മലയാളം ഇ മാഗസിൻ.കോം

കൈക്കുഴിയിലെ കറുപ്പുകാരണം ഇനി അസ്വസ്ഥരാകേണ്ട, ഇതാ ആണിനും പെണ്ണിനുമുള്ള പരിഹാര മാർഗ്ഗങ്ങൾ

കൈക്കുഴിയിലെ കറുപ്പുകാരണം നിങ്ങൾ അസ്വസ്ഥരാണോ? പല സ്ത്രീകളും ഈ ഒരു ബുദ്ധിമുട്ട് കാരണം സ്ലീവ്ലെസ്സ് ഡ്രെസ്സുകളും കൈ ഇറക്കം കുറഞ്ഞ വേഷങ്ങളും ഉപേക്ഷിക്കുകയാണ് പതിവ്. ഈ കറുപ്പ് പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല, വളരെ പതുക്കെ പതുക്കെ പടർന്ന് പിടിക്കുന്നതാണ്.

\"\"

പലരിലും സാധാരണമായ ചില കാരണങ്ങൾ കൊണ്ടും മറ്റുചിലരിൽ ചില അസുഖങ്ങൾ കാരണവും ഇങ്ങനെ സംഭവിക്കാം. ഇത്തരത്തിൽ കറുപ്പ് നിറവും പാടുകളും കക്ഷത്തിൽ ഉണ്ടാകാനുള്ള ശരിയായ കാരണം എന്താണെന്ന് കണ്ടെത്തിയാലേ ഫലപ്രദമായി തടയാൻ കഴിയു. എന്നാൽ ചില വീട്ട് ചികിത്സകളിലൂടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.

കൈക്കുഴിയിലെ നിറ വ്യത്യാസത്തിനുള്ള കാരണങ്ങൾ
ആദ്യം കണ്ടെത്തേണ്ടത് എന്തുകൊണ്ടാണ് ചർമ്മത്തിൽ ഇങ്ങനെ ഒരു നിറവ്യത്യാസം സംഭവിക്കുന്നു എന്നു തന്നെയാണ്. സ്ഥിരമായി ദീർഘനേരം വെയിൽ നേരിട്ട് ശരീരത്തിൽ കൊണ്ടാൽ നിറത്തിൽ മാറ്റം സംഭവിക്കും. സൂര്യപ്രകാശത്തിൽ നിന്നുള്ള ദോഷകരമായ അൾട്രാവൈലറ്റ് രശ്മികൾ ചർമ്മത്തിന് ദോഷമരമാണെന്ന് നമ്മിൽ പലരും അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ടാകും.

\"\"

മെലനോസൈറ്റസ് എന്ന കോശങ്ങളാണ് ത്വക്കിന് ബ്രൗൺ നിറം നൽകുന്നത്. ഈ കോശം UV രശ്മികളിൽ നിന്നും ത്വക്കിനെ സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ദീർഘനേരം വെയിലുമൊള്ളുമ്പോൾ ശരീരത്തിന് കോശങ്ങളിൽ കൂടിയ അളവിൽ മെലാനിൻ ഉല്പാദിപ്പിക്കേണ്ടി വരും. അത് ശരീരത്തിൽ പലഭാഗത്തും കറുത്ത പാടുകൾക്ക് കാരണമാകും. ‘ദി അഡിസൺസ്’ (the Addison’s) എന്ന രോഗത്തിന്റെ ലക്ഷണമാണ് ഇത്. ആഡ്രിനൽ ഗ്രന്ഥികൾക്ക് ഹോർമോൺ വേണ്ടത്ര അളവിൽ ഉല്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ആണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്.

ഗർഭിണികളിലാണ് ഇത്തരം ഒരു ഹോർമോണൽ പ്രശ്നം കൂടുതലായി കാണൂന്നത്, അത് മെലാനിന്റെ കൃത്യമായ ഉല്പാദനത്തെ തടയുന്നു. അക്കാരണത്താൽ തന്നെ പലർക്കും അവരുടെ കൈക്കുഴിയിലുൾപ്പടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊലിപ്പുറത്ത് ഇത്തരത്തിൽ നിറവ്യത്യാസം കാണപ്പെടുന്നു. കൂടാതെ ഷേവിംഗ് ക്രീമുകൾ, മറ്റ് പലതരത്തിലുള്ള കോസ്മെറ്റിക് ക്രീമുളുടെയും ഉപയോഗം ഇത്തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

\"\"

രോഗ ലക്ഷണങ്ങൾ
തുടർച്ചയായി വെയിൽ ഏൽക്കുക. ഷേവിംഗ് ബ്ലൈഡിന്റെ ഉപയോഗം, വളരെ തീക്ഷണ സ്വഭാവമുള്ള ഡിയോഡ്രെന്റ് ശരീരത്തിൽ നേരിട്ട് ഉപയോഗിക്കുക ഇവയെല്ലാം തന്നെ ഇത്തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരം സന്ദർഭങ്ങളിൽ ചില മുൻ കരുതലുകൾ എടുക്കുന്നത് കൈക്കുഴിയിലും മറ്റും ഉണ്ടാകുന്ന ഇത്തരം ചർമ്മ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കും.

\"\"

പ്രകൃതി ദത്തമായ ബ്ലീച്ചിംഗ് ഏജന്റ്
ഇവയുടെ സ്ഥിരമായുള്ള ഉപയോഗം ഇത്തരം ശരീരഭാഗങ്ങളിലെ കറുപ്പ് നിറം കുറച്ച് കൊണ്ടുവരാൻ സഹായിക്കും. നമ്മുടെ അടുക്കളയിൽ സാധാരണായി ഉണ്ടാകാറുള്ള പച്ചക്കറികളും പഴങ്ങളും നല്ല ബ്ലീച്ച് ഏജന്റ്സ് ആയി ഉപയോഗിക്കാവുന്നതാണ്. ഉവ ആന്റി ബാക്റ്റീരിയൽ, അസിഡിക്, ആന്റി സ്പെറ്റിക് ഘടകങ്ങൾ അവശ്യത്തിന് അടങ്ങിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ചർമ്മത്തിന് ദോഷം സംഭവിക്കാതെ തന്നെ കറുപ്പ് നിറം കുറയ്ക്കാൻ കഴിയും.
1. നാരങ്ങ നിറവ്യത്യാസമുള്ള ചർമ്മത്തിൽ ഉരസുക, കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയുക.
2. വെള്ളരിക്കയുടെ ഒരു കഷണമോ ചെറുതായി നുറുക്കിയതോ എടുത്ത് നിറവ്യത്യാസമുള്ള ഭാഗത്ത് പുരട്ടുക.

\"\"

മുഖചർമ്മം വെളുക്കാനായി തായ്യാറാക്കുന്ന വീട്ടിലുണ്ടാക്കാവുന്ന പായ്ക്കുകൾ കൈക്കുഴിയിലെ കറുപ്പ് അകറ്റാനും ഉപകരിക്കും.
1. വെള്ളരിക്ക അടിച്ച് ജ്യൂസ് ആക്കിയത്, നാരങ്ങ നീര്, മഞ്ഞൾ എന്നിവ ഒരുമിച്ച് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാൽ ഉദ്ദേശിച്ച ഫലം ലഭിക്കും.
2. നാരങ്ങ നീരും, തേനും, തൈരും ചേർത്ത് തയ്യാറാക്കുന്ന പായ്ക്കും കറുപ്പ് നിറം അകറ്റാൻ ഉത്തമം ആണ`. നാരങ്ങ പ്രകൃതിദത്തമായ ഒരു ബ്ലീച്ചിങ് ഏജന്റ് ആണ്, അത് തേനിനോടും തൈരിനോടുമൊപ്പം ചേരുമ്പോൾ ചർമ്മം വരണ്ട് പോകാതെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

Avatar

Priya Parvathi

Priya Parvathi | Staff Reporter