മലയാളം ഇ മാഗസിൻ.കോം

ഒന്ന്‌ വച്ചാൽ മൂന്ന്‌ കൊടുക്കുന്ന കള്ളനോട്ടടിക്കാരി സീരിയൽ നടി സൂര്യയെക്കുറിച്ച്‌ അധികമാർക്കും അറിയാത്ത ജീവിതകഥ!

സീരിയൽ നടിയും അമ്മയും സഹോദരിയും കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത കേസിൽ അറസ്റ്റിൽ ആയി എന്ന വാർത്ത പുറത്തു വന്നപ്പോൾ കേരളം ഒന്നടങ്കം ഞെട്ടിയത് മൂന്നു സ്ത്രീകൾക്ക് ഇത് സാധിച്ചത് എങ്ങിനെ എന്നായിരുന്നു. ആരാണ് സൂര്യ ശശികുമാർ എന്ന നടി എന്നറിയാൻ ഉള്ള ആകാംഷ ആയിരുന്നു പിന്നീട് എല്ലാവർക്കും.

\"\"

കൊല്ലം മുളങ്കാടകം വെള്ളയിട്ടമ്പലം എം.കെ.ആർ.എ നഗറിലെ ഒന്നാം നമ്പർ വീടായ വാരാവിൽ തറവാട്ടിൽ അമ്മയും രണ്ട് പെണ്മക്കളും ചേർന്ന് കള്ളനോട്ട് അടിക്കുകയായിരുന്നു എന്നു വിശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആണ് അവിടുത്തെ പരിസരവാസികളും.

അയൽക്കാരുമായോ നാട്ടുകാരുമായോ പോലും യാതൊരുവിധ അടുപ്പവും ഈ അമ്മയ്ക്കും മക്കൾക്കും ഇല്ലായിരുന്നു. അയൽ വീടുകളുമായി അകലം സൂക്ഷിച്ച് ഇടതൂർന്ന് വളർന്ന് നിൽക്കുന്ന ബോഗൻ വില്ല ഒരുക്കുന്ന ഇരുണ്ട മേലാപ്പും ഉയരം കൂടിയ മതിൽക്കെട്ടും ഒക്കെയായി വാരാവിൽ വീട്ടുകാർ കൃത്യമായ പ്ലാനിങ്ങോടെ വീടിനുള്ളിൽ എന്താണ് ചെയ്തിരുന്നത് എന്നതിന്റെ രഹസ്യം വണ്ടൻമേട് പൊലീസിന്റെ ജീപ്പ് വീട് പരിശോധിക്കാൻ എത്തിയപ്പോൾ മാത്രമാണ് നാട്ടുകാർക്ക് മനസിലായത്.

\"\"

കുവൈറ്റിൽ വച്ച് അസ്വാഭാവിക സാഹചര്യത്തിൽ ഭർത്താവ് ശശികുമാർ മരിച്ചതിന് ശേഷം രണ്ട് പെൺമക്കളെ വളർത്തി വലുതാക്കിയ ഉഷ എന്ന രമാദേവി (60) വീട്ടിനുള്ളിൽ സർക്കാർ അച്ചടിച്ചിറക്കുന്ന നോട്ടുകൾ പോലും വെല്ലുന്ന രീതിയിൽ നോട്ട് അടിക്കുന്ന കള്ളക്കമ്മട്ടം സൂക്ഷിച്ചിരുന്നു എന്നു ആരും സംശയിച്ചതുപോലും ഇല്ല എന്നതാണ് വാസ്തവം.

അമ്മയ്ക്കും രണ്ടു പെണ്മക്കൾക്കും എന്തൊക്കെയോ ചെറിയ ചുറ്റിക്കളികൾ ഉണ്ടെന്ന് നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു എങ്കിലും ഇങ്ങിനെ ഒരു കാര്യത്തെ പറ്റി അവർ ആരും ആലോചിച്ചിട്ടുപോലും ഇല്ല. രമാദേവിയുടെ മൂത്ത മകൾ ആണ് സീരിയൽ താരവും ഫാഷൻ ഡിസൈനറും ഒക്കെയായ സൂര്യ ശശികുമാർ.

സൂര്യയുടെ ആദ്യവിവാഹം അത്യാഢംബരപൂർണം ആയിരുന്നു. സകലവഴികളും ബന്ധങ്ങളും ഉപയോഗിച്ച് കിട്ടാവുന്നിടത്ത് നിന്നെല്ലാം പണം കടം വാങ്ങിയുള്ള ആഡംബര ജീവിതമായിരുന്നു രമാദേവിയും മക്കളും നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇവർ വളരെ പെട്ടെന്ന് തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ ആവുകയും ചെയ്തു.

\"\"

സാമ്പത്തിക ബാധ്യത കൂടിയപ്പോൾ വേറെ വഴികൾ ഇല്ലാതെ അവർ വീട് വിറ്റു. വീട് വിറ്റെങ്കിലും വീടും സ്ഥലവും വാങ്ങിയവരുമായി കരാറുണ്ടാക്കി അമ്മയും പെണ്മക്കളും വാടകയ്ക്ക് അവിടെ തന്നെ താമസിച്ചു വരികയായിരുന്നു. സംവിധായകനുമായി നടന്ന സൂര്യയുടെ ആദ്യവിവാഹം വിവാഹ മോചനത്തിൽ കലാശിച്ചതോടെ ആണ് ഇവർ സാമ്പത്തിക പ്രതിസന്ധിയിൽ ആയത്.

ഇതിനു ശേഷമാണ് നോട്ടടിയുടെ പുതിയ ലോകത്തേക്ക് ഇവർ നീങ്ങിയത്. സ്ത്രീകൾ മാത്രമുള്ള വീട് ആയതിനാലും പുറം ലോകവുമായി അധികം ബന്ധമില്ലാത്തതിനാലും കൂറ്റൻ മതിൽക്കെട്ടിനുള്ളിലെ വിശാലമായ വീട് ആയതുകൊണ്ടും ഒക്കെ വീടിനുള്ളിൽ നോട്ടടി സമൃദ്ധമായി നടക്കും എന്ന ഇവരുടെ ആത്മവിശ്വാസം ആയിരിക്കും ഇത്രനാളും ഇത് പിടിക്കപ്പെടാതെ മുന്നോട്ട് പോകാൻ കാരണം.

ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി 20,000 രൂപ വരെ പലിശ നൽകിയ ഇടപാടുകളും ഈ സ്ത്രീകൾ നടത്തിയിരുന്നു. കള്ളനോട്ടുകൾ ആണ് ഇവർ പലിശയ്ക്ക് എടുക്കുന്ന പണത്തിന് പകരമായി കൊടുക്കാൻ ഉള്ളവർക്ക് കൊടുത്തുകൊണ്ടിരുന്നത്. പലരിൽ നിന്നായി വായ്പയായി വാങ്ങിച്ച പണം ആളുകൾ തിരികെ ചോദിച്ച് തുടങ്ങിയപ്പോൾ ചില കൊള്ളപ്പലിശക്കാരെ പൂട്ടാനുള്ള വഴിയായിരുന്നു ഈ കള്ളനോട്ടുകൾ.

\"\"

പലരും അസമയങ്ങളിൽ പോലും ആഡംബര കാറുകളിൽ ഈ വീട്ടിൽ. വന്നുപോകുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഒരുവേള എങ്കിലും ഒന്ന് സദാചാര പൊലീസ് ആയിപ്പോയാൽ അകത്തായാൽ ഉണ്ടാകുന്ന പൊല്ലാപ്പ് ഓർത്ത് നാട്ടുകാർ മൗനം പാലിച്ചു. ഇതൊന്നുമല്ലെങ്കിലും ഒരു സീരിയൽ താരത്തിന്റെ വീടുകൂടിയായതിനാൽ അസ്വാഭാവികത പറയാൻ തോന്നിയില്ല. അതുകൊണ്ട് തന്നെ അവിടേക്ക് വരുന്ന വണ്ടികൾ തടയാനോ നിരീക്ഷിക്കാനോ നാട്ടുകാർ മെനക്കെട്ടില്ല. ഇതും ഇവർക്ക് സഹായകമായി എന്നു തന്നെ പറയാം.

പിടിയിലായ രമാദേവിക്കും പെണ്‍മക്കള്‍ക്കും രാഷ്ട്രീയബന്ധമുള്ളതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്ത ഇവരുടെ മനയില്‍കുളങ്ങരയിലെ ആഡംബര വീട്ടില്‍ രാഷ്ട്രീയരംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രമാദേവി കുറ്റം സമ്മതിക്കുകയും മക്കള്‍ക്ക് ഇതില്‍ പങ്കില്ലെന്നു പറയുകയും ചെയ്തു.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor