സ്ത്രീയിൽ ഉടലെടുക്കുന്ന ബന്ധപ്പെടൽ വിരക്തി പുരുഷന്മാരെക്കാൾ കൂടുതലാണ്. കേരളത്തിലെ പല സ്ത്രീകളും തങ്ങളുടെ ബന്ധപ്പെടൽ വിരക്തിയെപ്പറ്റി പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ഇത് ദാമ്പത്യ ജീവിതം അവതാളത്തിലാക്കുന്നു.

സ്ത്രീയിൽ സെക-ഷ്വൽ വളർച്ച ഘട്ടം ഘട്ടമായാണ്. ആദ്യ മാസമുറയോടെ പെൺകുട്ടി പെട്ടെന്ന് വളർച്ചയിൽ എത്തുന്നില്ല. പെൺകുട്ടികളിൽ സെക-ഷ്വൽ താത്പര്യം മന്ദഗതിയിൽ തുടങ്ങി, ഏകദേശം 17-18 വയസ്സിലെത്തുംബോൾ പെട്ടെന്ന് പുരോഗതി പ്രാപിക്കുന്നു. പിന്നീട് ഏതാണ്ട് 35-40 വയസ്സു വരെ താത്പര്യം നിലനിൽക്കുന്നു. എന്നാൽ, 40-45 ന് ശേഷം താത്പര്യം പാപമായി പല സ്ത്രീകളും കരുതുന്നു. അതിന് ഒരു കാരണം അവരുടെ ശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണെങ്കിൽ, മറ്റൊന്ന് സമൂഹത്തിന്റെ ഭൂരിപക്ഷ കാഴ്ചപ്പാടാണ്.
സ്ത്രീക്ക് ആർത്തവവിരാമത്തിനു ശേഷവും ബന്ധപ്പെടൽ ആസ്വദിക്കാൻ ശേഷിയുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. മനസ്സിലെ ആഗ്രഹങ്ങൾ പലതും അടിച്ചമർത്തുന്ന സ്ത്രീ പലപ്പോഴും തന്റെ ആവശ്യം തുറന്നു പറയാറില്ല.

ബന്ധപ്പെടൽ വിരക്തി അല്ലെങ്കിൽ പല കാരണങ്ങൾ കൊണ്ട് ഇണയോടുള്ള ഇഷ്ടക്കുറവിന് ഇന്ന് പല തരം ചികിത്സകളുണ്ട്. പലപ്പോഴും ജാള്യത കൊണ്ട് ദമ്പതികൾ ഇക്കാര്യം പുറത്തുപറയാതെ ഉള്ളിലൊതുക്കുന്നു. ജീവിതാവസാനം വരെ പരസ്പരം പഴിച്ച്, വിധിയെന്നു കരുതി സമാധാനിക്കുന്നു.
തെറാപ്പിയിലൂടെ ഏതു പ്രായത്തിലും ബന്ധപ്പെടൽ പൂർണ്ണമായി ആസ്വദിക്കാൻ കഴിയും. ജീവിതത്തിന്റെ ഏതുഘട്ടത്തിലും ബന്ധപ്പെടൽ സുഖം അനുഭവിക്കാം. പ്രായം അതിന് ഒരു മാനദണ്ഡമല്ല.
തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മിഅമ്മാൾ ഈ വിഷയുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരിക്കുന്നു. വീഡിയോ കാണാം.