ജ്യോതിഷത്തിൽ ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ പ്രഭാവം ഓരോ വ്യക്തിയുടെ ജീവിതത്തിലും ബാധിക്കും. ഗ്രഹത്തിന്റെ രാശിമാറ്റം കൊണ്ട് പല ശുഭ-അശുഭ യോഗങ്ങളും ഉണ്ടാകും. 30 വർഷങ്ങൾക്ക് ശേഷം ചൊവ്വയും ശനിയും ചേർന്ന് നവപഞ്ചമയോഗം രൂപപ്പെടുന്നു. ചൊവ്വയോട് കൂടി കേതു, കേതു, ശനി എന്നിവയും നവപഞ്ചമ യോഗം സൃഷ്ടിക്കുന്നതിനാൽ ട്രിപ്പിൾ നവപഞ്ചമ രാജയോഗമാണ് രൂപപ്പെടുന്നത്. ഇത് ഒരു വ്യക്തിക്ക് സമ്പത്തിന്റെയും പുരോഗതിയുടെയും വർദ്ധനവ് ഉണ്ടാക്കും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജ്യോതിഷ പ്രകാരം മിഥുന രാശിക്കാർക്ക് നവപഞ്ചമയോഗത്തിലൂടെ അനുകൂല ഫലങ്ങൾ ലഭിക്കും. മിഥുന രാശിയുടെ ത്രികോണ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവുണ്ടാകും. പണത്തിന്റെ ബുദ്ധിമുട്ടിൽ നിന്നും രക്ഷപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും. പുതിയ ജോലി തുടങ്ങാൻ ഈ സമയം അനുകൂലം. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജ്യോതിഷ പ്രകാരം നവപഞ്ചമയോഗം ധനു രാശിക്കാർക്ക് ഐശ്വര്യവും ഫലദായകവുമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിൽ ശനിദേവൻ മൂന്നാം ഭാവത്തിലാണ്. ഇവിടെ ശനി ബലവാനാണ്. ഒമ്പതാം ഭാവത്തിൽ കേതു ബലവാനാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. പ്രതീക്ഷിക്കാത്ത ധന ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങൾ ദൃശ്യമാകും. ഈ സമയത്ത് നിങ്ങൾ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക വൻ ധനലാഭം ഉണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് വസ്തുവോ വാഹനമോ വാങ്ങാൻ നല്ലതാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭ രാശിക്കാർക്ക് ട്രിപ്പിൾ നവപഞ്ചമ യോഗം വലിയ ഗുണം നൽകും. നിങ്ങളുടെ കുംഭ രാശിയിലാണ് നിലവിൽ. ചൊവ്വ ശനിയിൽ നിന്നും അഞ്ചാമതും കേതു ചൊവ്വയിൽ നിന്ന് അഞ്ചാമതും, ശനി കേതുവിൽ നിന്ന് അഞ്ചാമതുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കുംഭ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജ്യോതിഷ പ്രകാരം നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ, ഈ സമയത്ത് ലാഭമുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. വരുമാന മാർഗങ്ങത്തിലും വർദ്ധനവുണ്ടാകും. എന്നാൽ ഈ സമയത്ത് നിങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | കൊല്ലത്തു നിന്നും ടിക്കറ്റെടുത്ത് ശ്രീലങ്കയ്ക്ക് പോകാമായിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ് ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ