ബിപി എന്നാൽ ദമ്പതികൾക്കിടയിൽ ബ്ലഡ് പ്രഷർ അല്ല, അത് ഭാര്യയെ പേടിയാണെനാണ് പുരുഷന്മാർ പൊതുവെ പറയാറ്. ചില പുരുഷന്മാർക്കെങ്കിലും സ്ത്രീകളെ ഭയമായിരിക്കും. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. എന്ത് കാര്യവും ഭാര്യയോട് ചോദിച്ച് അനുവാദം വാങ്ങിയേ ചില പുരുഷന്മാർ ചെയ്യാറുള്ളൂ. അതുകൊണ്ട് തന്നെ ഭാര്യയെ പേടി എന്ന പഴി കേൾക്കേണ്ടി വരുന്ന ഭർത്താക്കന്മാരും അധികമാണ്.
ഭാര്യയുടെ കാര്യം മാത്രമല്ല, ചില പുരുഷന്മാർക്ക് പൊതുവെ സ്ത്രീകളോട് സംസാരിക്കുന്നതോ അവരെ ഒന്ന് നോക്കാനോ പോലും ഭയമായിരിക്കും. സ്ത്രീകളുമായി സഹകരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ അവർ ഒഴിഞ്ഞു മാറി പോകാറാണ് പതിവ്. കാരണം സ്ത്രീകളോട് ഇടപഴകേണ്ടി വരുമ്പോൾ ആത്മവിശ്വാസക്കുറവും വിറയലുമെല്ലാം ഇവരിൽ അനുഭവിക്കും.
എന്നാൽ സംഗതി കളിയാക്കപ്പെടേണ്ട ഒരു കാര്യമല്ല. എന്തുകൊണ്ടാണ് പുരുഷന്മാര്ക്ക് സ്ത്രീകളെ പേടിയാകുന്നതെന്നറിയാമോ, ഇതിനു പുറകില്‍ ചില വാസ്തവങ്ങളുണ്ട്. അത് മനസിലാക്കി വയ്ക്കുന്നത് നല്ലതായിരിക്കും.
സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍ എന്ന ഗണത്തിലാണ് ഇത്തരത്തിലെ ഭയം അറിയപ്പെടുന്നത്. ശാരീരികവും മാനസികവുമായി ഭയം ഇതില്‍ പെടുന്നു.
ചില പുരുഷന്മാര് സ്ത്രീകളോടു സംസാരിയ്ക്കാനുള്ള അവസരങ്ങള്‍ തന്നെ ഒഴിവാക്കും. ഇത്തരം അവസരങ്ങള്‍ വന്നാല്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിയ്ക്കും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
ഇത്തരം ചില പുരുഷന്മാര് വിവാഹത്തോട് വിമുഖത കാണിയ്ക്കും. കാരണം സ്ത്രീയുമായി ഏതുവിധത്തിലുള്ള ബന്ധമാണെങ്കിലും അവര്‍ ഭയപ്പെടുന്നതു തന്നെ കാരണം.
ജീവിതത്തില്‍ സ്ത്രീകളില്‍ നിന്നുമുണ്ടായിട്ടുള്ള മോശം അനുഭവങ്ങളാണ് പലപ്പോഴും പുരുഷന്മാരുടെ ഇത്തരം ഭയങ്ങള്‍ക്കു കാരണം. ഇത് ഏതു സ്ത്രീ വേണമെങ്കിലുമാകാം, അമ്മയോപ്പോലുള്ളവരോ ബന്ധുക്കളോ ആരു വേണമെങ്കിലും.
ചിലപ്പോള്‍ സ്കൂളിലെ ടീച്ചറോടുള്ള ഭയമായിരിയ്ക്കും ഇത്തരം ചിന്താഗതികള്‍ക്കു പുറകില്‍. അവരില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവ്ങ്ങള്‍.
മനംപിരട്ടല്‍, വിയര്‍ക്കുക, ഹൃദയമിടിപ്പു കൂടുക എന്നിവയെല്ലാം സ്ത്രീകളെ ഭയപ്പെടുന്നതിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.
YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi