മലയാളം ഇ മാഗസിൻ.കോം

അവതാരകയും മോഡലുമായ ജേജി ജോണിന്റെ മരണകാരണം പുറത്ത്‌, മൃതദേഹത്തിന്‌ ഒന്നര ദിവസത്തെ പഴക്കം

അവതാരികയും മോഡലുമായ ജേജി ജോണിനെ കഴിഞ്ഞ ദിവസമാണ്‌ അപാർട്ട്മെന്റിലെ അടുക്കളയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്‌. പാചക പരിപാടികളിലൂടെ പ്രശസ്തയായ ജേജി ഗായികയും മോഡലും മാത്രമല്ല ഫിറ്റ്നസ്‌ രംഗത്തും തന്റെ സജീവ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു.

കഴിഞ്ഞ ദിവസം അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കാണപ്പെട്ട ജേജിയുടെ മരണത്തിൽ പ്രത്യേകിച്ച്‌ ദുരൂഹതയൊന്നുമില്ലെന്ന്‌ പേരൂർക്കട പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ സംശയാസ്പദമായ രീതിയിൽ ഒന്നുമില്ല. കുഴഞ്ഞോ മറ്റോ നിലത്ത്‌ വീണപ്പോൾ തലയ്‌ക്കേറ്റ പരിക്കാണ്‌ മരണകാരണമെന്നുമാണ്‌ പോലീസിന്റെ അന്വേഷണത്തിൽ പറയുന്നു. മൃതദേഹത്തിന്‌ ഒന്നര ദിവസത്തെ പഴക്കമുണ്ട്‌. പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുനൽകിയതായും പേരൂർക്കട എസ്‌.ഐ. അറിയിച്ചു.

നവമാധ്യമങ്ങളിലൂടെയാണ്‌ ജേജി പ്രശസ്തയായകുന്നത്‌. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അടക്കം വലിയ ഫാൻ ഫോളോവേഴ്സ്‌ ഉള്ള വ്യക്തി കൂടിയാണ്‌. തിങ്കളാഴ്ച വൈകീട്ടോടെയാണ്‌ തിരുവനന്തപുരത്തെ കുറവൻകോ‍ണത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. വർഷങ്ങളായി അമ്മ ഗ്രേസ്‌ ജോണിനൊപ്പമാണ്‌ താമസിച്ചിരുന്നത്‌. അമ്മയുടെ ആരോഗ്യ നിലയും തീർത്തും അവശയായ നിലയിലാണ്‌.

Staff Reporter