പാചകം ചെയ്യാത്ത ആഹാരങ്ങൾ കൂടുതൽ കഴിക്കുന്ന ഭക്ഷണരീതിയെയാണ് ‘റോ ഫുഡ് ഡയറ്റ്’ എന്നുപറയുന്നത്. ഈ ആഹാരരീതിയിലൂടെ അമിതമായ കലോറി, പഞ്ചസാര, പതപ്പെടുത്തിയ ആഹാരങ്ങൾ എന്നിവ കുറയ്ക്കുവാൻ കഴിയുന്നു. ഈ ആഹാരരീതിയിലൂടെ ആരോഗ്യം വർദ്ധിപ്പിക്കുവാനും ശരീരഭാരം നിയന്ത്രിച്ച് വണ്ണം കുറയ്ക്കുവാനും കഴിയുന്നു.
റോ ഫുഡ് ഡയറ്റിൽ പഴവർഗ്ഗങ്ങൾ, മലക്കറികൾ, നട്ട്സ്, ധാന്യങ്ങൾ, ഇലക്കറികൾ എന്നിങ്ങനെ സസ്യാഹാരമാണ് മിക്കവാറും ശുപാർശ ചെയ്യപ്പെടുന്നത്. ചിലർ പച്ചമുട്ട, പാൽ ഉൽപ്പന്നങ്ങൾ എന്നിവയും ഈ ഡയറ്റിൽ ഉൾപ്പെടുത്തുന്നു.
104 മുതൽ 118 വരെ ഫാരൻ ഹീറ്റിൽ കൂടുതൽ ചൂടാക്കാതെയുള്ള ആഹാരം, പച്ചഭക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പാചകം ചെയ്യുമ്പോൾ അതിലുള്ള പോഷകങ്ങൾ നഷ്ടപ്പെടുന്നു. അതുകൊണ്ട് റോ ഫുഡ് ഡയറ്റിൽ പാചകം ചെയ്ത ആഹാരത്തിന് പകരം മലക്കറി, പഴവർഗ്ഗങ്ങൾ, സാലഡുകൾ, ജ്യൂസ്, പുഡ്ഡിംഗ് കുതിർത്തതും മുളപ്പിച്ചതുമായ ധാന്യങ്ങൾ എന്നിവ ഉപയോഗിക്കുന്നു.
ഈ രീതിയിൽ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ജലാംശം, ഊർജ്ജം, പോഷകങ്ങൾ എന്നിവ ലഭിക്കുന്നു. കൂടാതെ ആരോഗ്യമുള്ള ശരീരത്തിനും ശരീരത്തിന്റെ വണ്ണം കുറയ്ക്കുവാനും ഇത് മികച്ചതാണ്. പച്ചക്കറികളിൽ കലോറി കുറവും നാര് സത്ത് കൂടുതലായിരിക്കും. അതുകൊണ്ട് ശരീരത്തിൽ ആവശ്യത്തിലധികം കലോറി ചേരുന്നത് തടയപ്പെടും.
റോ ഫുഡിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാര് സത്ത്, ജലസത്ത്, നീർസത്ത് എന്നിവ ധാരാളമുണ്ടാവും. സോഡിയം, കലോറി, പഞ്ചസാര കൊഴുപ്പ് എന്നിവ കുറവുമായിരിക്കും. ഇത് ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനത്തെ സുഗമമാക്കി ശരീരത്തിന് നവോന്മേഷമേകുന്നു.
YOU MAY ALSO LIKE THIS VIDEO, അമ്മയുടെ മുന്നിലിട്ട് വേലക്കാരാൽ ക്രൂര പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട സൂപ്പർ നടി: റാണി പദ്മിനിയുടെ ഞെട്ടിക്കുന്ന ജീവിത കഥ
ഇതിൽ തന്നെ ചില ആഹാരപദാർത്ഥങ്ങളിൽ അലിയാത്ത നാരുസത്ത് അധികമുണ്ടാവും. അതുകാരണം ആഹാരം ദഹിക്കാതെ വായുശല്യം ഉണ്ടാക്കും. അതുകൊണ്ട് നിത്യവും ഇഞ്ചി ഒരു നേരമെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തണം. റോ ഫുഡ് പട്ടികയിൽ പാചകം ചെയ്യാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിനാൽ ഇടയ്ക്കിടെ വിശപ്പുണ്ടായിക്കൊണ്ടിരിക്കും.
അതുകൊണ്ട് കഴിക്കുന്ന ആഹാരം, പ്രാതൽ, ലഘുഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം, അത്താഴം, അവസാനമായി രാത്രിയിൽ എന്തെങ്കിലും ഒരു മധുരവിഭവം എന്നിങ്ങനെ ആറുന്നേരമായി ഭാഗിച്ച് കഴിക്കുക.
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, നിലക്കടല, കുതിർത്ത ചെറുകടല, ചെറുപയർ, പട്ട, ഗ്രാമ്പുപൊടി, കുരുമുളകുപൊടി, കൊത്തമല്ലി, ഇല, പുതിന, ആപ്പിൾ, പേരക്ക, വാഴപ്പഴം, ഡ്രാഗൻ പഴം, വെള്ളരിക്ക, തക്കാളി, കാരറ്റ് എന്നിവ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തണം. കൂടാതെ പുഡ്ഡിംഗ്, സാലഡ്, സ്മൂത്തീസ് എന്നീ രൂപങ്ങളിലും കഴിക്കാം.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം