17
February, 2019
Sunday
07:52 AM
banner
banner
banner

ആഴക്കടലിൽ മീൻ പിടിക്കാൻ ലൈസൻസ്‌ നേടിയ ആദ്യ ഇന്ത്യൻ വനിത, അറിയണം ചാവക്കാട്ട്‌ കാരി രേഖയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥ

സ്ത്രീ പ്രവേശനമാണ്‌ ഇപ്പോൾ എവിടെയും ചർച്ച. അതിനിടയിൽ ഒരു അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചവക്കാട്ടുകാരി, 4 മക്കളുടെ അമ്മയും 45 കാരിയുമായ കെ സി രേഖ. ഇപ്പോൾ ചാവക്കാട്‌ പോയാൽ വലയൊരുക്കുന്ന ആദ്യ മീൻപിടുത്തക്കാരിയെ കാണാം.

ഭർത്താവ്‌ പി കാർത്തികേയന്റെയൊപ്പം അവരുടെ ചെറിയ പഴയ ബോട്ടിൽ ആഴക്കടലിലേക്ക്‌ മത്സ്യബന്ധനത്തിന് പോകുന്നതിനു മുന്നോടിയായിട്ടാണ് രേഖ വലയുടെ ഉടക്കുകളെല്ലാം നേരേയാക്കി വലയൊരുക്കിയത്‌.

20 മുതൽ 30 നോട്ടിക്കൽ മെയിൽ വരെ ദൂരത്തിൽ ആത്യാധുനിക ജിപിഎസ്‌ സംവിധാനങ്ങളുടെ ഒന്നും സഹായവും ലൈഫ്‌ ജാക്കറ്റുകളും ഇല്ലാതെയാണ് ഈ മത്സ്യബന്ധന ദമ്പതികൾ പോകുന്നത്‌. ഞങ്ങൾക്ക്‌ പരമ്പരാഗത രീതികൾ മാത്രമാണ് വശമുള്ളത്‌ അതിനെ വിശ്വസിച്ചാണ് ഇറങ്ങുന്നത്‌. കടലമ്മ ഞങ്ങൾക്ക്‌ തുണയാകും, രേഖ പറയുന്നു.

10 വർഷങ്ങൾക്ക്‌ മുൻപേ ആലോചിച്ച്‌ തുടങ്ങിയതാണ് രേഖ ഈ കാര്യങ്ങൾ കാരണം അവർക്കൊപ്പമുണ്ടായിരുന്ന രണ്ട്‌ തൊഴിലാളികൾ കൂലിയുടെ പേരിൽ പിണങ്ങിപ്പോയിരുന്നു. ആദ്യമായി ആഴക്കടലിൽ മീൻ പിടിക്കാൻ ലൈൻസൻസ്‌ നേടുന്ന വനിത എന്ന ബഹുമതിയാണ് ഈ നിശ്ചയദാർഢ്യത്തിലൂടെ രേഖ നേടിയെടുത്തത്‌.

തോടുകളിലും തടാകങ്ങളിലും മീൻ പിടിച്ച്‌ ഉപജീവനം നടത്തുന്ന നിരവധി വനിതകളുണ്ട്‌. എന്നാൽ ആഴക്കടലിൽ മീൻ പിടിക്കുന്ന ഒരു വനിത ഇതാദ്യമാണെന്ന് കേന്ദ്ര മത്സ്യബന്ധന ഇൻസ്റ്റിറ്റിയൂട്ട്‌ ഡയറക്ടർ എ ഗോപാലകൃഷ്ണൻ പറയുന്നു. സാധാരണ സ്ത്രീകൾ ഇത്തരം തൊഴിലിൽ ഏർപ്പെടുകയില്ല എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ലോകം മുഴുവൻ ഉറങ്ങുമ്പോൾ രേഖ ആഴക്കടലിലേക്ക്‌ തന്റെ ചെറിയ ബോട്ടുമായി പോവുകയാണ് തന്റെ തലയ്ക്ക്‌ മുകളിൽ കാർമേഘം ഇരുണ്ടു കൂടുമ്പോഴും ഒട്ടും ഭയമില്ലാതെ. ഈ പിടിച്ചു കിട്ടുന്ന മത്സ്യം വിറ്റിട്ട്‌ വേണം രേഖയും ഭർത്താവും കുട്ടികളും അടങ്ങുന്ന കുടുംബം അല്ലലില്ലാതെ ജീവിക്കാൻ. പ്രകൃതിയുടെ അനിശ്ചിതത്വങ്ങൾക്കിടയിലും രേഖ തന്റെ ജോലിയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.

ചിത്രത്തിനും വാർത്തയ്ക്കും കടപ്പാട്‌: കെ കെ മുസ്തഫ, ദി ഹിന്ദു

· ·
[yuzo_related]

Comments



Related Articles & Comments