മലയാളം ഇ മാഗസിൻ.കോം

എന്താണ്‌ മുത്തൂറ്റിലെ തൊഴിലാളികളുടെ യഥാർത്ഥ പ്രശ്നം? സമരത്തിനു പിന്നിലെ ചില അറിയാകഥകൾ ഇങ്ങനെ!

ദിവസങ്ങളായി തുടരുന്ന മുത്തൂറ്റ്‌ ഫിനാൻസിലെ തൊഴിലാളികളുടെ അവകാശ സമരത്തിനു പിന്നിലെ ചില കാര്യങ്ങൾ സാമൂഹിക പ്രവർത്തക മിനിമോഹൻ തുറന്നെഴുതുന്നു.

\"\"

മുത്തുറ്റ്‌ ഒരു ക്രമസമാധാന പ്രശ്നമോ തൊഴിൽ തർക്കമോ എന്നുള്ളത്‌ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കലാണ്‌. മുത്തൂറ്റ്‌ പ്രശ്നത്തിൽ ധനകാര്യ സ്ഥാപനം എന്ന രീതിയിൽ റിസർവ്വ്‌ ബാങ്കിന്റെ ചട്ടങ്ങളും റൂൾസും ബാധകമാണ്‌ അത പാലിക്കപ്പെടുന്നതിൽ മേറ്റ്ല്ലാ പ്രൈവറ്റ്‌ ബാങ്ക്‌ കളെ പോലെ തന്നെ മുത്തുറ്റിലും ബാധകമാണ്‌, ഡൽഹിയിൽ ഒരു മുത്തുറ്റ്‌ ജീവനക്കാരൻ മാനസിക സംഘർഷത്തിൽ പെട്ട്‌ സഹപ്രവർത്തകർക്ക്‌ നേരെ വെടിയുതിർത്ത ഇടത്തു നിന്നു വേണം മുത്തുറ്റ്‌ ബാങ്കിലെ തൊഴിൽ തർക്കങ്ങളെ മനസ്സിലാക്കാനും വിലയിരുത്താനും, കോൺട്രാക്റ്റ്‌ ലേബർ അബോളിഷൻ ആന്ര്‌ പ്രൊഹിബിഷൻ ആക്റ്റ്‌ (അമന്ര്മ്മെന്റ്‌ ) നിലവിൽവന്ന ശേഷം മാനേജ്മെൻറിനു കിട്ടിയ എല്ലാ മേൽ കൈയ്യും തൊഴിലാളിയുടെ ജീവനക്കാരുടെ മേൽ നിർദാക്ഷണ്യം പ്രയോഗിക്കപെട്ട സ്ഥാപനമാണ്‌ മുത്തൂറ്റ്‌.

2005 നു ശേഷം കേരളത്തിൽ തന്നെ കോഴിക്കോട്‌ നിരവധിതവണ ഇവിടുത്തെ സെക്യൂരിറ്റി ഹൗസ്‌ കീപ്പിംഗ്‌ ജീവനക്കാർ സമരത്തിൽ പോയിട്ടുണ്ട്‌ ആജീവനക്കാർ എല്ലാം out source Labor ന്റെ വരിധിയിൽ പെടുത്തി man Power Agency ക്‌ളെ കൂടെ പിടിച്ച്‌ പുറത്താക്കുകയാണ്‌ ചെയ്തത്‌ ,സമൂഹത്തിൽ താഴെ തട്ടിൽ ഉള്ളവർ ആയതിനാൽ അത്‌ പൊതുസമൂഹം വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല എന്നാൽ ഇന്ന്‌ മധ്യവർഗ്ഗ ജീവനക്കാരും മധ്യ വർഗ്ഗ്‌ പൊതുസമൂഹത്തെയും ബാധിക്കപ്പെട്ടു എന്ന പുരോഗതി മാത്രമാണ്‌ ഇപ്പോൾ നടക്കുന്ന വാഗ്വാദങ്ങൾ മുത്തുറ്റ്‌ തൊഴിലാളിക്ക്‌ നിക്ഷേധിച്ച കാര്യങ്ങൾ.

വേതന നിയമ പ്രകാരമുള്ള വേതനം നൽകാതിരിക്കുക. നീയമ പ്രകാരമുള്ള ബോണസ്സ്‌ നൽകാതിരിക്കുക. നീയമ പ്രകാരമുള്ള ഓവർ ടൈം വേതനം നൽകാതിരിക്കുക. ഭരണഘടനയിൽ മൗലീക അവകാശമായി പ്രഖാപിച്ചിട്ടുള്ള യൂണിയൻ രൂപീകരണ അവകാശം അംഗീകരിക്കാതിരിക്കുക. നീയമപ്രകാരമുള്ളസ്റ്റാന്റിംഗ്‌ ഓർഡേഴ്സ്‌ നടപ്പിലാക്കാതിരിക്കുക. നീയമ പ്രകാരം ഡൊമസ്റ്റിക്ക്‌ എങ്ക്വയറി നടത്താതെ പിരിച്ചു വിടുക. യൂണിയൻ ഭാരവാഹിയായി എന്നതിന്റെ പേരിൽ അന്യായമായി ട്രാൻസ്ഫർ ചെയ്യുക. സംസ്ഥാന ലേബർ കമ്മീഷണർ വിളിച്ചുചേർത്ത നീയമപരമായ അനുരഞ്ജന ചർച്ചകൾ മന:പൂർവ്വം ബഹിഷ്ക്കരിക്കുക. ബഹു: തൊഴിൽ വകുപ്പ്‌ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന ചർച്ചകളിൽ പോലും പങ്കെടുക്കാതെ ധാർഷ്ട്യ മനോഭാവം പ്രകടിപ്പിക്കുക. പ്രതിവർഷം 2000 കോടി ലാഭം നേടുന്ന ഒരു സ്ഥാപനത്തിന്റെ മാനേജ്‌ മെന്റ്‌ പ്രവർത്തികളാണിതു്‌. പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ ഏത്‌ നീയമവും ലംഘിക്കാമെന്ന വളരെ തെറ്റായ സന്ദേശം ഇവർ സമൂഹത്തിന്‌ നൽകുന്നു.

\"\"

പാർലമെന്റും നീയമസഭയും പാസ്സാക്കിയിട്ടുള്ള നീയമങ്ങൾ ഞങ്ങൾ ലംഘിക്കും. ഞങ്ങൾ പറയുന്ന നീയമങ്ങൾ തൊഴിലാളികൾ അനുസരിച്ചു കൊള്ളണം. ചില മാനേജ്മെന്റുകളുടെ ഇത്തരം ധിക്കാരമാണ്‌ കേരളത്തിലെ വ്യവസായ സമാധാനം തകർക്കുന്നത്‌. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ സൽപേരിനെ വികൃതമക്കുന്ന ഇത്തരം മാനേജ്മെന്റ്‌ സമീപനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഹൈക്കോടതി ചീഫ്‌ ജസ്റ്റീസിനെ ട്രാൻസ്ഫർ ചെയ്യുമ്പോൾ സമരം ചെയ്യുന്ന രാജ്യമാണിത്‌. IASകാരും 1PSകാരും സുപ്രീം കോടതി ജഡ്ജിമാർ വരെ പതിഷേധ സമരം നടത്തുന്ന രാജ്യമാണിത്‌. തൊഴിൽ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുക. നീയമങ്ങളെ മാനിക്കുക – അനുസരിക്കുക. ഈ പൊതുതത്വം സർക്കാരിനും, മാനേജ്‌ മെന്റിനും ട്രെയിഡ്‌യൂണിയനുകൾക്കും ഒരേ പോലെബാധകമാണ്‌.

മുൻഹൈക്കോടതി ചീഫ്‌ ജസ്റ്റീസും മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന കോശി സാർ ഈ സ്ഥാപനത്തിന്റെ ബോർഡ്‌ മെബറായിരിക്കുമ്പോൾ ഈ നീയമ ലംഘനങ്ങൾ തിരുത്തുവാൻ ആധികാരികമായി അദ്ദേഹം മാനേജ്മെന്റിനോടാവശ്യപ്പെടണം. എല്ലാം അറിയുന്ന അങ്ങേയ്ക്ക്‌ ഈ തൊഴിൽ പ്രശ്നത്തിന്‌ പരിഹാരം നിർദ്ദേശിക്കുവാൻ നിശ്ചയമായും സാധിക്കും. സമരം ചെയ്യുന്നതൊഴിലാളികളുടെ അഭിപ്രായങ്ങൾ നേരിട്ട്‌ കേട്ടും സ്ഥാപനത്തിന്റെ മാനേജിംഗ്‌ ഡയറകറുടെയും ബഹു: എളമരം കരീം MP യുടെയും അഭിപ്രായങ്ങൾ നവ മാദ്ധ്യമങ്ങളിലൂടെ കേൾക്കുകയും പത്രവാർത്തകളിലൂടെ അറിഞ്ഞ വിവരങ്ങൾ വിലയിരുത്തിയും ആണ്‌ ഈ അഭിപ്രായം ചർച്ചയിലൂടെ ഈ തൊഴിൽ പ്രശ്നം പരിഹരിക്കപ്പെടണം.

ഇനി ഇതിലേ മനേജ്മെന്റിന്റെ അവകാശവാദങ്ങളുടെ വൈരുധ്യം മനസ്സിലാക്കണമെങ്കിൽ l LC യുടെ തൊഴിലാളി നയങ്ങൾ നടപ്പിലാക്കാൻ എല്ലാ ഭൗതിക സാഹചര്യങ്ങളും മുത്തുറ്റിന്‌ ഉണ്ട്‌ എന്ന്‌ അവിടുത്തെ തന്നെ ജീവനക്കാർ പറയുന്ന ഈ ഡേറ്റ പരിശോധിച്ചാൽ മനസ്സിലാകും, മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ കഴിഞ്ഞ 15 മാസത്തെ ലാഭം മാത്രം 2650 കോടി. കേരളത്തിലെ 3000 തൊഴിലാളികൾക്ക്‌ 5000 രൂപ വെച്ച്‌ ശമ്പളവർധനവ്‌ അനുവദിച്ചാൽ ഒരു മാസം വെറും 1.5 കോടി.. ഇത്‌ ഒരു വർഷത്തേക്ക്‌ കണക്കാക്കിയാൽ വെറും 18 കോടി. 2650 കോടിയിൽ നിന്നും 18 കോടി കുറച്ചാലും ബാക്കി 2632 കോടി. വെറും 18 കോടി കൂടി ശമ്പളമായി ചിലവഴിക്കാൻ MD ക്ക്‌ മടിയാണത്രെ. അങ്ങനെ കൊടുത്താൽ കമ്പനി നഷ്ടത്തിലാവുമത്രെ.

\"\"

ആ 18 കോടി കൂടി കൊടുക്കാതിരിക്കാനാണു സമരം ഒത്തുതീർക്കാതെ തൊഴിലാളികളെ സമരത്തിലേക്ക്‌ തള്ളിവിട്ടത്‌. ആ 18 കോടി കൊടുക്കാതിരിക്കാനാണ്‌ ലേബർകമ്മീഷണർ വിളിച്ച ചർച്ചക്ക്‌ വരാതിരുന്നത്‌. ആ 18 കോടി കൊടുക്കാതിരിക്കാനാണ്‌ CITU മുത്തൂറ്റ്‌ പൂട്ടിക്കുന്നേ എന്നുപറഞ്ഞ്‌ 24 ചാനലിൽ ലക്ഷങ്ങൾ എറിഞ്ഞു paid news കൊടുത്തത്‌. മന്ത്രി വിളിച്ച ചർച്ചക്ക്‌ വരാതിരുന്നത്‌ ആ 18 കോടി കൊടുക്കാതിരിക്കാനല്ലേ. ആ 18 കോടി കൂടി കൊടുക്കാതിരിക്കാനാണ്‌ സോഷ്യൽ മീഡിയയിൽ സമരം പൊളിക്കാൻ വേണ്ടി വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്‌. ആ 18 കോടി കൊടുക്കാതിരിക്കാനാണ്‌ MD ഫുട്പാത്തിലിരുന്നു പ്രധിഷേധിച്ചത്‌.. ആ കോടികളെക്കാൾ അന്തസ്സ്‌ MD ക്ക്‌ ഉണ്ടെന്നാണ്‌ ഞങ്ങൾ വിചാരിച്ചിരുന്നത്‌. ആ 18 കോടി കൊടുക്കാതിരിക്കാനാണ്‌ പൊതുമേഖല ബാങ്കുകളിൽ നിന്നും റിട്ടയർ ചെയ്ത്‌ മുത്തൂറ്റിൽ വന്ന കടൽകിളവന്മാരുടെ നേതൃത്വത്തിൽ സമരത്തെ തകർക്കാൻ നോക്കുന്നത്‌.

ആ 18 കോടി കൊടുക്കാതിരിക്കാനാണ്‌ സമയവും തിയ്യതിയും ഇല്ലാത്ത വ്യാജവീഡിയോ പ്രചരിപ്പിക്കുന്നത്‌. ഒമ്പതാം തിയതി വരെ ചർച്ചക്ക്‌ സമയം ചോദിച്ചത്‌ അതിനിടയിൽ ഈ സമരത്തെ തകർക്കാം എന്നു വ്യാമോഹിച്ചിട്ടല്ലേ.. ആ 18 കോടി കൂടി ലഭിക്കാൻ വേണ്ടി. ആ 18 കോടി കൊടുക്കാതിരിക്കാനാണ്‌ കോടതിയെ വിശ്വാസമില്ലാത്ത നിങ്ങൾ ഇപ്പൊ കോടതിയിൽ നിന്നും പോലീസ്‌ പ്രൊട്ടക്ഷൻ വാങ്ങിയിട്ടുള്ളത്‌. 3000 തൊഴിലാളികളെയും അവരുടെ കുഞ്ഞുങ്ങളെയും ഈ ഓണത്തിന്‌ പട്ടിണിക്കിട്ടത്‌ ആ 18 കോടി കൊടുക്കാതിരിക്കാനല്ലേ. ആരോടാണ്‌ താങ്കൾക്ക്‌ ഇത്ര ശത്രുത. 2650 കോടി ലാഭം ഉണ്ടാക്കിതന്ന തൊഴിലാളികളോടോ…? 2650 കോടി വീതിച്ചു നൽകാനല്ലല്ലോ പറയുന്നത്‌.. ജീവിക്കാനാവശ്യമായ മാന്യമായ ശമ്പളമല്ലേ ചോദിക്കുന്നത്‌. ആ 18 കോടി കൊടുക്കാതിരിക്കാൻ. ഇപ്പൊ എത്ര കോടി ചിലവാക്കിയിട്ടുണ്ടാകും. മുത്തൂറ്റ്‌ കുടുംബങ്ങളിലെ ഓരോരുത്തരോടും കൂടിയാണ്‌ ചോദിക്കുന്നത്‌ എന്തിനാണ്‌ ഇത്ര ആർത്തി?

മുത്തൂറ്റ്‌ ജോർജ്ജ്‌ ഗ്രൂപ്പ്‌ ആയ റെഡ്‌ മുത്തൂറ്റ്‌ ഇന്ത്യയിൽ എല്ലാവരേക്കാളും കൂടുതൽ ലാഭം ഉണ്ടാക്കുന്ന NBFC ആണ്‌. കേരളത്തിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്ന സ്വകാര്യ മുതൽ പൊതുമേഖല ഉൾപ്പെടെ. 26000 പേര്‌ ജോലി ചെയ്യുന്നു. ഇക്കഴിഞ്ഞ 2019 മാർച്ചിൽ തീർന്ന ധനകാര്യ വർഷത്തിൽ 6878 കൊടി പലിശ വരുമാനം,കിട്ടാക്കടം, എഴുതി തള്ളൽ എല്ലാം കഴിഞ്ഞ്‌ 1972 കോടി ലാഭം ഉണ്ടാക്കി. മുത്തൂറ്റ്‌ 2016 ൽ ഒരു സമരം ഉണ്ടായപ്പോൾ ശമ്പള വർദ്ധനവ്‌ ഉൾപ്പെടെ ഒരു കരാർ ജീവനക്കാരുമായി ഒപ്പിട്ടിരുന്നു. ആ കരാർ 2019 ൽ എത്തിയിട്ടും നടപ്പാക്കാത്തതിന്‌ കൃത്യമായി നോട്ടിസ്‌ കൊടുത്തു്‌, ആദ്യം സൂചന പണിമുടക്ക്‌ നടത്തിയിട്ട്‌, പിന്നീട്‌ വീണ്ടും അനിശ്ചിത കലസമരം നോട്ടിസ്‌ കൊടുത്തുമാണ്‌ സമരം തുടങ്ങിയത്‌. മുത്തൂറ്റിൽ റഫറണ്ടം നടപ്പാക്കാൻ മാനേജ്മെന്റ്‌ സമ്മതിക്കാത്തത്‌ മൂലം ട്രേയ്ഡ്‌ യൂണിയൻ ഉണ്ടായിരുന്നില്ല. മാനേജ്മെന്ര്പ്പറയുന്ന കാര്യങ്ങൾ മാത്രമാണ്‌ പലപ്പോഴും പൊതുജനത്തിന്‌ അറിയാൻ കഴിഞ്ഞിരുന്നത്‌. ഒന്നാമത്‌ കേരളം ഗോൾഡ്‌ ലോൺ nbfc കളുടെ വിഹാര രംഗമാണ്‌. രാജ്യത്തെ ഏറ്റവും വലിയ പത്ത്‌ gold loan nbfc കളിൽ 7 ഉം കേരളത്തിൽ ആണ്‌. അത്‌ കൊണ്ട്‌ ഇനി വളർച്ച ഉണ്ടാകില്ല എന്ന്‌ മാത്രമല്ല, കുറയും. അതിനാൽ എമ്പ്പോയീസ്‌ പ്രൊഡക്ടിവിറ്റി എന്ന വാദത്തിന്‌ യാതൊരു സാധൂകരണവുമില്ല.

\"\"

വടക്കേ ഇന്ത്യയിൽ മെട്രോ, സബാർബ്‌, മിനി മെട്രോ, വലിയ ഇൻഡസ്ട്രിയൽ, ട്രേയ്ഡ്‌ സെന്ററിൽ ബ്രാഞ്ച്‌ തുടങ്ങി ബിസിനസ്‌ കഴിഞ്ഞ 3 കൊല്ലം കൊണ്ട്‌ പലിശ വരുമാനം 4800 കോടിയിൽ നിന്ന്‌ 6900 കോടി ആക്കി. 50% വളർന്നു. എന്നാൽ ലാഭം രണ്ടര ഇരട്ടി വർധിച്ചു. 800 കോടിയിൽ നിന്ന്‌ 1972 കോടി. എന്നിട്ടും ജീവനക്കാരുടെ ശമ്പളത്തിന്റെ അനുപാതംഇ 2016 ലെ 661 കോടിയിൽ നിന്ന്‌ 897 കോടി മാത്രം. ഇതിൽ ഉയർന്ന ശമ്പളം, ഇൻസെന്റീവ്‌ വാങ്ങുന്ന മാനേജേരിയൽ ജീവനക്കാരും ഉണ്ട്‌. ലാഭം രണ്ടര ഇരട്ടി കൂടിയിട്ടും 2016 ൽ ഒപ്പിട്ട കരാർ പോലും നടപ്പാക്കാൻ വിഷമം. മുത്തൂറ്റ്‌ ഇപ്പോൾ ഒരു സ്ട്രാറ്റജിക്‌ ഷിഫ്റ്റ്‌ നടത്തി ഗോൾഡ്‌ ലോൺ ബിസിനസ്‌ മൊത്ത ബിസിനസിൽ കുറച്ച്‌ കൊണ്ട്‌ വന്നു കൊണ്ട്‌ housing ഫൈനാൻസ്‌, മൈക്രോ ഫൈനാൻസ്‌ \’മേഖലയിൽ കടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിൽ അവരുടെ റിസ്ക്‌ -reward ratio അനുകൂലമാണ്‌. PMAY സബ്‌സിഡി ഉള്ള ചെറിയ വീട്‌ വെയ്ക്കുന്ന വായ്പയിൽ സബ്‌സിഡി ആകർഷകമാണ്‌. മോർട്ടഗേയ്ജ്‌ ആണ്‌ ഏറ്റവും സുഖം. ഊറ്റി എടുക്കാൻ എളുപ്പം, 10 കൊല്ലം ഒക്കെ. കൂടാതെ ലോൺ പോർട്ടഫോളിയോ right to legal recourse ഉൾപ്പെടെ വലിയ ബാങ്കുകൾക്ക്‌ ആവശ്യം വന്നാൽ വിൽകാം, ബ്രാഞ്ചിൽ ഇത്രയും സ്റ്റാഫ്‌ വേണ്ട, വാടക പോലെയുള്ള operating cost കുറയും ഇങ്ങനെ ഒരു ഷിഫ്റ്റ്‌ ബോധപൂർവം നടത്തുന്നു.

അങ്ങനെ വരുമ്പോൾ ജീവനക്കാരുടെ Skill ഉയർത്തേണ്ടതുണ്ട്‌ അതിനു തുനിയാതെ ഇപ്പോൾ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ആളുകൾ ആ പ്രോഡക്റ്റ്‌ ചെയ്യാൻ യോഗ്യത ഇല്ലാത്തവരും ഇത്രയും ആളും ബ്രാഞ്ചും കേരളത്തിലും ആവശ്യമില്ല. അതാണ്‌ പിരിഞ്ഞു പോകട്ടെ എന്ന ഉദ്ദേശത്തോടെ 2016 മുതൽ ഇങ്ങനെ തുടരുന്നതും, പിരിഞ്ഞു പോകുന്നവർ സ്വന്തം റിസ്കിൽ പോകും സർവ്വിസബനിഫിറ്റ്‌ അടക്കം ഒന്നും കൊടുക്കേണ്ട എന്ന തന്ത്രപരമായ ഇടപെടലാണ്‌ ഇവിടെ നടന്നത്‌. ഇവർ ശമ്പളം ജീവനക്കാരുടെ ബാങ്ക്‌ അക്കൗണ്ടിൽ നേരിട്ട്‌ കൊടുക്കണം എന്ന WPS ഉണ്ടാകണം എന്നാണ്‌. എന്നാൽ NBFC WELFARE ASSOCIATION OF KERALA 2017 ഏപ്രിൽ 12 ന്‌ അതിൽ സ്റ്റേ വാങ്ങി. വിപ്ലവ സർക്കാർ ഇന്ന്‌ വരെയും ആ കേസിൽ നടപടി എടുത്തിട്ടില്ല. ഇതാണ്‌ സമരത്തോട്‌ സർക്കാരിന്റെ യഥാർത്ഥ നിലപാട്‌. ഈ സമരം കേരളത്തിൽ നല്ലതാണ്‌. അസംഘടിത തൊഴിൽ ചൂഷണം അത്ര ഭീകരമാണ്‌ കേരളത്തിൽ. ഇവർ വ്യവസായമൊന്നും നടത്തുന്നില്ല. ഒരു ടാക്സും ജി.എസ്ടിയും പോലും ഇവർക്ക്‌ ബാധകമല്ല അപ്പോൾ ഇവിടുത്തെ ക്രമസമാധാന പ്രശ്നം എന്നത്‌ മുത്തുറ്റ്‌ മാനേജ്മെന്ര്‌ അല്ലേ ചെയ്യുന്നത്‌.

Avatar

Staff Reporter