19
April, 2019
Friday
03:50 AM
banner
banner
banner

കഴുത്തിലെ കറുപ്പ് അകറ്റാം ദിവസങ്ങൾക്കുള്ളിൽ, അതും വീട്ടിൽ തന്നെ!!

സൗന്ദര്യ വർദ്ധനവിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഇല്ലാത്തവർ ആണ് സ്ത്രീകൾ. സ്ത്രീകളെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നം ആണ് കഴുത്തിലെ ഇരുണ്ട നിറവും കറുപ്പും. മുഖ സൗന്ദര്യത്തിൽ കൃത്യമായി ശ്രദ്ധിക്കുമ്പോഴും സ്ത്രീകൾ പലപ്പോഴും കഴുത്തിന് അധികം പരിഗണന നൽകാറില്ല. കഴുത്തിന്റെ നിറം മങ്ങിപ്പോകുന്നതിന്റെ പ്രധാന കാരണങ്ങൾ വിയർപ്പ്,പൊടി, വെയിൽ തുടങ്ങിയവ ആയിരിക്കും.

ഇതിനൊരു പരിഹാരം തേടുന്നവർ കഴുത്ത് വൃത്തിയായി സംരക്ഷിക്കുക എന്നത് മാത്രമല്ല, കഴുത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യമായ കരുതലുകൾ സ്വീകരിക്കുകയും വേണം. എന്നാൽ ഇത് പരിഹരിക്കുവാൻ വേണ്ടി അമിതമായി രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. പകരം കഴുത്തിൽ ഉണ്ടാകുന്ന ഇത്തരം കറുത്ത പാടുകൾക്കും ഇരുണ്ട നിറത്തിനും വീട്ടിൽ തന്നെ പ്രതിവിധികൾ കണ്ടെത്താവുന്നതാണ്. അത്തരം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികൾ ഇതാ:

അൽപ്പം അപ്പക്കാരം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തില്‍ പുരട്ടുകയും ഉണങ്ങുമ്പോള്‍ കഴുകി കളയുകയും ചെയ്താൽ ഇത് ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളെയും അഴുക്കിനെയും ഇല്ലാതാക്കാൻ സഹായകമാവും.

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കുഴമ്പ് പരുവത്തിലാക്കി പുരട്ടുകയും ഉണങ്ങുമ്പോള്‍ ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുകയും ചെയ്താലും കഴുത്തിന് നിറം വർധിക്കും. ചര്‍മത്തെ വെളുപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നതിനാൽ കഴുത്തിലെ ഇരുണ്ട പാടുകള്‍ നീക്കി ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കാൻ ഇത് സഹായകമാവും.

അൽപ്പം കടലമാവും ഒരു നുള്ള് മഞ്ഞള്‍ പൊടിയും അൽപ്പം ചെറുനാരങ്ങാ നീരും അല്‍പ്പം റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കി ഇത് കഴുത്തില്‍ പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകുകയും ചെയ്താൽ കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നല്‍കാനും ഇത് സഹായിക്കും.

അൽപ്പം തൈര് അൽപ്പം ചെറുനാരങ്ങ നീരില്‍ ചേര്‍ത്ത് കഴുത്തിൽ പുരട്ടുകയും 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുകയും ചെയ്യുന്നതും ഉത്തമമാണ്.

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments