ആധുനിക കാലത്ത് ചെറുതും വലുതുമായ ഒരുപാട് കണ്ടുപിടിത്തങ്ങൾ നമുക്ക് മുന്നിൽ കാണാറുണ്ട്. ചിലതൊക്കെ നമ്മുടെ നിത്യ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നവയാവാം, മറ്റു ചിലതൊക്കെ സാഹചര്യങ്ങൾക്കനുസരിച്ചും ഉപയോഗിക്കുന്നതാവാം. അതുപോലെ 60 ശതമാനത്തിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ടൂത്ത് പിക്കിന്റെ ചില വിശേഷങ്ങൾ നോക്കാം. നമ്മൾ കയറുന്ന മിക്ക ഹോട്ടലുകളുടെയും കൗണ്ടർ സെഷനിൽ ഈ പറഞ്ഞ ടൂത്ത് പിക്ക് വെച്ചിട്ടുണ്ടാവും. പലരുടെയും വീടുകളിലും ഉണ്ടാവും.

ഭക്ഷണം കഴിച്ചതിന് ശേഷം ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പല്ലിന്റെയിടയില്‍ കയറാറുണ്ട്. ഈ ഭക്ഷണാവശിഷ്ടം എടുത്തുകളയാന്‍ വിരലുകള്‍ ഉപയോഗിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. കാരണം വിരലുകള്‍ക്ക് എല്ലായിടത്തും എത്താന്‍ കഴിയില്ല എന്നുള്ളതാണ്. പിന്നെ പൊതുസ്ഥലത്ത് വച്ച് ചെയ്യുന്നത് ഉണ്ടാക്കുന്ന അസ്വസ്ഥത. അവിടെയാണ് ടൂത്ത്പിക്കിന്റെ ഉപയോഗം എത്രത്തോളം സഹായകമാകുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
നമ്മള് സാധരണ കണ്ടുവരുന്ന ടൂത്ത് പിക്ക് ഒന്ന് പരിശോധിക്കാം. ഒരു അറ്റം നല്ല കൂര്‍ത്തിരിക്കും. മറുവശം അല്പം ഡിസൈനോടുകൂടിയുള്ള ഭാഗമാണ്. ഇത് കാണാന്‍ ഭംഗിക്ക് ചെയ്തിരിക്കുന്നതായാണ് ചിലരുടുയൊക്കെ വിചാരം എന്നാല്‍ അതിന് ഒരു കാരണമുണ്ട്.

ടൂത്ത്പിക്ക് സൂക്ഷിച്ച് വെച്ചിട്ടുള്ള പെട്ടിയിൽ നിന്ന് അനായാസം എടുക്കാൻ സാധിക്കും.
ടൂത്ത്പിക് ഉപയോഗിച്ച ശേഷം ആ അറ്റം ഓടിച്ച് കളഞ്ഞാല്‍ ആ ടൂത്ത്പിക്ക് ഒരാള്‍ ഉപയോഗിച്ചതാണെന്ന് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.
ഉപയോഗത്തിനിടെ ഒരു നിമിഷം നിങ്ങള്‍ക്ക് ടൂത്ത്പിക്ക് താഴെ വെക്കണമെങ്കില്‍ വൃത്തിയായി സൂക്ഷിക്കാന്‍ അതിന്റെ ഒരു സ്റ്റാന്‍ഡ് ആയി ഉപയോഗിക്കാം. (താഴെ കാണിച്ചിട്ടുള്ള ചിത്രം പോലെ)

പല്ലുകള്‍ക്കിടയില്‍ ഉള്ള വലിയ ഭക്ഷണ അവസിഷ്ടങ്ങളെ എടുക്കാന്‍ മാത്രമേ ടൂത്ത്പിക്ക് ഉപയോഗിക്കാവൂ. മോണകള്‍ക്കോ പല്ലുകള്‍ക്കോ മുറിവുകള്‍ ഉണ്ടാവാതെ വേണം ടൂത്ത് പിക് ഉപയോഗിക്കാന്‍. ഒരു ടൂത്ത്പിക്ക് ഫ്ളോസ് ആയി ഉപയോഗിക്കാന്‍ പാടില്ല. അതായത് പല്ലുകളുടെ ഇടയില്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ഉപയോഗിക്കുന്നതിനിടയില്‍ മോണയ്ക്കോ പല്ലിനോ പരിക്ക് പറ്റിയാല്‍ ഇന്ഫെക്ഷന് വരാന്‍ സാധ്യതയുമുണ്ട്.