യുവത്വം നിലനിർത്താനും ശരീരവടിവും നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഭക്ഷണത്തിൽ ചുവന്ന മുളക് ഉൾപ്പെടുത്തുന്ന ഭക്ഷണത്തിന് എരിവും രുചിയും ലഭിക്കാനാണ്. എന്നാൽ അത് മാത്രമല്ല ചുവന്ന മുളകിന്‍റെ പ്രത്യേകത. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആകാരവടിവും നിലനിർത്താന് സാധിക്കും.
ഇവയുടെ ഉപയോഗത്താൽ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ കുറയ്ക്കുന്നു. ചുവന്ന മുളക് ചേർത്ത ഭക്ഷണം കുറച്ചു കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞതായി തോന്നുന്നു. അതോടൊപ്പം വയറു നിറഞ്ഞു എന്ന സന്ദേശം തലച്ചോറിൽ എത്തുന്നു. ഇതിലൂടെ കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് കുറയുന്നു അതോടൊപ്പം ശരീരത്തിന്‍റെ ഭാരം കുറയ്ക്കുന്നതിനും കഴിയുന്നു. മാത്രമല്ല ശരീരത്തിൽ ക്യാൻസറിന് കാരണമാകുന്ന കോശങ്ങളെയും നശിപ്പിക്കുന്നതിനും ചുവന്ന മുളകിന് കഴിവുള്ളതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പലരെയും സ്ഥിരമായി അലട്ടുന്ന പ്രധാനപ്രശ്നമാണ് പൊണ്ണത്തടി. എന്നാൽ ഇത്തരകാർക്ക് ആശ്വാമാകുന്നതരത്തിലാണ് പുറത്തുവന്നിരിക്കുന്ന ഈ പഠനം.
ഓസ്ട്രേലിയയിലെ അഡിലേഡ് യുനിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.