മലയാളം ഇ മാഗസിൻ.കോം

ഓരോ നക്ഷത്രക്കാരും അറിഞ്ഞോളൂ നിങ്ങൾക്ക്‌ ഭാഗ്യം കൊണ്ടു വരുന്നത്‌ ഇക്കാര്യങ്ങളാണ്‌: കൈയ്യിലോ വീട്ടിലോ ഇവ സൂക്ഷിക്കാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ധാരാളം കഠിനാധ്വാനം ചെയ്യുന്നവരാണ്‌ രാശിയാണ്‌ മേടം രാശിക്കാർ. എന്തെങ്കിലും ആഗ്രഹിച്ചാൽ അത്‌ തങ്ങളുടേതാകാതെ ആ ആഗ്രഹത്തിൽ നിന്ന്‌ അവർ പിൻമാറുകയില്ല. അതുകൊണ്ടാണ്‌ താക്കോൽ അവരുടെ ഭാഗ്യചിഹ്നം എന്ന്‌ പറയുന്നത്‌. ഈ രാശിക്കാർ ഓരോ സമയത്തും പുതിയ പുതിയ മേഖലയിലേക്ക്‌ പ്രവേശിക്കുന്നവരാണ്‌. പൂട്ടിട്ട്‌ പൂട്ടിയ അത്തരം മേഖലകൾ തുറക്കുന്നതിന്‌ എന്തുകൊണ്ടും താക്കോൽ തന്നെയാണ്‌ അത്യാവശ്യമായി വേണ്ടതും. അതുകൊണ്ട്‌ തന്നെ മേടം രാശിക്കാർ അവരുടെ ഭാഗ്യ വസ്തുവായ താക്കോൽ എപ്പോഴും സൂക്ഷിക്കുന്നത്‌ നല്ലതു തന്നെയാണ്‌.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഭാഗ്യം ഇടവം രാശിക്കാരെ കടാക്ഷിക്കുന്നത്‌ എപ്പോഴും ഏഴാം നമ്പറിന്റെ കരുത്തിലാണ്‌. അതുകൊണ്ടു തന്നെ ഏഴാമത്തെ സംഖ്യയാണ്‌ അവർക്ക്‌ ഏറ്റവും മികച്ചതും. അത്‌ മാത്രമല്ല, ഏഴാമത്തെ സംഖ്യയ്ക്ക്‌ ഗണിതശാസ്ത്രപരമായും ധാരാളം ഗുണങ്ങളുണ്ട്‌, അതിനാൽ ഗ്രീക്കുകാർ ഏഴിനെ ഒരു തികഞ്ഞ സംഖ്യയായെന്നും വിളിക്കുന്നു. അതുകൊണ്ടു തന്നെ ഇടവം രാശിക്കാർ ഭാഗ്യം കൂടെ വരണമെങ്കിൽ ഏഴ്‌ എന്ന ഭാഗ്യ നമ്പർ എല്ലാക്കാര്യത്തിലും ഉൾപ്പെടുത്തിക്കോളൂ.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കളിക്കാൻ ഉപയോഗിക്കുന്ന ഡൈസ്‌ പലരും ഭാഗ്യത്തിന്റെ പ്രതീകമാണെന്ന്‌ വിശ്വസിക്കുകയും അത്‌ അവരുടെ വാഹനത്തിലും മറ്റും തൂക്കിയിടുകയും ചെയ്യുന്നത്‌ ഇപ്പോൾ കണ്ടു വരുന്നുണ്ട്‌. സത്യത്തിൽ മിഥുനം രാശിക്കാരുടെ ഭാഗ്യ പ്രതീകമാണ്‌ ഈ ഡൈസ്‌. അതുകൊണ്ടു തന്നെ മിഥുനം രാശിക്ക്‌ ഡൈസ്‌ ഒരു സുരക്ഷിത തിരഞ്ഞെടുപ്പാണ്‌ അത്‌ ആഭരണമായിട്ടാകാം കീചെയിൻ പോലെ എന്തെങ്കിലും ആയിട്ടും കൊണ്ടു നടന്നാൽ ഭാഗ്യം വരുമെന്നുറപ്പ്‌.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർ പൊതുവെ മറ്റുള്ളവരുടെ സ്‌നേഹ പരിലാളനകൾക്ക്‌ വിധേയരാകുന്നവരാണ്‌. കൂടാതെ മറ്റുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തിൽ ഇവരും എപ്പോഴും ശ്രദ്ധിക്കുന്നവരാണ്‌. അങ്ങനെയുള്ള കർക്കിടകം രാശിക്കാരുടെ ഭാഗ്യ പ്രതീകം ലക്കി ബാംബു ആണ്‌. ഇവരുടെ് നെഗറ്റീവ്‌ വൈബുകളെ ഇല്ലാതാക്കുന്നതിനും കരിയറിൽ ഭാഗ്യം കൊണ്ടു വരുന്നതിനും സഹായിക്കുന്നത്‌ ലക്കിംബാംബു തന്നെയാണ്‌. അതുകൊണ്ട്‌ കർക്കിട രാശിക്കാർ ലക്കി ബാംബു അടുത്ത്‌ വയ്ക്കുന്നത്‌ നല്ലതായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാർ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്നവരാണ്‌. രത്നങ്ങളെപ്പോലെ തിളങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന ഇവരുടെ ഭാഗ്യ ചിഹ്നവും രത്നങ്ങൾ തന്നെ. അതിനാൽ ഒന്നോ രണ്ടോ രത്നക്കല്ലുകൾ ധരിക്കുന്നത്‌ തീർച്ചയായും അവർക്ക്‌ മികച്ച ഭാഗ്യം നൽകും. പക്ഷെ ഒരു ജെമോളജിസ്റ്റിന്റെ സഹായത്തോടു കൂടി നിങ്ങൾക്ക്‌ യോജിച്ച ഭാഗ്യ രത്നം തിരഞ്ഞെടുക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നിരാശിക്കാർ പൊതുവേ ബുദ്ധിമാന്മാരാണ്‌. അതിനാൽ പലരും അവരോട്‌ അസൂയപ്പെടുന്നു. അതുകൊണ്ടു തന്നെ കന്നി രാശിക്കാർക്ക്‌ സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകുന്ന ചിഹ്നം ഈവിൾ ഐ (കണ്ണേറ്‌ ദോഷത്തിന്‌ ഉപയോഗിക്കുന്നത്‌). മറ്റ്‌ രാശിക്കാരുടെ ഭാഗ്യ വസ്തുക്കളിൽ നിന്ന്‌ വ്യത്യസ്തമായി പക്ഷെ ഇത്‌ കന്നി രാശിക്കാർക്ക്‌ ഭാഗ്യം നൽകുന്നില്ല. പക്ഷേ അവർ സംരക്ഷിക്കപ്പെടേണ്ടത്‌ എന്തുകൊണ്ടും കണ്ണേറിൽ നിന്ന്‌ തന്നെയാണ്‌. അതുകൊണ്ട്‌ ഈവിൾ ഐ, ആഭരണമായോ കീ ചെയിൻ ആയോ ഡ്രീം ക്യാച്ചർ ആയോ മറ്റോ കൂടെ കൂട്ടുന്നത്‌ നല്ലതായിരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സംസ്കാരപരമായി തന്നെ ത്രികോണങ്ങൾക്ക്‌ വളരെ പ്രാധാന്യമാണ്‌ ഉള്ളത്‌. ദൃഢതയെയും സ്ഥിരതെയെയും ആണ്‌ ത്രികോണങ്ങൾ പ്രതിനിധീകരിക്കുന്നത്‌. തുലാം രാശിക്കാർക്ക്‌ ഭാഗ്യം കൊണ്ടു വരുന്ന ചിഹ്നമാണ്‌ ത്രികോണം. ത്രികോണാകൃതിയിലുള്ള ആഭരണങ്ങൾ ധരിക്കുന്നതും കീചെയിൻ പോലെ എന്തെങ്കിലും കൊണ്ടു നടക്കുന്നതും ശരീരത്തിൽ ഒരു ത്രികോണ ആകൃതിയിലുള്ള ടാറ്റൂ ചെയ്യുന്നതും നല്ല ഭാഗ്യങ്ങൾ വരാൻ സഹായിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഏതെങ്കിലും ഒരു കാര്യം വിശ്വസിക്കുന്നുവെങ്കിൽ ലോകം മുഴുവൻ അത്‌ കാണണം എന്നാഗ്രഹിക്കുന്നവരാണ്‌. അതുകൊണ്ടു തന്നെ ഏറെ അഭിമാനത്തോടെ വൃശ്ചിക രാശിക്കാർ കൈയ്യിൽ കരുതുന്ന ഭാഗ്യ ചിഹ്നമാണ്‌ കുതിരലാടം. ഭാഗ്യം കൊണ്ടു വരിക മാത്രമല്ല നെഗറ്റീവ്‌ എനർജിയെ ഇത്‌ അകറ്റി നിർത്തുമത്രെ. വീടിന്റെ വാതിക്കൽ യു ആകൃതിയിൽ കാണത്തക്ക രീതിയിൽ കുതിരലാടം തൂക്കിയിടുന്നത്‌ നല്ലതാണ്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്‌ ധനു രാശിയിൽപ്പെട്ടവർ. അതുകൊണ്ട്‌ തന്നെ ഇവരുടെ ഭാഗ്യ പ്രതീകമായി കണക്കാക്കുന്നത്‌ റാബിറ്റ്‌ ഫൂട്ട്‌ അഥവാ മുയൽ കാൽ രൂപമാണ്‌. നമ്മുടെ നാട്ടിൽ അധികം പ്രചാരത്തിൽ ഇല്ലെങ്കിലും റാബിറ്റ്‌ ഫൂട്ട്‌ അലങ്കാരത്തിനായി കൊണ്ടു നടക്കുന്നവർ വിദേശത്തൊക്കെ ധാരാളമുണ്ട്‌. ഭാഗ്യം കൊണ്ടു വരുന്നതിനേക്കാൾ ഉപരി അപകടങ്ങളിൽ നിന്ന് ധനു രാശിക്കാരെ രക്ഷിക്കാൻ റാബിറ്റ്‌ ഫൂട്ടിനു സാധിക്കുമത്രെ. കീ ചെയിനായോ മറ്റോ റാബിറ്റ്‌ ഫൂട്ട്‌ കൈയ്യിൽ കരുതാവുന്നതാണ്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ കാര്യങ്ങളോടും താൽപര്യമുള്ളവരും സമ്പത്ത്‌ നേടണമെന്ന് ആഗ്രഹമുള്ളവരുമാണ്‌ മകര രാശിക്കാർ. അതുകൊണ്ട്‌ തന്നെ 4 ഇതളുകൾ കൂടിയ ക്ലോവർ അഥവാ ത്രിപത്രി ചെടിയുടെ ഇലയാണ്‌ മകര രാശിക്കാരുടെ ഭാഗ്യ ചിഹ്നം. നമ്മുടെ നാട്ടിലൊക്കെ കാണുന്ന ഔഷധഗുണമുള്ള ഈ ഇല പ്രതീക്ഷയും പ്രശസ്തിയും സമ്പത്തും ആരോഗ്യവും മകരം രാശിക്കാർക്ക്‌ സമ്മാനിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചീവീടുകൾ അഥവാ പച്ചക്കുതിരകൾ ഭാഗ്യത്തിന്റെ സൂചനകളായിട്ടാണ്‌ കണക്കാക്കപ്പെടുനന്ത്‌. ഇവ വീട്ടിൽ വന്നാൽ ഭാഗ്യം കൊണ്ടു വരും എന്നാണ്‌ വിശ്വാസം പ്രത്യേകിച്ച്‌ കുംഭ രാശിക്കാരുടെ വീട്ടിൽ ആണ്‌ വരുന്നതെങ്കിൽ ഉറപ്പായും ഇവ ഭാഗ്യം കൊണ്ടു തന്നെയാകും വരിക. മാത്രമല്ല ചീവീടുകളുടെ ശബ്ദം കേൾക്കുന്നത്‌ നല്ല സൗഹൃദവും ദാമ്പത്യ ബന്ധവും ഉണ്ടാകുമെന്നതിന്റെ സൂചനയാണ്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സ്വപ്നം കാണാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്‌ മീനം രാശിക്കാർ. അതിപ്പോൾ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും അങ്ങനെ തന്നെ. അതുകൊണ്ട്‌ തന്നെ മീനം രാശിക്കാർക്ക്‌ ഏറ്റവും അനുയോജ്യമായ ഭാഗ്യ ചിഹ്നം ഡ്രീം ക്യാച്ചറുകളാണ്‌. ഡ്രീം ക്യാച്ചറുകൾ സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ നെഗറ്റീവ്‌ ചിന്തകളെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു.

Avatar

Staff Reporter