മലയാളം ഇ മാഗസിൻ.കോം

തുമ്മലിനെ നിസ്സാരമായി കാണരുത്‌, അത്‌ ഇങ്ങനെ ചില രോഗങ്ങൾക്കുള്ള ലക്ഷണമാകാം, കാരണങ്ങളും അറിയണം

22 വയസുള്ള ആറ്റിങ്ങൽ സ്വദേശിയായ മഞ്ജു എന്ന യുവതിയുടെ പ്രശ്നം തുമ്മലാണ്‌. മഞ്ജു പറയുന്നത്‌ ഇങ്ങനെ: എനിക്ക്‌ ചെറുപ്പത്തിൽ ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. പക്ഷേ, കഴിഞ്ഞ രണ്ടുവർഷ മായി വിട്ടുമാറാത്ത തുമ്മൽ ആണ് എന്റെ പ്രശ്നം. രാവിലെ എഴുന്നേറ്റാൽ അരമണിക്കർ മൂക്ക് ചൊറിച്ചിലും തുമ്മലുമാണ്. ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു. പക്ഷേ ഇത് വിട്ടു മാറുന്നില്ല. ഹോമിയോപ്പതിയിൽ ഇതിന് പരിഹാരമുണ്ടോ എന്നായിരുന്നു മഞ്ജുവിന്‌ അറിയേണ്ടിയിരുന്നത്‌. അതിന്‌ ഡോ. രാജേഷ്കുമാർ നൽകിയ മറുപടി ഇതുപോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക്‌ ഉപകാരപ്രദമായേക്കും.

മൂക്കിലെ ശ്ലേഷ്മപാളിയിൽ അസ്വസ്ഥത വരുന്നതാണ് തുമ്മൽ ഉണ്ടാക്കുന്നത്. ഗ്രാമങ്ങളിൽ ജീവിക്കുന്നവരിൽ അഞ്ച് ശതമാനത്തിനും നഗരവാസികളിൽ 25 ശത മാനത്തിനും അലർജിക്ക് കാരണമുള്ള തുമ്മൽ കണ്ടു വരുന്നു. ആൺ-പെൺ വ്യത്യാസമില്ലാതെ 30 വയസിന് താഴെ ഇത്തരം അലർജി രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു.
പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിൽ തുമ്മൽ ഇരട്ടി യായിരിക്കും.

ചിലരിൽ അലർജി, ആസ്ത്മ തുടങ്ങിയ അസുഖങ്ങളുടെ തുടക്കമായിട്ടാണ് തുമ്മൽ ഉണ്ടാകുന്നത്. തണുപ്പ്, പൊടി, ചിലതരം പാണികൾ, പൂമ്പൊടി, പുൽവർഗങ്ങൾ, കാലാവസ്ഥാ യി ലെ വ്യതി യാനങ്ങൾ, ചിലതരം ഭക്ഷ ണങ്ങൾ, ജോലിസ്ഥലത്ത പൊടി ഇവയെല്ലാം തുമ്മൽ ഉണ്ടാക്കും, ചിലരിൽ തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിന് കാരണം തുമ്മലായേക്കാം.

സ്ഥിരമായി തുമ്മലുണ്ടാകുന്നവരിൽ മൂക്കിലെ ദശ വളർച്ച, മണവും രുചിയും അറിയാൻ ബുദ്ധിമുട്ട്, സൈനസൈറ്റിസ്, ചെവിവേദന, നീരൊലിപ്പ്, കഫക്കെട്ട്. ഹർണിയ , തലവേദന, ക്ഷീണം, കണ്ണിന് ചുറ്റും കറുത്ത വലയം, നീർക്കെട്ട്, തൊണ്ടവേദന, മറവി, കണ്ണ്, ചെവി, മൂക്ക് ചൊറിച്ചിൽ എന്നീ രോഗങ്ങളും ഉണ്ടാകും, പ്രതിരോധശേഷിക്കുറവും ചിലരിൽ തുമ്മലുണ്ടാക്കാം. കുട്ടികളിൽ കാണുന്ന തുമ്മൽ ശ്വാസംമുട്ടലിന്റെ തുടക്കമാകാം. ഹോമിയോപ്പതിയിൽ തുമ്മലിനും അലർജിക്കും വളരെ ഫലപ്രദമായ ചികിത്സയുണ്ട്‌. മൂന്നു മാസത്തെ ചികിത്സ വഴി ഇത് ഭേദമാക്കാം.

അലർജിയുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുക. സ്ഥിരമായി വ്യായാമം ചെയ്യുക, നീന്തൽ, ദീർഘമായി ശ്വാസോശ്വാസം ചെയ്യുക എന്നിവ തുമ്മൽ കുറയ്ക്കാൻ സഹായിക്കും. ധാരാളം പഴ വർഗ്ഗങ്ങൾ കഴിക്കുക. ദിവസം 15 ഗ്ലാസ് വെള്ളം കുടിക്കുക എന്നീ ക്രമമായ ജീവിത ചര്യകളിലൂടെ തുമ്മലും അലർജിയും തുടച്ചുനീക്കാം.

ALSO WATCH THIS VIDEO

Avatar

Staff Reporter