മലയാളം ഇ മാഗസിൻ.കോം

ചാർജ്‌ ചെയ്യുന്നതിനിടെ അല്ല ഫോൺ പൊട്ടിത്തെറിച്ചത്‌, കാരണം മറ്റൊന്ന്: ഫോറൻസിക്‌ റിപ്പോർട്ട്‌ പുറത്ത്‌, രക്ഷിതാക്കൾ ജാഗ്രത

തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോണായിരുന്നു എന്നും അപകടം നടക്കുമ്പോൾ ഫോൺ കുത്തിയിട്ടിരുന്നില്ലെന്നും ഫോറന്‍സിക് പരിശോധനയിൽ തെളിഞ്ഞതായി റിപ്പോർട്ട്. ആദിത്യശ്രീ മരിച്ചത് കെമിക്കല്‍ ബ്ലാസ്റ്റ് മൂലമാണ് എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ആദിത്യ ശ്രീ മരിച്ചത്. മെബൈല്‍ ഫോണില്‍ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബാറ്ററിയിലെ രാസവസ്തുക്കള്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയും സ്‌ഫോടനത്തില്‍ ആദിത്യ ശ്രീയുടെ മുഖം തകരുകയും ചെയ്തു. സ്‌ഫോടനത്തില്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന കുട്ടിയടെ കയ്യിലെ വിരലുകള്‍ അറ്റു. തുടര്‍ന്നായിരുന്നു മരണം. ആദിത്യശ്രീ തിരുവില്വാമല പുനര്‍ജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. പഴയന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുന്ന ഒന്നോ അതിലധികമോ രാസ പദാർത്ഥങ്ങൾ അപകടകരമാം വിധം ബഹിര്‍ഗമിക്കുന്നതാണ് രാസ അപകടം അഥവാ കെമിക്കല്‍ ബ്ലാസ്റ്റ്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ രാസപഥാര്‍ത്ഥങ്ങള്‍മൂലവും രാസപഥാര്‍ത്ഥങ്ങളുടെ രാസമാറ്റവുമെല്ലാം കെമിക്കല്‍ ബ്ലാസ്റ്റിന് കാരണമാകാറുണ്ട്.

അമിതമായി ചാര്‍ജാകുന്ന ഇലക്ട്രോണിക് ഉപകരങ്ങള്‍ പൊട്ടിത്തെറിക്കുന്നതും കെമിക്കല്‍ ബ്ലാസ്റ്റിന് ഉദാഹരണമാണ്. രാസവസ്തുക്കളിലെ രാസമാറ്റം അപ്രതീക്ഷിത സ്ഫോടനങ്ങള്‍ക്ക് ചിലസമയത്ത് കാരണമാകാറുണ്ട്, 2020 ലെ ബെയ്റൂട്ട് സ്ഫോടനം, യൂറോപ്യൻ യൂണിയനിൽ, ഫ്ലിക്സ്ബറോ ദുരന്തം, സെവെസോ ദുരന്തം തുടങ്ങിയ സംഭവങ്ങൾ കെമിക്കല്‍ ബ്ലാസ്റ്റിന്റെ ഉദാഹരണങ്ങളാണ്.

അതേസമയം ഈ സംഭവത്തോടെ മൊബൈൽ ഫോണിന്റെ സുരക്ഷിതത്വത്തെ സംബന്ധിക്കുന്ന ചർച്ചകൾ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ.

സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിക്കുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? മിക്കപ്പോഴും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് ഇതിന് കാരണമായി മാറുന്നത്. ലിഥിയം അയൺ ബാറ്ററികളാണ് മിക്ക സ്മാർട്ട് ഫോണുകളും ഉപയോഗിക്കുന്നത്. ചാർജ് ചെയ്യുന്ന സമയത്ത് പലതരത്തിലുള്ള പ്രശ്നങ്ങൾ ബാറ്ററിക്ക് സംഭവിക്കാം. ഇത് പിന്നീട് ഒരു പൊട്ടിത്തെറിക്ക് കാരണമായി മാറിയേക്കാം. ഫോണുകൾ അമിതമായി ചൂടാവുന്നത് കണ്ടാൽ പിന്നീട് അത് ഉപയോഗിക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്.

YOU MAY ALSO LIKE THIS VIDEO, വധശിക്ഷ നടപ്പാക്കും മുൻപ്‌ പ്രതികൾ ആവശ്യപ്പെടുന്ന അന്ത്യാഭിലാഷങ്ങളും അവരുടെ മാനസികാവസ്ഥയും

ഫോൺ പൊട്ടിത്തെറിക്കുന്നതിനു മുൻപ് ഒരു തരത്തിലുള്ള അപായ സന്ദേശവും നമുക്ക് ലഭിക്കില്ല. എന്നാൽ ചില ലക്ഷണങ്ങൾ നമുക്ക് തീർച്ചയായും ഫോണിൽ കാണാൻ സാധിക്കും. തൊട്ടാൽ പൊള്ളുന്ന ചൂട് ആയിരിക്കും ഫോണിൽ നിന്നും ഉണ്ടാവുക. ചെറിയ പൊട്ടലും ചീറ്റലും പോലെയുള്ള ശബ്ദങ്ങൾ ഒരുപക്ഷേ ഫോണിൽ നിന്നും കേൾക്കാൻ സാധിക്കും.

ചിലപ്പോൾ പ്ലാസ്റ്റിക് കത്തുന്നത് പോലെയുള്ള മണം ഫോണിൽ നിന്നും നമുക്ക് അനുഭവപ്പെടും. ഫോണിൻറെ ആകൃതിയിൽ പോലും ചിലപ്പോൾ വ്യത്യാസം സംഭവിക്കും. ഈ സമയത്ത് പെട്ടെന്ന് ഫോൺ കയ്യിൽ ഒന്നും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരിക്കലും ചാർജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിക്കരുത്. ബാറ്ററി ഹെൽത്ത് എപ്പോഴും മികച്ച രീതിയിൽ ആണ് എന്ന് ഉറപ്പാക്കുക. അതുപോലെ അമിതമായ ചൂടിലും അമിതമായ തണുപ്പിലും ഫോൺ ഉപയോഗിക്കാതിരിക്കുക.

YOU MAY ALSO LIKE THIS VIDEO, 30 ഫ്രൂട്ട്‌ മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക്‌ ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ്‌ പാലാരിവട്ടത്തെ ആ അത്ഭുത ടെറസ്‌ കൃഷി

Avatar

Staff Reporter