മലയാളം ഇ മാഗസിൻ.കോം

അറിയാമോ പുകവലിക്കുന്ന പെണ്ണിന്റെ ആ പ്രത്യേക സ്വഭാവങ്ങൾ ഇതൊക്കെയാണെന്ന്

ആരു പറഞ്ഞു സിഗരറ്റ്‌ വലി ആണുങ്ങളുടെ കുത്തകയാണെന്ന്‌? അതൊക്കെ പണ്ട്‌ മാഷെ. കാലം മാറി… ഉദ്യോഗസ്ഥ കളായ പെൺകുട്ടികൾക്കും ഇപ്പോൾ ഇതൊരു ഹോബിയാണ ത്രേ. ചുമ്മാ അപവാദം പറയുകയല്ല കേട്ടോ.

ബാംഗ്ളൂർ, മുംബൈ, ദില്ലി, പൂനെ, കൊൽക്കത്ത, പഞ്ചാബ്‌, ആസ്സാം, കാൺപൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നടത്തിയ പഠനങ്ങളുടെ വിവരങ്ങളാണ്‌ പെണ്ണുങ്ങളുടെ വർദ്ധിച്ചു വരുന്ന പുകവലി എന്ന പ്രശ്നത്തിലേയ്ക്ക്‌ വിരൽ ചൂണ്ടുന്നത്‌.

പുകവലിക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ ഇന്ത്യ രണ്ടാമത്‌ എത്തി എന്ന ഞെട്ടിക്കുന്ന സത്യം കൂടി നാം ഉൾക്കൊള്ളണം ഇനി. വികസിത രാജ്യമായ അമേരിക്ക മാത്രമാണ്‌ ഇനി ഇന്ത്യക്ക്‌ മുന്നിൽ ഉള്ളത്‌!

ഹോസ്റ്റലുകളിലോ ഒറ്റക്ക്‌ വീട്‌ വാടകയ്ക്ക്‌ എടുത്ത്‌ താമസ്സിക്കു ന്നവരിലോ ഷെയർ ചെയ്ത്‌ താമസിക്കുന്നതോ ആയ പെൺകുട്ടികളാണ്‌ പുകവലിയ്ക്ക്‌ അടിമകളാകുന്നതെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു. വർദ്ധിച്ചു വരുന്ന ജോലിഭാരം, ഒറ്റയ്ക്ക്‌ താമസിക്കു ന്നതിന്റെ വൈഷമ്യങ്ങൾ, വീട്ടു കാരുടെ കൺവെട്ടത്ത്‌ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയാണ്‌ പുക വലിയിൽ പെൺകുട്ടികൾ എത്തുന്നതിൽ ചെന്നെത്തിക്കുന്നത്‌.

ഓഫീസിൽ നിന്ന്‌ പുറത്തിറങ്ങി വൈകിട്ടൊരു ചായക്ക്‌ ഒപ്പം ഒരു വലി എന്ന കണക്ക്‌ ദിവസത്തിൽ രണ്ടു-മൂന്ന്‌ പാക്കറ്റ്‌ എന്ന നിലയി ൽ എത്തിച്ചേരുകയാണ്‌.

ഇത്‌ നഗരങ്ങളിലെ കണക്ക്‌. എന്നാൽ ഗ്രാമങ്ങളിൽ നടത്തിയ അന്വേഷണങ്ങളിലും സ്ഥിതി ഏറെ വിഭിന്നമല്ല. പക്ഷേ ഇവിടെ സിഗരറ്റിന്‌ പകരം ബീഡി എന്ന്‌ വ്യത്യാസം വരുമെന്ന്‌ മാത്രം. തോ തും ഇത്രത്തോളുമില്ല എന്നതും ആശ്വസിക്കാം.

സ്ത്രീകളിലെ വർദ്ധിച്ചുവരുന്ന സിഗരറ്റ്‌ ഉപഭോഗം ഗർഭാശയ പ്രശ്നങ്ങളും ശിശുമരണങ്ങളും ശ്വാസകോശരോഗങ്ങളും വർദ്ധിക്കു ന്നതിന്‌ കാരണമാകുന്നതിനാൽ ലോകാരോഗ്യ സംഘടന ഇതിൽ വളരെ ആശങ്കാകുലരാണ്‌.

ക്യാൻസർ പോലുള്ള രോഗങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ ഒരു കാരണം വർദ്ധിച്ചു വരുന്ന പുകവലിയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. രാജ്യം എങ്ങനെയൊക്കെ പോയാലെന്താ, പെണ്ണുങ്ങൾ ഒരോ ദിവസവും വന്ന്‌ വന്ന്‌ പുകച്ചുതള്ളു ന്നത്‌ ശരാശരി 110.5 കോടി രൂപയെന്ന്‌ പഠനങ്ങൾ പറയുമ്പോൾ മനസ്സിലാക്കാമല്ലോ വലിയുടെ വലിപ്പീര്‌!

മാധ്യമ പ്രവർത്തകരായ സ്ത്രീകളിൽ പുകവലി കൂടുന്നു?
ബിപിഒ, മീഡിയ സെക്ടറുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഇടയിൽ പുകവലി വർദ്ധിക്കുന്ന തായി പുതിയ റിപ്പോർട്ട്‌. ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച്‌ നടത്തിയ സർവേയിലാണ്‌ ഈ ഞെട്ടിപ്പിക്കുന്ന വിവരം. നാല്‌ ബിപിഒ യൂണിറ്റുകളിലാണ്‌ സർവേ നടത്തിയത്‌.

ഇതിൽ പങ്കെടുത്ത 800 പേരിൽ കോൾസെന്ററിൽ ജോലി ചെയ്യുന്ന വനിതകളിൽ 8ശതമാനത്തോളം പുകവലിക്കുന്നതായാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌. 20-നും 25നും ഇടയിൽ പ്രായമുള്ളവരാണ്‌ സർവേ യിൽ പങ്കെടുത്തത്‌. ബ്രേക്ക്‌ ടൈമിലാണ്‌ ഇവരുടെ വലി കൂടുന്നത്‌.

ഇവരുടെ വൈദ്യപരിശോധനയിൽ പലരും ചുമ, തൊണ്ടവേദന, ആസ്തമ, ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരാണെന്നും വെളിവായി. 1500 പത്രപ്രവർത്തകരിലാ ണ്‌ മറ്റൊരു സർവേ നടത്തിയത്‌. ഇലക്ട്രോണിക്‌, അഡ്‌വർടൈ സിങ്ങ്‌, പ്രിന്റ്‌ എന്നീ മേഖലകളിൽ നിന്നുള്ളവർ ഇതിൽ പെടുന്നു.

കഴിഞ്ഞ ഏതാനും‌ വർഷങ്ങൾക്കു ള്ളിൽ 5മുതൽ 35 ശതമാനം വരെ വർദ്ധനയാണ്‌ പുകവലിക്കുന്ന വനിത പത്രപ്രവർത്തകരുടെ കാര്യ ത്തിൽ ഉള്ളത്‌. ജോലി സ്ഥലത്തെ സമ്മർദ്ദങ്ങളാണ്‌ ഈ രണ്ട്‌ വിഭാഗ ങ്ങളിലെയും സ്ത്രീകളുടെ ഇടയി ൽ പുകവലി വർദ്ധിക്കാൻ കാരണമായതെന്നും പഠനം പറയുന്നു.

Avatar

Staff Reporter