17
February, 2019
Sunday
07:26 AM
banner
banner
banner

ഉടുമുണ്ട്‌ അഴിച്ചു ജനൽ കമ്പിയിൽ ശരീരം ചേർത്തു കെട്ടി, ജനൽ കമ്പിയിൽ തൂങ്ങി 25 മണിക്കൂർ: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ

മരണത്തെ മുഖാമുഖം കണ്ട 25 മണിക്കൂറുകൾ.മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ആ 25 മണിക്കൂറുകളെ കുറിച്ച് പറയുകയാണ് ചാലക്കുടി അന്നനാട് സ്വദേശി റാഫേൽ.

അയൽവാസിയുടെ വീടിന്റെ തറയിൽ കാലൂന്നി ജനൽകമ്പിയിൽ തൂങ്ങി കിടന്ന രണ്ടു മണിക്കൂർ. ശരീരം തളർന്നു കൈകൾ കഴച്ചപ്പോൾ ഉടുമുണ്ട് അഴിച്ചു കൈകൾ ജനലിൽ ചേർത്ത് കെട്ടി കണ്ണടച്ചു പ്രാർത്ഥിച്ചു. ആരെങ്കിലും രക്ഷിക്കാൻ വരും എന്ന പ്രതീക്ഷയിൽ തൂങ്ങി കിടന്നു.

പ്രളയകെടുതിയിൽ ചാലക്കുടി പുഴയിലെ വെള്ളം വീട്ടിലേക്ക് കയറി തുടങ്ങിയപ്പോൾ ഭാര്യയെയും മക്കളെയും അയൽക്കാരൻ ആയ ജോയിച്ചന്റെ തോണിയിൽ കയറ്റി ബന്ധുവീട്ടിൽ വിട്ടു. ആധാരവും റേഷൻ കാർഡും ഒക്കെ എടുത്തു അടുത്ത തോണിയിൽ പോകാൻ ഇറങ്ങി അപ്പോളേക്കും വെള്ളം നെഞ്ചിൽ എത്തി. നീന്തി രക്ഷപെടാൻ നോക്കിയെങ്കിലും ശക്തമായ ഒഴുക്കിൽ അധികദൂരം പോകാൻ സാധിച്ചില്ല. അയൽവാസി ജോയിച്ചന്റെ വീട്ടിലേക്ക് കയറി.ജനൽ കമ്പിയിൽ പിടിച്ചു നിന്നു.

രേഖകൾ ജനാലയുടെ മുകളിൽ സൺഷെഡിൽ വച്ച് ഫോൺ എടുത്ത് സഹായത്തിനായി പലരെയും വിളിച്ചു. അവിടെ കിടന്നു കൂവി. ഇഴജന്തുക്കളും പാമ്പും ഒക്കെ തൊട്ടടുത്തു കൂടെ പോയി.ഹെലികോപ്റ്റർ പോകുമ്പോൾ കൈ വീശി കാണിച്ചു. ഭയാനകമായ അവസ്ഥ. നാവികസേനയുടെ ബോട്ട് പുറപ്പെട്ടുവെങ്കിലും ശക്തമായ ഒഴുക്കിൽ അങ്ങോട്ട് പോകാൻ സാധിച്ചില്ല.

അടുത്ത ദിവസം സുഹൃത്ത് ശശി റാഫേലിന്റെ ബന്ധു വീട്ടിലെത്തിയപ്പോളാണ് റാഫേൽ അവിടെ എത്തിയിട്ടില്ല എന്ന് അറിയുന്നത്. ശശി സുഹൃത്ത് സിജോയെയും കൂടി തോണിയിൽ ജോയിച്ചന്റെ വീട്ടിലേക്ക് പോയി. കുഴഞ്ഞു തളർന്നു ഉറങ്ങി ജനലിൽ തൂങ്ങി കിടന്ന റാഫേലിനെ തട്ടി ഉണർത്തി ബന്ധു വീട്ടിൽ എത്തിച്ചു. ഒഴുക്ക് കാരണം നാവികസേനക്കു പോലും പോകാൻ സാധിക്കാത്തപ്പോൾ ആണ് സ്വന്തം ജീവൻ പോലും മറന്നു അയൽവാസികൾ ആയ ശശിയും സിജോയും ഒരു ചെറുവഞ്ചിയിൽ പോയ് റാഫേലിനെ രക്ഷിച്ചത്.

[yuzo_related]

Comments


Related Articles & Comments