്‌ മുമ്പ്‌ ലൈംഗിക ജീവിതത്തിൽ ഏർപ്പെടുന്നത്‌ കുടുംബ ജീവിത ത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. ഡിവോഴ്സ്‌ കൂടി വരുന്നവരുടെ വിവാഹപൂർവ്വ ജീവിതത്തിൽ സെക്സിന്റെ അനുഭൂതി അറിഞ്ഞിരുന്നത്‌ പ്രധാന കാരണമാണ്‌.

ബാംഗ്ലൂരും, മറ്റ്‌ മെട്രോ പൊളിറ്റൻ സിറ്റി പോലെയും കേരളം മാറി കഴിഞ്ഞു. നാം കൂടുതൽ മുൻ കരുതൽ എടുക്കേണ്ടിയിരി ക്കുന്നു. കുട്ടികൾക്ക്‌ കൂടുതൽ ട്രെയിനിങ്ങ്‌ കൊടുക്കണം. അതിലൂടെ അവരെ ഉയർത്തി കൊണ്ട്‌ വരണം. അങ്ങനെയാ കാൻ നമ്മുടെ വരും തലമുറക്കെങ്കിലും കഴിയുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

അനു മോഹൻ All rights Reserved

Avatar

Staff Reporter