മലയാളം ഇ മാഗസിൻ.കോം

സ്ലിം ആവാനും വയർ കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്ക്‌ ഒരു എളുപ്പ വഴി: 5 ദിവസം കൊണ്ട്‌ 5 കിലോ ശരീരഭാരം കുറയ്ക്കാം

എന്ത്‌ ചെയ്തിട്ടും തടിയും തൂക്കവും വയറും കുറയുന്നില്ലെന്ന മലയാളിയുടെ പരാതി പുത്തൻ കാലത്തെ ട്രെൻഡാണ്. ഇന്നത്തെ കാലത്തെ ഭക്ഷണവും വ്യായാമം ഇല്ലായ്മയുമൊക്കെയാണ് അതിനുള്ള പല കാരണങ്ങൾ.

\"\"

പ്രധാനമായും ഫാസ്റ്റ്‌ ഫുഡിലൂടെയും അമിത ഭക്ഷണത്തിലൂടെയും ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പ്രശ്നമാണ്. ഈ കൊഴുപ്പ് പലപ്പോഴും പെട്ടെന്ന് കത്തിത്തീരില്ല. അതിനാല്‍ വണ്ണം കുറയുകയും ഇല്ല. ഒപ്പം ഇത് ഹൃദയം, വൃക്ക, കരള്‍, സന്ധികള്‍ തുടങ്ങിയ പ്രത്യേകിച്ച് ആന്തരാവയവങ്ങളെയും ബാധിക്കും.

\"\"

ദൈനംദിന വ്യായാമങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ പാടുപ്പെടുന്നവര്‍ക്ക് വേഗത്തില്‍ ഫലം കാണാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഒരു സ്ലിമ്മിങ് ഡ്രിങ്ക്. അഞ്ച് ദിവസത്തിനുള്ളില്‍ ഫലം കാണും ഈ സ്ലിമ്മിങ് ഡ്രിങ്ക്. തുടര്‍ച്ചയായി അഞ്ചു ദിവസം ഈ പ്രകൃതിദത്തമായ പാനീയം കുടിക്കുകയാണെങ്കില്‍, അഞ്ച് കിലോഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.

ശരീരത്തിലെ കലോറിയെ കരിയിച്ചു കളഞ്ഞ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ പാനീയം ഉണ്ടാക്കാന്‍ വെറും 5 മിനിറ്റ് മതിയാവും. മൂന്ന് ചേരുവുകള്‍ മാത്രം മതി സ്ലിമ്മിങ് ഡ്രിങ്ക് തയ്യാറാക്കാന്‍. മല്ലിയിലയും നാരങ്ങയും വെള്ളവും മാത്രമാണ് ചേരുവ.

\"\"

വേണ്ട ചേരുവ: 1. ഒരു നാരങ്ങ, 2. മല്ലിയില 60 ഗ്രാം (നന്നായി അരച്ചോ പൊടിച്ചോ എടുത്തത്), 3. നാല് കപ്പ് വെള്ളം

ഉണ്ടാക്കേണ്ട രീതി: ഒരു പാത്രത്തിലേക്ക് നാരങ്ങ നന്നായി പിഴിഞ്ഞെടുക്കുക. ഇതിലേക്ക് മല്ലിയില നന്നായി ചെറുതാക്കി അരിഞ്ഞതോ, അരച്ചെടുത്തതോ ചേര്‍ക്കുക. 4 ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക.

\"\"

നല്ല ഫലം ലഭിക്കുന്നതിനായി രാവിലെ വെറും വയറ്റില്‍ 5 ദിവസം തുടര്‍ച്ചയായി ഈ പാനീയം കുടിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കും. മല്ലിയില, ദഹനത്തിനും പ്രതിരോധ ശക്തിക്കും സഹായിക്കും. നാരങ്ങയിലുള്ള പൊട്ടാസ്യം രക്തം ശുദ്ധീകരിക്കുകയും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും, തലകറക്കം മനംപുരട്ടല്‍ എന്നിവയില്‍ നിന്ന് രക്ഷനേടാനും സഹായിക്കും. നാരങ്ങയിലുള്ള പൊട്ടാസ്യം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും കുറക്കുകയും ചെയ്യും.

Avatar

Staff Reporter