നിങ്ങൾ വളരെയധികം ക്ഷീണിതനാണെങ്കിൽ സാധാരണ നിലയിൽ ശരീരം പ്രതികരിക്കുന്നത് കോട്ടുവായിട്ടുകൊണ്ടാണ്. ഉറക്കക്കുറവും ക്ഷീണവുമൊക്കെ കോട്ടുവായ്ക്ക് കാരണമാകാറുണ്ട്. ചിലർക്ക് കോട്ടുവായുടെ ദൈർഖ്യം കുറവാണെങ്കിൽ ചിലരിൽ അത് വളരെ നീളം ഉള്ളവയാകും. നമ്മൾ അറിയാതെ തന്നെ വായ തുറന്ന് തീവ്രമായി ശ്വാസിക്കുകയും ശ്വാസകോശത്തിൽ വായു നിറയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കോട്ടുവായ.

എന്താണ് യഥാർത്ഥത്തിൽ കോട്ടുവായ ഉണ്ടാക്കുന്നതെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. മുന്‍കാലങ്ങളിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കോട്ടുവാ എന്നത് ഒരു അലേര്‍ട്ട് മെക്കാനിസമാണെന്നാണ്. അതായത് ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിന്റെ സൂചനയാണ് കോട്ടുവായെന്ന് പൊതുവേ പറയപ്പെടുന്നു. ഉറക്കത്തിലേക്ക് പോകുന്നതിനു മുന്‍പ് ലഭിക്കുന്ന ഒരു അലേര്‍ട്ട് റിഫ്ളക്സ് മെക്കാനിസം തന്നെയാണ് കോട്ടുവാ. ക്ഷീണവും വിരസതയുമൊക്കെ ഇതിന്റെ സർവ സാധാരണമായ കാരണങ്ങളാണ്. ചിലർ കോട്ടുവായ ഇടുന്നത് കണ്ടാലോ കേട്ടാലോ നമ്മൾ കോട്ടുവായ ഇടാറുണ്ട്. അതുകൊണ്ട് തന്നെ കോട്ടുവാ പകരുന്ന ഒന്നായി ചിത്രീകരിക്കുന്നു. 2013 ൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് കോട്ടുവായ ഇടുന്നത് തലച്ചോറിനെ തണുപ്പിക്കാൻ സഹായിക്കുമെന്നാണ്.
ഒരു പഠനം പറയുന്നത് ഒരാളുടെ രക്തത്തിൽ കാർബൺ ഡൈ ഓക്സയിഡിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ഉള്ളിലേക്കെടുക്കാൻ സഹായത്തിനായാണ് കോട്ടുവായ് ഉണ്ടാകുന്നത് എന്നാണു. ഇതോടൊപ്പം അധികമുള്ള കാർബൺ ഡൈ ഓക്സയിഡ് പുറത്തേയ്ക്കും പോകുമല്ലോ. വാസ്തവത്തിൽ കോട്ടുവായ് ഇടുന്ന സമയത്തെ ഓക്സിജൻ അന്തർഗമനം സാദാ ശ്വസോഛ്വാസസമയത്തേക്കാൾ കുറവാണ്. എന്നാൽ ഓക്സിജൻ അധികമായി നൽകിയിട്ടും അതുപോലെ കാർബൺ ഡൈ ഓക്സയിഡിന്റ അളവ് കുറച്ചിട്ടും കോട്ടുവായുടെ എണ്ണം കുറഞ്ഞില്ല.

ശാസ്ത്രം പറയുന്നത് കോട്ടു വാ ഇടുന്നത് ബുദ്ധിയുടെ ലക്ഷണമാണെന്നാണ്. മൃഗങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്. കോട്ടുവായുടെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ബുദ്ധിയും കൂടുമെന്നാണ് ഇവരുടെ കണ്ടെത്തൽ. വലിയ ശരീരമാണെങ്കിലും പല മൃഗങ്ങളുടെയും തലച്ചോർ വളരെ ചെറുതാണ്. എത്ര ദൈർഖ്യമേറിയ കോട്ടുവാ ആണെന്ന് തലച്ചോറിന്റെ പുറംപാളിയായ കോർട്ടെക്സിന് മുൻകൂട്ടി മനസ്സിലാക്കാന്‍ സാധിക്കും.
ഓരോരുത്തരുടേയും കോട്ടുവായ തലച്ചോറിൻറെ ഭാരവും വലിപ്പവും നിശ്ചയിക്കപ്പെട്ട ശേഷമാണ്. ബുദ്ധിശക്തി വർധിക്കുന്നവർക്ക് കോട്ടുവായയുടെ ദൈർഖ്യവും കൂടും. നമ്മൾ ആദ്യമായി കോട്ടുവാ ഇടുന്നത് പതിനൊന്ന് ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവായിരിക്കുമ്പോഴാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മുഖത്തെ താടിയെല്ലുകളും പേശികളും വലിഞ്ഞ് പിന്നീട് അയയുന്നതാണ് കോട്ടുവായുടെ യഥാർത്ഥ സുഖം. കോട്ടുവാ ഇടാതെ പിടിച്ചു നിർത്തുന്നത് നല്ലതല്ല.
ഒരു മിനുറ്റിൽ ഒന്നിൽ കൂടുതൽ തവണ കോട്ടുവായ ഇട്ടാൽ അതിനെ അമിതമായ കോട്ടുവായ ഇടൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റും. മിക്കവാറും ഇത് ഉറക്കകുറവിന്റെയും ക്ഷീണത്തിന്റെ ലക്ഷണം ആകമെങ്കിലും മറ്റ് ചിലപ്പോൾ ഇത് എന്തെങ്കിലും രോഗം മൂലവുമാകാം. എന്തൊക്കെയാണ് കോട്ടുവായുടെ കാരണങ്ങൾ.

- മയക്കം, ക്ഷീണം, തളർച്ച
- സ്ലീപ് അപ്നിയ, നാർക്കോലെപ്സി പോലുള്ള ഉറക്ക സംബന്ധിയായ പ്രശ്നങ്ങൾ
- സെലക്ടീവ് സെറോട്ടോണിൻ റീഅപ് ടേക്ക് ഇൻഹിബിറ്ററുകൾ പോലുള്ള വിഷാദരോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ
- ഹൃദയത്തിലോ ചുറ്റുമോ ഉണ്ടാകുന്ന രക്തസ്രാവം
ഇവയോക്കെയാണ് സാധാരണയായി കൊട്ടുവയ്ക്ക് കാരണമാകുന്നത്. എന്നാൽ ചിലപ്പോൾ ഈ രോഗങ്ങളും കാരണമായേക്കാം.
- ബ്രെയിൻ ട്യുമർ
- ഹൃദയ സ്തംഭനം
- അപസ്മാരം
- വിവിധ സ്ക്ലിറോസിസുകൾ
- കരൾ രോഗങ്ങൾ
- ശരീരത്തിന് താപനില നിയന്ത്രിക്കാനുള്ള കഴിവില്ലാതെ വരുന്ന അവസ്ഥ
രോഗകാരണങ്ങള്‍ കൊണ്ട് അനിയന്ത്രിതമായ കോട്ടുവാ ഉണ്ടായാല്‍ ചികിത്സ ആരംഭിക്കേണ്ടതുണ്ട്. രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാകുമ്പോള്‍ കോട്ടുവാ നിയന്ത്രണ വിധേയമാകും. വ്യായാമത്തിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധിച്ചാല്‍ കോട്ടുവാ നിയന്ത്രിക്കാനാകും. ഡീപ് ബ്രീത്തിങ് എക്സര്‍സൈസ്, സ്ട്രെച്ചിങ് എക്സര്‍സൈസ് ശീലമാക്കിയാല്‍ കോട്ടുവാ പരിഹരിക്കാനാകും. കാരണമൊന്നുമില്ലാതെ വല്ലാതെ കോട്ടുവായ ഇടുന്നുണ്ടെങ്കില്‍ ഉടനെതന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത് വായിച്ചുതീർന്നപ്പോൾ നിങ്ങൾ എത്ര തവണ കോട്ടുവായ് വിട്ടു?