മലയാളം ഇ മാഗസിൻ.കോം

ചില സ്ത്രീകളിൽ കണ്ടു വരുന്ന അറിയാതെയുള്ള മൂത്രം പോക്ക്‌ ഒരു രോഗാവസ്ഥയാണ്‌, അറിയാമോ എന്തുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നതെന്ന്‌

സ്ത്രീകളിൽ മാനസികമായും ശാരീരികമായും വളരെയധികം ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന അവസ്ഥയാണ്‌ അറിയാതെയുള്ള മൂത്രം പോക്ക്‌. ചെറുപ്പക്കാർക്കും പ്രായമായവരിലും ഈ അവസ്ഥ കണ്ടുവരുന്നു. പ്രധാനമായും മൂന്നു തരമാണ്‌ ഈ രോഗാവസ്ഥ.

സ്ട്രെസ്‌ ഇൻകോൺടിനിൻസ്‌
പേര്‌ പോലെ തന്നെ അധികം സ്ട്രെസ്‌ അഥവാ പ്രഷർ വയറിൽ കൂടുമ്പോൾ ഉണ്ടാകുന്ന യൂറിൻ ലീക്‌. ഉദാഹരണം: ചുമ, തുമ്മൽ, ഓടുമ്പോൾ, പൊട്ടി ചിരിക്കുമ്പോൾ. എന്നീ അവസരങ്ങളിൽ നിയന്ത്രണം വിട്ട്‌ മൂത്രം പോകുന്നു. ചെറുപ്പക്കാരിൽ ഇത്‌ കൂടുതൽ കാണപ്പെടുന്നു. പ്രസവ ശേഷം പേശികളുടെ ബലക്കുറവാണ്‌ ഇതിന്‌ കാരണം. അധികം സമയമെടുത്തുള്ള പ്രസവം, ഇൻസ്ട്രുമെന്റൽ ഡെലിവറി, അമിത ഭാരം ഉള്ള കുഞ്ഞു എന്നിവ കാരണങ്ങളാണ്‌. ഈ പ്രശ്നം ഉള്ളവർ മാനസികവും ശാരീരികമായും വിഷമിക്കാറുണ്ട്‌. പൊതു പരിപാടികൾ ഇവർ ഇത്‌ മൂലം ഒഴിവാക്കാറുണ്ട്‌. പുറത്ത്‌ പറയാൻ മടി കാണിക്കുന്നു.വളരെ ഫലപ്രധവും, ലളിതവും, വേദന രഹിതവും ആയ ചികിത്സ ഇതിനുണ്ട്‌. Tape സർജറി എന്നാണ്‌ ഇതിനു പറയുന്നത്‌.. ഒരു ദിവസം മാത്രമാണ്‌ ഹോസ്പിറ്റലിൽ കിടക്കേണ്ടത്‌.

അമിതമായി വെള്ളം പ്രത്യേകിച്ച്‌ രാത്രി കുടിക്കുന്നതു ഒഴിവാക്കുക. കൃത്യമായ ഇടവേളകളിൽ മൂത്രം ഒഴിക്കുക ( 2 — 4 hrs). Bladder ഡയറി വെയ്ക്കുക. അതായത്‌ എപ്പോഴൊക്കെയാണ്‌, എത്ര ഇടവേളകളിൽ, എത്ര തവണ മൂത്രം പോയി എന്നൊക്ക രേഖപെടുത്തുക. Bladder പരിശീലനം. മൂത്രം ഒഴിക്കാൻ തോന്നിയാലും കഴിവതും പിടിച്ചു നിർത്താൻ ശ്രമിക്കുക. Kiegel exercise. പേശികളെ ബലക്കാൻ ഇത്‌ സഹായിക്കും.. ഭാവിയിൽ uterus prolapse വരാതിരിക്കാണും ഇതു സഹായിക്കും. മരുന്നുകൾ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾക്ക്‌ പരിഹാരമാകും. Tape സർജറി സ്ട്രെസ്‌ ഇൻകോൺടിനിൻസ്‌നു വളരെ ഫലപ്രദമാണ്‌..

അർജ്ജ്‌ ഇൻകോൺടിനിൻസ്‌ (Urge Incontinence)
മൂത്ര സഞ്ചിയുടെ അമിത പ്രവർത്തനം കൊണ്ട്‌ ഉണ്ടാകുന്ന അവസ്ഥയാണ്‌ അർജ്ജ്‌ ഇൻകോൺടിനിൻസ്‌. മൂത്രം ഒഴിക്കാൻ തോന്നി ടോയ്‌ലറ്റ്‌ എത്തുന്നതിനു മുൻപേ മൂത്രം പോകുന്ന അവസ്ഥയാണ്‌. പ്രായമായവരിൽ കൂടുതൽ ആയി കാണപ്പെടുന്നു. പ്രമേഹ രോഗികൾ, ഞരമ്പ്‌ സംബന്ധിച്ച്‌ രോഗങ്ങൾ, യൂറിനറി ഇൻഫെക്ഷൻ, സൈക്കിയേട്ടറി (psychiatry) മരുന്നുകൾ എന്നിവ കാരണങ്ങളാണ്‌. തുടക്കത്തിൽ കാരണം കണ്ടു പിടിച്ചു ചികിത്സ നൽകിയാൽ ഇത്‌ നിയന്ത്രിക്കാൻ പറ്റും.

ഓവർഫ്ലോ ഇൻകോൺടിനിൻസ്‌ (Overflow Incontinence )
മൂത്ര സഞ്ചി നിറഞ്ഞു, പൂർണമായും അത്‌ ഒഴിക്കാൻ കഴിയാത്ത അവസ്ഥയാണ്‌ ഇത്‌. മൂത്രം അമിതമായി മൂത്ര സഞ്ചിയിൽ നിറയുകയും അത്‌ ഓവർ ഫ്ലോ ചെയ്തു യൂറിൻ ലീക്‌ ഉണ്ടാകുന്നു. മൂത്രം ഒഴിച്ചാലും ഉടനെ വീണ്ടും പോകുന്നു. മൂത്ര സഞ്ചിയുടെ പേശികൾ പ്രവർത്തിക്കാത്തതു കൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ചില മരുന്നുകൾ ഇതിന്‌ കാരണമാകുന്നു. പ്രസവത്തിനു ശേഷവും, ചില ശസ്ത്രക്രിയക്കു ശേഷവും ഇത്‌ ഉണ്ടാകാറുണ്ട്‌. യൂറിനറി കാതീറ്റർ ഇട്ടു മൂത്ര സഞ്ചിക്കു റസ്റ്റ്‌ കൊടുത്തു, അതിനോടൊപ്പം മരുന്നുകൾ കൊണ്ടും ചികിത്സിക്കാം.

ഇത്തരത്തിൽ മൂത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ യാതൊരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല. ഒരു ഴ്‌യിമലരീഹീഴശെ‍േ‍ നെ കണ്ടു ചികിത്സ തേടേണ്ടതാണ്‌. ചികിത്സ ഏതു ടൈപ്‌ ഇൻകോൺടിനിൻസ്‌ ആണെന്ന്‌ കണ്ടുപിടിച്ചു ചികിത്സിക്കേണ്ടതാണ്‌. അൾട്രാസൗണ്ട്‌ സ്കാനിങ്‌, യൂറോ ഫ്ലോമെറ്ററി, യൂറിൻ ടെസ്റ്റിംഗ്‌ എന്നിവ ആവശ്യമാണ്‌.

ഡോ സിമി ഹാരിസ്‌. എസ്‌.യു.ടി. ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

Avatar

Staff Reporter