മലയാളം ഇ മാഗസിൻ.കോം

കുടവയർ എളുപ്പത്തിൽ ഇല്ലാതാക്കണോ? എങ്കിൽ ഇതാ ഈ 8 കാര്യങ്ങൾ ഉറപ്പായും നിങ്ങളെ സഹായിക്കും!

ആഹാരത്തിലെ അമിതമായ കൊഴുപ്പ് കാരണമാണ് കുടവയര്‍ ഉണ്ടാകുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടവയര്‍ നീക്കാന്‍ സാധിക്കും.

\"\"

1. പ്രഭാതഭക്ഷണം യാതൊരു കാരണവശാലും ഒഴിവാക്കാതിരിയ്ക്കുക.

2. കൊഴുപ്പധികമുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ, ഒഴിവാക്കുകയോ വേണം. പൂര്‍ണമായും ഉപേക്ഷിക്കണം എന്നല്ല പറയുന്നത്.

3. സോസ്, മയോണീസ്, ചോക്കലേറ്റ്, ഐസ്‌ക്രീം എന്നിവയുടെ ഉപയോഗം നന്നായി നിയന്ത്രിക്കുക. വയറ്റിലെ കൊഴുപ്പ് കൂട്ടുന്ന പ്രധാന സാധനങ്ങള്‍ ആണ് ഇവ.

4. 6 മുതല്‍ 8 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുക. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകളും ടോക്‌സിനുകളും കളയാന്‍ ഇത് ഉപകരിക്കും.

5. ഒരുമിച്ചു നാലു നേരം ഭക്ഷണം കഴിക്കുന്ന ശീലം മാറ്റുക. ഇത് വയറു ചാടാന്‍ ഇടയാക്കും. ഭക്ഷണം ചെറിയ ഇടവേളകളില്‍ കുറേശെ കഴിക്കാം.

6. അത്താഴം ലഘുവായി കഴിക്കുക. കഴിച്ച് 2 മണിക്കൂര്‍ ശേഷം മാത്രമേ ഉറങ്ങാന്‍ പോകാന്‍ പാടുള്ളൂ.

7. ഏറെ നേരം ഒരേ ഇരിപ്പിരിയ്ക്കുന്നത് വയര്‍ ചാടിയ്ക്കും.

8. വ്യായാമം ശീലമാക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പരിശീലിക്കുക.

വയര്‍ സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. വയര്‍ ചാടുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായുള്ള ഒരു പ്രശ്‌നം കൂടിയാണ്. തടി കൂടുന്നത് സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും വയര്‍ ചാടുവാന്‍ ഇടയാക്കും. സ്ത്രീകള്‍ക്ക് പ്രസവം പ്രത്യേകിച്ച് സിസേറിയന്‍ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്. പുരുഷന്മാര്‍ക്കാവട്ടെ, മദ്യപാനവും. വയര്‍ ചാടാന്‍ ഇടയാക്കുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ,

അമിതമായ മദ്യപാനം: വയര്‍ കൂടാന്‍ ഇടയാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കൂടുതല്‍ ബിയര്‍ കുടിയ്ക്കുന്നത്. ബിയര്‍ ബെല്ലി എന്ന ഒരു വാക്കു തന്നെയുണ്ട്കൊറിക്കുന്ന ശീലം: ഇവയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരുണ്ട്. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമെല്ലാം. വയര്‍ കൂട്ടുന്ന ഒരു ശീലമാണിത്.

സ്‌ട്രെസ്: സ്‌ട്രെസ് വയര്‍ ചാടാനുള്ള ഒരു കാരണമാണ്. സ്‌ട്രെസ് കൂടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കും.ഇത് തടിയും വയറ്റില്‍ കൊഴുപ്പും വര്‍ദ്ധിക്കാന്‍ ഇട വരുത്തും.

കഴിച്ചയുടനെ കിടക്കുന്ന ശീലം: രാത്രി കഴിച്ചയുടനെ പെട്ടെന്നു പോയി കിടക്കുന്ന ശീലവും വയര്‍ ചാടിയ്ക്കുന്ന ഒന്നു തന്നെ.

ടിവി കാണുമ്പോള്‍ ഭക്ഷണം :ടിവി കാണുമ്പോള്‍ ഭക്ഷണം പതിവാക്കിയവരുമുണ്ട്. കഴിയ്ക്കുന്നതിന്റെ അളവു കൂടാന്‍ ഇത് ഇട വരുത്തും. വയര്‍ ചാടിക്കും. പ്രത്യേകിച്ച് ടിവിയ്ക്കു മുന്നില്‍ ഏറെ നേരം ഭക്ഷണവും കഴിച്ചിരിക്കുമ്പോള്‍.

പച്ചക്കറികള്‍: പച്ചക്കറികള്‍ കഴിക്കാന്‍ മടിയുള്ളവരുണ്ട്. വാസ്തവത്തില്‍ പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കാരണം ഇതിലെ നാരുകള്‍ ദഹനം ശരിയായി നടക്കാന്‍ സഹായിക്കും. ഇത് വയര്‍ ചാടാതിരിക്കാന്‍ സഹായിക്കും

Gayathri Devi

Gayathri Devi | Executive Editor