മലയാളം ഇ മാഗസിൻ.കോം

കൂടെയുള്ള പങ്കാളിയെ വഞ്ചിക്കാൻ പ്രേരിപ്പിക്കുന്ന എട്ട്‌ പ്രധാന ഘടകങ്ങൾ ഇവയൊക്കെയാണെന്ന്

ബന്ധങ്ങൾ എപ്പോഴും നല്ല രീതിയിൽ മുന്നോട്ട്‌ പോകണമെങ്കിൽ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. അതിപ്പോ പ്രണയ ബന്ധത്തിലാണേലും ദാമ്പത്യത്തിലായാലും. കുറേയധികം കാര്യങ്ങളുണ്ട്‌. പരസ്പരം മനസ്സിലാക്കി, ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിഞ്ഞ്‌, സന്തോഷത്തിലും വിഷമത്തിലും ഒപ്പം കൂട്ടി ഇങ്ങനെ നീണ്ടനിര തന്നെയാണ്‌ ഒരു ബന്ധം സുഖമമായി പോകുന്നതിന്‌ ശ്രദ്ധിക്കേണ്ടത്‌. പക്ഷെ പലപ്പോഴും ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പറ്റിയെന്ന്‌ വരില്ല.

കൂടെയുള്ള പങ്കാളി നമുക്ക്‌ മുൻതൂക്കം തരുന്നില്ല എന്നുണ്ടെങ്കിൽ ഒഴിവാക്കാൻ ശ്രമിക്കും. പ്രധാനമായും ഏതൊക്കെ കാരണങ്ങൾ കൊണ്ടാവാം ഒഴിവാക്കുന്നത്‌ എല്ലെങ്കിൽ ചതിക്കുന്നത്‌ എന്ന്‌ നോക്കാം. അടുത്തിടെ നടത്തിയ പഠനങ്ങളിലാണ്‌ ഈ ഒരു വിവരം കിട്ടിയത്‌.

വൈകാരിക അടുപ്പത്തിന്റെ കുറവ്‌
പങ്കാളിയുമായുള്ള വൈകാരിക അടുപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ്‌. വൈകാരിക അടുപ്പം കുറഞ്ഞാൽ അവർക്കിടയിലുളഅള സംഭാഷണങ്ങളിൽ നിന്ന്‌ പോലും പ്രശ്നങ്ങൾ തുടങ്ങും. കൂടെയുളള ആൾക്ക്‌ അവഗണിക്കുന്നതായോ ചതിക്കുന്നാതയോ തോന്നാം. താൻ ചതിക്കപ്പെടുന്നു എന്ന തോന്നലിൽ തിരിച്ച പ്രതികാരം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. പങ്കാളിയുമായി മനസ്സ്‌ തുറന്ന്‌ സംസാരിക്കാൻ കഴിയണം. പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി വേണം മുന്നോട്ട്‌ പോകാൻ.

അനുഭവത്തിന്റെയും സമൂഹത്തിന്റെയും സ്വാധീനം
ഒരു വ്യക്തിക്ക്‌ അവരുടെ മുമ്പത്തെ ബന്ധത്തിലുണ്ടായ വിശ്വാസ്യതയെക്കുറിച്ച്‌ അറിയാമെങ്കിൽ പുതിയ പങ്കാളിയുമായി അതേ രീതിയിൽ മുന്നോട്ട്‌ പോകാൻ സാധ്യതയേറെയാണ്‌. ഒരിക്കലും മുമ്പത്തെ ബന്ധവുമായി താരതമ്യം ചെയ്ത്‌ ബ്നധത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്‌.

\"\"

പങ്കാളിയുമായുളള ബന്ധത്തിലെ മടുപ്പ്‌
തന്റെ പങ്കാളി തനിക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ ആദ്യം അടുപ്പം കുറയും പിന്നീട്‌ അത്‌ മടുപ്പ്‌ ആയി മാറുകയും ചെയ്യും. പിന്നെ എങ്ങനെയും ഒഴിവാക്കമെന്ന്‌ മാത്രമേ ഉണ്ടാവുള്ളു.

സോഷ്യൽ നെറ്റ്വർക്കുകളിൽ അമിതമായ താൽപ്പര്യം
നമ്മുടെ പങ്കാളി കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത്‌ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്‌. ബന്ധങ്ങളിലെ വിശ്വാസ്യതയ്ക്കു വരെ കോട്ടം സംഭവിക്കും. സമൂഹ മാധ്യമങ്ങളിൽ അധിക സമയം ചെലവഴിക്കുമ്പോൾ കൂടെയുള്ള പങ്കാളിയുമായി സമയം ചിലവഴിക്കാൻ കിട്ടാതെ വരും. ഇത്തരം സന്ദർഭങ്ങളിൽ പങ്കാളിയെ എങ്ങനെ ഒഴിവാക്കാം എന്ന്‌ ചിന്തിച്ചു തുടങ്ങും.

ദശകാരംഭത്തിൽ തോന്നുന്ന ദാമ്പത്യ വിരക്തി
വിവാഹ ശേഷം കുറച്ച്‌ കാലം കടന്നു പോകുമ്പോൾ ചിലരെങ്കിലും ചിന്തിക്കും ഈ ജീവിതം തങ്ങൾ ആഗ്രഹിക്കുന്ന പോലെയാണോ പോകുന്നതെന്ന്‌, ഒരു കൂട്ടർ സംതൃപ്തർ ആകുമ്പോൾ മറ്റൊരു കൂട്ടർക്ക്‌ ദാമ്പത്യ ജീവിതം ചിലപ്പോൾ കയ്പ്പേറിയതായി തോന്നാം. ഓരോ പുതിയ ദശകാരംഭത്തിലും ആകാം ഇങ്ങനെ തോന്നുന്നത്‌ എന്നാണ്‌ ചില ഗവേഷണ ഫലങ്ങൾ പറയുന്നത്‌. അതായത്‌ 29, 39 അല്ലെങ്കിൽ 49 ഇങ്ങനെയുള്ള വയസിലാകാം ഇത്തരത്തിൽ ദാമ്പത്യ വിരക്തി ചിലർക്കെങ്കിലും തോന്നുന്നത്‌. എന്നാൽ ഒരു നല്ല കുടുംബസ്ഥനും സ്നേഹനിധിയായ ഭർത്താവും 39 വയസ്സ്‌ തികയുമ്പോൾ പെട്ടെന്ന്‌ ചതിക്കുന്നുവെന്ന്‌ ഇതിനർത്ഥമില്ല. ഒരാളുടെ പ്രായം ആളുകളെ വഞ്ചിക്കുന്ന മറ്റ്‌ സാഹചര്യങ്ങളെ വഷളാക്കുന്ന ഒരു ഘടകമാണ്‌ എന്നാണ്‌ ഈ ഗവേഷണ റിപ്പോർട്ട്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ജോലിയിലും യാത്രകളിലും വ്യാപൃതരായവർ
ബിസിനസ്സിലും ജോലിയിലും യാത്രയിലും കൂടുതൽ വ്യാപൃതരായവർ ചതിക്കാൻ അവസരം കൂടുതലാണ്‌. കൂടുതലും ബിസിനസ്സുകാരാണ്‌ സ്ത്രീകളെ ചതിച്ചിട്ടുള്ളത്‌ എന്ന്‌ സർവ്വേകൾ വ്യക്തമാക്കുന്നു. ബിസിനെസ്സ്‌ യാത്രകളിൽ മറ്റ്‌ സ്ത്രീകളെ ഒപ്പം കൊണ്ട്‌ പോകുകയും തന്റെ പങ്കാളി അറിയാതെ ആ ബന്ധം തുടർന്നു കൊണ്ട്‌ നടക്കുകയും ചെയ്യും. ഏതാണ്ട്‌ 13% സ്ത്രീകൾക്കും തൊഴിലിടങ്ങളിൽ വിവാഹേതര ബന്ധം ഉണ്ടെന്നും സർവ്വേകൾ വ്യക്തമാക്കുന്നു. വിവാഹ ശേഷം 6 മുതൽ 9 വർഷം വരെ കഴിഞ്ഞ സ്ത്രീകളിലാണ്‌ ഇത്തരം ബന്ധത്തിന്‌ സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്‌.

\"\"

ഓക്സിടോസിൻ അഭാവം
മേൽ പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാലും ഓക്സിടോസിന്റെ അളവ്‌ കുറഞ്ഞാലും പണി കിട്ടും. പൊതുവെ ഓക്സിടോസിനെ ആലിംഗന ഹോർമോൺ എന്നാണ്‌ വിളിക്കാർ. ബന്ധങ്ങൾക്കിടയിലെ വിശ്വാസ്യതയ്ക്ക്‌ ഓക്സിടോസിന്‌ നിർണ്ണായക പങ്കുണ്ട്‌. ഓക്സിടോസിൻ ഹോർമോണിന്റെ അളവ്‌ കുറവാണേൽ പങ്കാളിയിൽ നിന്ന്‌ അകലം പാലിക്കുകയും ഒഴിവാക്കാൻ ശ്രമിക്കുമെന്ന്‌ പഠനങ്ങൾ പറയുന്നു.

മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട്‌
ബന്ധങ്ങളിൽ ഏറ്റവും തെറ്റാണു മറ്റുള്ളവർക്ക്‌ വേണ്ടി ഒരാളുമായി അടുപ്പത്തിലാവുക അല്ലെങ്കിൽ കുടുംബത്തിനു വേണ്ടി ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന്‌ നിർബന്ധിതമാവുക എന്നത്‌. അവിടെ പരസ്പരം ഒരുതരത്തിലുള്ള ഇഷ്ടവും മനസിലാക്കാൻ കഴിയില്ല. ഇങ്ങനെയുള്ളവർ സ്വയം വഞ്ചിക്കുകയും ഒപ്പം ഇതൊന്നുമറിയാത്ത കൂടെയുള്ള പങ്കാളിയെ ചതിക്കുകയുമാണ്‌.

Shehina Hidayath