മലയാളം ഇ മാഗസിൻ.കോം

ദിവസങ്ങൾ കൊണ്ട്‌ തന്നെ ചാടിയ വയർ ഇല്ലാതാക്കാൻ ഇതാ ചില ഫലപ്രദമായ മാർഗ്ഗങ്ങൾ!

മധ്യവയസ്‌കർ എന്നോ ചെറുപ്പക്കാർ എന്നോ പ്രായഭേദമന്യേ എല്ലാവർക്കും കുടവയർ ഒരു വലിയ പ്രശ്നമാണ് അതുകൊണ്ട് തന്നെ എങ്ങിനെ കുടവയർ കുറയ്ക്കാം എന്നാലോചിക്കാത്ത ആൾക്കാർ കുറവാണ്. വയറ്റിലെ കൊഴുപ്പാണ് ഇതിനു കാരണം. ഇത് ഏറെ അപകടകരമാണ്.

\"\"

ശരീരത്തിലെ അവയവങ്ങളെ ചുറ്റിയാണ് ഇതുള്ളത്. വയറ്റിലും സമീപത്തും അടിഞ്ഞിരിക്കുന്ന കൊഴുപ്പ് അവയോടടുത്തുള്ള അവയവങ്ങളിൽ ദോഷകരമായ ഹോർമോണ് ഉണ്ടാകാൻ കാരണമാകുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയർ കുറയ്ക്കുന്നതിനും ധാരാളം എളുപ്പ വഴികൾ ഉണ്ട്.

മധ്യവയസ്സിലെത്തിയ ആണുങ്ങളിൽ കുടവയറില്ലാത്തവർ ഇന്നു കുറവാണ് എന്നു തന്നെ പറയാം.കുടവയർ ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല പ്രധാന ആരോഗ്യപ്രശ്നം കൂടിയാണ്. നഗരങ്ങളിൽ ജീവിക്കുന്ന ജനങ്ങളിൽ 20–50 ശതമാനം വരെയാളുകളിൽ അമിതവണ്ണവും കുടവയറും കാണപ്പെടുന്നു. കുടവയർ വരാൻ പ്രധാന കാരണം ഉചിതമല്ലാത്ത ഭക്ഷണരീതിയാണ് എന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ കുറച്ച് പേർക്ക് പാരമ്പര്യമായും കുടവയർ കിട്ടിയിട്ടുണ്ട്.

\"\"

വയറിനു ചുറ്റും അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കുടവയർ ആയി രൂപാന്തരപ്പെടുന്നത്. അമിതവണ്ണവും കുടവയറും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വയറിലും ചുറ്റുമുള്ള ചർമത്തിനടിയിലുമായി രൂപാന്തരപ്പെടുന്ന കൊഴുപ്പിന്റെ പാളികളാണു കുടവയറിനു കാരണം ആകുന്നത്. ഇങ്ങനെ അടിഞ്ഞുകൂടുന്ന വിസറൽ ഫാറ്റ് (Visceral Fat) സൈറ്റോകൈൻസ് എന്ന രാസവസ്തു പുറപ്പെടുവിക്കുന്നു.

ഇതു ശരീരത്തിനു പല വിധത്തിലുള്ള ദോഷങ്ങളുണ്ടാക്കുന്നു. ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു. കൂടാതെ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണത്തിനും കുടവയർ കൂട്ടാനും കാരണമാകുന്നു. ചിലപ്പോൾ മാനസികസമ്മർദം കൂട്ടാനും കാരണമാകാം. ഉറക്കം കുറയുന്നവരിലും വയറിൽ കൊഴുപ്പടിയുന്നത് കൂടാറുണ്ട്

പ്രധാനമായും കുടവയറുകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.ആപ്പിളിന്റെ രൂപത്തിലുള്ള കുടവയറും (Android or visceral obesity), പിയർ പഴത്തിെന്റ ആകൃതിയിലുള്ള (Gynoid Obesity) കുടവയറും. ആപ്പിൽ ഷെയ്പ് കുടവയറിൽ അരഭാഗത്തിനു മുകളിലേക്കായിരിക്കും കൊഴുപ്പ് അടിഞ്ഞു കുടവയർ രൂപപ്പെട്ടിരിക്കുന്നത്. അരഭാഗത്തു കൂടുതൽ കൊഴുപ്പടിയുന്ന പിയർ ഷെയ്പ് കുടവയർ സാധാരണ കാണപ്പെടുന്നത് സ്ത്രീകളിലാണ്.

\"\"

അമിതവണ്ണം കണക്കാക്കാൻ പല രീതികളുണ്ടെങ്കിലും ശാസ്ത്രീയരീതിയാണ് ബോഡി മാസ് ഇൻഡക്സ് (BMI). BMI=ഭാരം (കി.ഗ്രാം)/(പൊക്കം (മീറ്റർ)X പൊക്കം) (BMI=weight in kg/Hight in meter squre). പുരുഷനിൽ 90 സെ.മീറ്റർ മുകളിലും സ്ത്രീയിൽ 80 സെ.മീറ്റർ മുകളിലും അരവണ്ണം ഉണ്ടെങ്കിൽ അതു കുടവയറായി കരുതാം.

ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന ഊർജം ആരോഗ്യകരമായി കുറയ്ക്കുകയാണ് വണ്ണവും വയറും കുറയാനുള്ള പ്രധാന മാർഗം. ഭക്ഷണം ഉപേക്ഷിച്ചുള്ള ഡയറ്റുകൾ വയർ കുറയ്ക്കാൻ സഹായിക്കില്ല. മാത്രമല്ല മധുരവും കൊഴുപ്പും ഭക്ഷണത്തിൽ കുറയ്ക്കുന്നത് വയർ കുറയാൻ നല്ലത്. ആഴ്ചയിൽ കുറഞ്ഞത് 150–200 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് അര മണിക്കൂറെങ്കിലും മുടങ്ങാതെ നടക്കുകയോ ഒാടുകയോ ചെയ്യുക.

ബെെസക്കിൾ വ്യായാമവും സൈക്ലിങ്ങും വയറിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ അടിവയറിലെ പേശികളെയും ഇത് ബലപ്പെടുത്തും. വയറിലെ പേശികൾക്കു നേരിട്ട് ആയാസം നൽകുന്ന റിവേഴ്സ് ക്രഞ്ച്, വെർട്ടിക്കൽ ലഗ് ക്രഞ്ച് തുടങ്ങിയ വ്യായാമങ്ങൾ വയറിന് ഉറപ്പു നൽകി വയർ കുറയും.

\"\"

വണ്ണം കുറയ്ക്കുന്ന മരുന്നുകൾ മിക്കവയ്ക്കും പാർശ്വഫലങ്ങൾ ഉണ്ട്. ഡോക്ടറുടെ നിരീക്ഷണത്തിലേ വണ്ണം കുറയ്ക്കാൻ മരുന്നുപയോഗിക്കാവൂ. ഓർലിസ്റ്റാറ്റ് (Orlistat) എന്ന മരുന്നാണ് സാധാണയായി ഇതിനായി ഉപയോഗിക്കുന്നത്.

പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെറ്റ്ഫോമിൻ (Metformin) എന്ന മരുന്നും ഒരു പരിധിവരെ വണ്ണം കുറയ്ക്കും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ശസ്ത്രക്രിയയാണ് ബേരിയാട്രിക് സർജറി. BMI 35നു മുകളിലുള്ളവർക്കാണ് ശസ്ത്രക്രിയ നിർദേശിക്കാറുള്ളത്. ഈ ശസ്ത്രക്രിയ തന്നെ രണ്ടു രീതിയിൽ ഉണ്ട്. ആമാശയത്തിന്റെ ആഹാരം ഉൾക്കൊള്ളാനുള്ള ശേഷി കുറയ്ക്കുകയും ആമാശയത്തിൽ നിന്നും കുടലിലേക്കുള്ള ആഹാരത്തിന്റെ പ്രവേശനം നിയന്ത്രിക്കുന്നതുമായ രീതിയാണ് ഒന്ന്. ചെറുകുടലിൽ മാറ്റങ്ങൾ വരുത്തി ആഹാരഘടകങ്ങൾ വലിച്ചെടുക്കുന്നതു കുറയ്ക്കുന്ന ശസ്ത്രക്രിയയാണ് രണ്ടാമത്തേത്. മറ്റു മാർഗങ്ങളും പരാജയപ്പെട്ടാൽ മാത്രം വയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനായി ഈ ശസ്ത്രക്രിയ ആകാം.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor