മലയാളം ഇ മാഗസിൻ.കോം

\’റീച്ച്‌ ഓൺ ഫാസ്റ്റ്‌ ബസ്സ്‌\’: KSRTCയുടെ ഈ കൊറിയർ സർവ്വീസ്‌ ജനകീയം

കേരളത്തിനകത്തും പുറത്തും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നതിൽ മാത്രമല്ല, അത്യാവശ്യഘട്ടങ്ങളിൽ സഹായഹസ്തവുമായി മുന്നിൽ തന്നെ ഉണ്ടാകും എന്ന് നമ്മുടെ കെ എസ്‌ ആർ ടി സി, തമിഴ്‌നാട്‌ വെള്ളപ്പൊക്കക്കെടുതി സമയത്ത്‌ തെളിയിച്ച്‌ കഴിഞ്ഞു. എന്നാൽ ആളുകളെ മാത്രമല്ല അവർക്ക്‌ അത്യാവശ്യമായ ഡോക്യുമെന്റുകളും രേഖകളും ഉൾപ്പെടെ എന്ത്‌ പാഴ്സലും കേരളത്തിനകത്ത്‌, വാഹനത്തിന് ചെന്നെത്താൻ ഒരു നിർവ്വാഹവും ഇല്ലാത്ത സ്ഥലങ്ങളിലൊഴിച്ച്‌, കൃത്യമായി എത്തിക്കാനും കെ എസ്‌ ആർ ടി സി സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്‌, മലപ്പുറം, പെരിന്തൽമണ്ണ, സുൽത്താൻ ബത്തേരി, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിൽ കെ എസ്‌ ആർ ടിസി ഡിപ്പോകളിൽ \’റീച്ച്‌ ഓൺ ഫാസ്റ്റ്‌ ബസ്‌ കൗണ്ടർ\’ പ്രവർത്തിച്ച്‌ വരുന്നു. ഇവിടങ്ങളിലെ കൗണ്ടറുകളിൽ പാഴ്സൽ ഏൽപ്പിക്കുമ്പോൾ കൊറിയർ ട്രാക്ക്‌ ചെയ്യാനുള്ള നമ്പർ അടക്കം ഒരു എസ്‌ എം എസ്‌ പാഴ്സൽ ആർക്കാണോ അയക്കുന്നത്‌ അയാൾക്ക്‌ ലഭിക്കും. അയാൾക്ക്‌ പാഴ്സൽ തന്റെ പ്രദേശത്തെ റീച്‌ ഓൺ ഫാസ്റ്റ്‌ ബസ്‌ കൗണ്ടറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ അത്‌ കൈപ്പാറ്റാവുന്നതാണ്. തുടർന്ന് പാഴ്സൽ അയച്ച വ്യക്തിക്ക്‌ കൈപ്പറ്റിയ വിവരം അറിയിച്ച്‌ ഒരു എസ്‌ എം എസ്‌ തിരിച്ചും ലഭിക്കും.

കേരളത്തിൽ ബസ്‌ റൂട്ട്‌ നിലവിലുള്ള എല്ലാ സ്ഥലങ്ങളിലേയും ആവശ്യക്കാർക്ക്‌ ഈ സേവനം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്‌. സാധാരണ കവറുകൾക്കും മറ്റും 25 രൂപയും ടാക്സും, മൂന്ന് കിലോ വരെയുള്ള പാഴ്സലിന് 50 രൂപയും തുടർന്ന് കിലോ കൂടുന്നതനുസരിച്ച്‌ ആനുപാതികമായി തുക ഈടാക്കുകയും ചെയ്യും. നിലവിൽ കേരളത്തിനകത്ത്‌ എവിടെയും പാഴ്സൽ എത്തിക്കാനുള്ള ഈ സൗകര്യം ഭാവിയിൽ കേരളത്തിന് വെളിയിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ മലയാളം ഇ-മാഗസിൻ.കോം നോട്‌ പറഞ്ഞു.

കേരളത്തിൽ ഭൂരിഭാഗം സ്വകാര്യ പാഴ്സൽ സർവ്വീസുകളും നഗരങ്ങൾ കേന്ദ്രീകരിച്ച്‌ മാത്രമാണ് പ്രവർത്തിച്ച്‌ വരുന്നതെന്നിരിക്കെ, നഗരഗ്രാമ ഭേദമില്ലാതെ കെ എസ്‌ ആർ ടി സി ബസ്സ്‌ സർവ്വീസ്‌ നടത്തുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക്‌ കൊറിയറുകൾ എത്തിക്കാനാകുമെന്ന പ്രതീക്ഷ റീച്ച്‌ ഓൺ ഫാസ്‌ ബസ്‌ സംവിധാനത്തിന് ഉണ്ട്‌. സംസ്ഥാനത്ത്‌ ഒട്ടാകെ ഏകദേശം 30 ഡിപ്പോകളിൽ ഈ സർവ്വീസ്‌ ഇപ്പോൾ ലഭ്യമാണ്. കൂടാതെ കെ എസ്‌ ആർ ടി സി ബസ്‌ സ്റ്റാൻഡുകളിലും കൊറിയർ കളക്ഷനും ഡെലിവറിക്കുമായി ട്രാക്കോണിന്റെ ഓഫീസ്‌ പ്രവർത്തിച്ച്‌ വരുന്നു.

കെ എസ്‌ ആർ ടി സി നഷ്ടത്തിലാണെന്ന മുറവിളിയ്ക്ക്‌ ഇതുവഴി ഒരു പരിധിവരെ ആക്കം കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വളരെ വേഗത്തിൽ തന്നെ അത്യാവശ്യ രേഖകൾ ഉൾപ്പടെ മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവയും മറ്റും ഉദ്ദേശിക്കുന്നിടത്ത്‌ എത്തിക്കാൻ കെ എസ്‌ ആർ ടി സി യുടെ \’റീച്ച്‌ ഓൺ ഫാസ്റ്റ്‌ ബസ്‌\’ സംവിധാനത്തിലൂടെ സാധിയ്ക്കും എന്നത്‌ ആശ്വാസകരം തന്നെ.

Reachon – Fastbuz KSRTC Depot Office Locations –

 • ALAPPUZHA: Johnson- 9387881365, 9895620401, 04776990401
 • ALUVA: Vipin Das A D – 9567211133, 9539348308, 7034000744, 9746091883
 • ANKAMALI: Jophin – 9645656666, Joy Antony – 9847931684, 0484-2452838
 • CHALAKKUDY: John Paul – 9995760308, 9995181511, 9562338856
 • ERNAKILAM: Jiju Sebastion -7558025222, 9656341999
 • KANNUR: P K Jayaraj – 9495659887, 0490-2768887, 8281224090
 • KARUNAGAPPALLY: R Radhakrishna Pillai – 8891123132, 9747755808
 • KATTAPPANA: Radhakrishnan O S – 9747076565, 9746401678
 • KAYAMKULAM: P S Harikumar – 9562821999, 7558825756, 8606849484, 9745255750
 • KOLLAM: Binu Sebastion P – 9744216340, 9562531999, 04743242424
 • KOTTAYAM: Manu V R – 7559060911
 • KOZHIKKODE: Akhil V P – 9072755113, 0495-2729455, 9072755855
 • KUMALY: Aju C Mathew – 9400823082
 • MALAPPURAM: Haneefa C P – 0483-2735761, 9497427818 (office), 9539584242 (office), 8089399195
 • MANANTHAVADY: Jamin K John – 9495641328, 04935-245528, 8606743273
 • MOOVATTUPUZHA: Sasidharan – 9446037539, 9446767539
 • PALAKKAD: Pramodh K M – 9388122578, Sreeram – 9846586710, 0491-3169869
 • PERINTHALMANNA: Gafoor – 9496358533, 04933-227074 (Shibin), 7034196395, 9497426818, 9539500000
 • PERUMBAVOOR: Joji George – 9961868750, Joy Antony – 9847931684, 04842591455
 • PONNANI: Pramodh V K – 0494-2668707, 9495896538
 • SULTHAN BATHERY: Sajeesh Babu N S – 9446924885, 04936-224485, 9495924623
 • THODUPUZHA: T S Ramesh Kumar – 9495834205, 8606319160
 • THRISSUR: Madhu M – 9388316953, 9446323892, 9446031559, 9072071757, 8137904157
 • TVM CITY: Kumar – 9562431999, 9847920663
 • VAIKOM: Gopalakrishnan K – 04829-233447
 • BANGALORE: Jayaraman – 9448000877, 9342556557
 • Vytilla Hub: Jiju Sebastion -7558025222, 9656341999

Reachon – Fastbuz Franchisee Locations –

 • ALAPPUZHA – Regha Padmakumar K V – 9496989519
 • ANKAMALI – Jose Augustin – 9961717300
 • CHALAKKUDY – Sreepriya – 9846657117
 • CHETTIKULANGARA – KYM – Vinu & Sumi – 8893102317
 • ERNAKULAM – EDAPALLY – SUBIN-9037660839
 • ERNAKULAM – NORTH – Manoj – 9037009005
 • ERNAKULAM – PANAMPILLY NGR – Dinil K Thambi – 9745003001
 • HARIPPAD/KARTHIKAPALLY – E Thomas- 9447803901
 • IDUKKI – CHERUTHONI – Sumesh Shivan – 9539444673
 • IDUKKI – KATTAPPANA – Tomin – 9946295501
 • IDUKKI – NEDUMKANDAM – Aneesha PP – 9744412045
 • KARUNAGAPPALLY – Vinod Kumar S – 9526874436
 • KOTTAYAM – Venkitachalam-9388401727
 • MANANTHAVADY – Jamin K John – 9495641328
 • PERINTHALMANNA – Rajagopalan 9446971720
 • PONNANI – Pramodh V K – 9142107707
 • RAMAPURAM – KYM – P R Rajan- 9446375714
 • THODUPUZHA – Sunny V I- 9446288260\”
 • THALASSERY – Praveen – 8301815241

Avatar

Gayathri Devi

Gayathri Devi | Executive Editor

reachon-fastbuz

Avatar

Staff Reporter